ക്രിസ്റ്റോസ് എക്ട്രാവെഗന്‍സ -16: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

cristosectravegansa_picഫിലാഡല്‍ഫിയ: വര്‍ഷംതോറും നടത്തിവരാറുള്ള ഫിലാഡല്‍ഫിയ ക്രിസ്റ്റോസ് മാര്‍ത്തോമാ ചര്‍ച്ചിന്റെ ഈവര്‍ഷത്തെ കാര്‍ണിവല്‍- ഫുഡ് ഫെസ്റ്റിവലുകളുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ അറിയിച്ചു. 9999 ഗാന്‍ട്രി റോഡ്, ഫിലാഡല്‍ഫിയ, പി.എ 19115-ലുള്ള ക്രിസ്റ്റോസ് ചര്‍ച്ചില്‍ വച്ചു 2016 ജൂണ്‍ 25-നു ശനിയാഴ്ച രാവിലെ 9 മുതല്‍ വൈകിട്ട് 7 മണി വരെ നടത്തപ്പെടുന്ന ഈവര്‍ഷത്തെ എക്്ട്രാവെഗന്‍സയില്‍ അതിവിപുലമായ പരിപാടികളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

കൊതിയൂറുന്ന നാടന്‍ വിഭവങ്ങളായ മസാലദോശ, പൊറോട്ട- ബീഫ് ഫ്രൈ, കപ്പ -ഫിഷ്, കപ്പ- ബീഫ് കറി, കരിമീന്‍ പൊള്ളിച്ചത് തുടങ്ങി അമേരിക്കന്‍ ബാര്‍ബിക്യൂ വരെയുള്ള വിവിധ വിഭവങ്ങള്‍ ഈ മേളയില്‍ പ്രവര്‍ത്തിക്കുന്ന ഫുഡ് സ്റ്റാളുകളില്‍ ലഭ്യമാണ്.

കുട്ടികള്‍ ഉള്‍പ്പടെ ഏതു പ്രായക്കാര്‍ക്കും ആസ്വദിക്കാനുള്ള ഈ കാര്‍ണിവലില്‍ ഡംങ്ക്ടാങ്ക്, മൂണ്‍ ബൗണ്‍സ്, ഡാന്‍സ്, മ്യൂസിക്കല്‍ ഗാല, സ്റ്റേജ് ഷോ തുടങ്ങി പലവിധ പരിപാടികള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അത്യാധുനിക ഫാഷന്‍ ഡിസൈനര്‍ വസ്ത്രങ്ങളടങ്ങിയ ഒരു സാരി ബസാറും ഈ മേളയുടെ ഒരു പ്രത്യേകതയാണ്. വെറും തുച്ഛമായ തുകയ്ക്ക് കാര്‍, 65’’ Curved 4K TV, 60’’Smart TV, iphone, ipad ഇഞ്ച് തുടങ്ങിയവ സ്വന്തമാക്കാന്‍ ഈ മേളയോടൊപ്പം നടത്തപ്പെടുന്ന ഓക്ഷനില്‍ താത്പര്യമുള്ള ആര്‍ക്കും അവസരമുണ്ടായിരിക്കുന്നതാണ്.

ഒരു ദിവസം മുഴുവന്‍ ആസ്വദിക്കാന്‍ അവസരമുള്ള ഈ പരിപാടിയിലേക്ക് ഏവരേയും ഭാരവാഹികള്‍ ഹൃദയപൂര്‍വ്വം ക്ഷണിക്കുന്നു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment