സ്കൂള്‍ കെട്ടിടത്തിന് മുകളില്‍ മരം വീണ് രണ്ട് വിദ്യാര്‍ഥികള്‍ക്ക് പരിക്ക്

school collapse

മലപ്പുറം: റബര്‍ മരം വീണ് തുവ്വൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ കെട്ടിടം തകര്‍ന്നു. രണ്ട് കുട്ടികള്‍ക്ക് നിസ്സാര പരിക്കേറ്റു. പത്താം ക്ളാസ് വിദ്യാര്‍ഥികളായ സിനാന്‍, റോഷന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. സ്കൂളിന് സമീപത്തെ സ്വകാര്യവ്യക്തിയുടെ വളപ്പിലെ മരമാണ് വീണത്. ആസ്ബസ്റ്റോസ് ഷീറ്റുകൊണ്ട് നിര്‍മിച്ച കെട്ടിടത്തിലെ ഒരു ക്ളാസ് റൂം, സ്റ്റാഫ് റൂം എന്നിവയുടെ മേല്‍ക്കൂര പൂര്‍ണമായി തകര്‍ന്നു.

മരം പൊട്ടിവീഴുന്ന ശബ്ദംകേട്ട് കുട്ടികള്‍ ഇറങ്ങിയോടിയതിനാലാണ് ദുരന്തമൊഴിവായത്. ആസ്ബസ്റ്റോസ് കഷണങ്ങള്‍ കുട്ടികളുടെ ദേഹത്തേക്ക് വീണെങ്കിലും പരിക്കേറ്റില്ല. സംഭവസമയത്ത് 33 വിദ്യാര്‍ഥികള്‍ ക്ളാസ് മുറിയിലുണ്ടായിരുന്നു. ഭിത്തി തകര്‍ന്ന് വെട്ടുകല്ല് സ്റ്റാഫ് റൂമില്‍ പതിച്ചു. സ്റ്റാഫ് റൂമിലെ ഫര്‍ണിച്ചറുകള്‍ തകര്‍ന്നു. സ്കൂളിന് മുകളില്‍ വീണ മരം വെട്ടിമാറ്റുന്നതിനിടെ വീണ് തൊഴിലാളി പള്ളിപറമ്പിലെ പറവെട്ടി ഹാരിസിന് പരിക്കേറ്റു. കഴിഞ്ഞ അധ്യയനവര്‍ഷം തൊട്ടടുത്ത പറമ്പിലെ റബര്‍ മരം വീണ് ഇതേ സ്കൂള്‍ കെട്ടിടം തകര്‍ന്നിരുന്നു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment