കരിങ്കുന്നം സംഗമം ജൂലൈ 23-നു ശനിയാഴ്ച

karimkunnma_picഷിക്കാഗോ: ഷിക്കാഗോയിലും പരിസര പ്രദേശങ്ങളിലുമായി പടര്‍ന്നുകിടക്കുന്ന കരിങ്കുന്നം നിവാസികളുടെ കൂട്ടായ്മ (പിക്‌നിക്) 2016 ജൂലൈ 23-നു ശനിയാഴ്ച രാവിലെ 11 മണി മുതല്‍ മോര്‍ട്ടന്‍ഗ്രോവിലുള്ള സെന്റ് പോള്‍ വുഡ്, എല്‍.ഒ.ടി നമ്പര്‍ -1 പാര്‍ക്കില്‍ വച്ചു നടത്തുവാന്‍ തീരുമാനിച്ചു.

ഷിക്കാഗോയിലെ മുഴുവന്‍ കരിങ്കുന്നം നിവാസികളേയും പങ്കെടുപ്പിച്ച് നടത്തുന്ന സംഗമത്തിനു സോയി കുഴിപറമ്പല്‍, ഷിബു മുളയാനികുന്നേല്‍, രാജു മാനുങ്കല്‍ എന്നിവര്‍ കണ്‍വീനര്‍മാരായുള്ള കമ്മിറ്റി വിപുലമായ ഒരുക്കങ്ങള്‍ നടത്തിവരുന്നു. കരിങ്കുന്നം നിവാസികള്‍ക്ക് ഓര്‍ക്കാനും, സ്മരണകള്‍ പങ്കിടാനും ഇത് ഒരു നല്ല അവസരമായിരിക്കുമെന്നതില്‍ സംശയമില്ല.

ഗൃഹാതുരത്വത്തിന്റെ നല്ല ഓര്‍മ്മകള്‍ പങ്കിടാനും സുഹൃദ്ബന്ധങ്ങളും കുടുംബ ബന്ധങ്ങളും പുതുക്കുന്നതിനും അമേരിക്കയിലെ എല്ലാ കരിങ്കുന്നം നിവാസികളേയും, കരിങ്കുന്നത്തുനിന്നും വിവാഹം കഴിപ്പിച്ചുവിട്ടവരേയും അവരുടെ കുടുംബാംഗങ്ങളേയും ക്ഷണിക്കുന്നതായി സംഘാടകര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഷിബു മുളയാനികുന്നേല്‍ (1 630 848 1253), സോയി കുഴിപറമ്പില്‍ (1 847 769 1805), രാജു മാനുങ്കല്‍ (1 847 942 5162). മാത്യു തട്ടാമറ്റം അറിയിച്ചതാണിത്.

Print Friendly, PDF & Email

Leave a Comment