Flash News

മുസ്ലിമെന്ന നിലയില്‍ ലജ്ജിക്കുന്നുവെന്ന മെഹ്ബൂബ മുഫ്തിയുടെ പ്രസ്താവന വിവാദത്തില്‍

June 27, 2016

mehbooba759ശ്രീനഗര്‍: പാംപോര്‍ ആക്രമണത്തിന്‍െറ പശ്ചാത്തലത്തില്‍ മുസ്ലിമെന്ന നിലയില്‍ ലജ്ജിക്കുന്നുവെന്ന ജമ്മു-കശ്മീര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയുടെ പ്രസ്താവന വിവാദമായി. ‘അക്രമത്തെ ഞാന്‍ അപലപിക്കുന്നു. റമദാന്‍ മാസത്തില്‍ ഇത്തരമൊരു സംഭവമുണ്ടായതില്‍ മുസ്ലിം എന്ന നിലയില്‍ എനിക്ക് ലജ്ജ തോന്നുന്നു. റമദാനില്‍ എല്ലാ ചീത്ത വൃത്തികളില്‍നിന്നും കുറ്റകൃത്യങ്ങളില്‍നിന്നും വിട്ടുനില്‍ക്കാനാണ് അല്ലാഹു പറഞ്ഞിരിക്കുന്നത്. ഇത്തരം സംഭവങ്ങള്‍ കശ്മീരിനെ ഇകഴ്ത്തിക്കാണിക്കാനേ ഉപകരിക്കൂ’- മുഫ്തിയുടെ ഈ പ്രസ്താവനക്കെതിരെയാണ് പ്രതിപക്ഷം രംഗത്തത്തെിയത്. പാംപോറിലെ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച സി.ആര്‍.പി.എഫ് ജവാന്മാര്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കുന്ന വേളയിലാണ് വിവാദ പരാമര്‍ശമുണ്ടായത്.

‘ഭീകരവാദത്തിന് മതമില്ളെന്നാണ് മെഹബൂബ പറഞ്ഞിരുന്നത്. എന്നാല്‍, അവര്‍ ഭീകരവാദത്തെ ഇസ്ലാം മതത്തിന്‍െറ ഭാഗമായി ചിത്രീകരിക്കുകയും മുസ്ലിമെന്ന നിലയില്‍ ലജ്ജിക്കുന്നുവെന്ന് പറയുകയും ചെയ്തു. ഒരു മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നും ഇത്തരം പ്രസ്താവനയുണ്ടായത് നാണക്കേടുണ്ടാക്കുന്നതാണ്’ -നാഷനല്‍ കോണ്‍ഫറന്‍സ് വക്താവ് ജുനൈദ് മാട്ടു പ്രതികരിച്ചു.

ഭീകരവാദത്തിന് മതമില്ളെന്ന് വാദിച്ചിരുന്ന മെഹബൂബ മുഫ്തി ഇപ്പോള്‍ ഇസ്ലാമിനെയും ഭീകരവാദത്തെയും തമ്മില്‍ ബന്ധിപ്പിച്ചിരിക്കുന്നുവെന്ന് നാഷനല്‍ കോണ്‍ഫറന്‍സ് നേതാവ് ഉമര്‍ അബ്ദുല്ലയും ട്വീറ്റ് ചെയ്തു. ഭീകരാക്രമണങ്ങളിലൂടെ ഒന്നും നേടാനാകുന്നില്ല. അത് കശ്മീരിനെ ദുഷ്പ്പേരിലാക്കുകയും മതത്തിന്‍െറ പുരോഗതിക്ക് തടസ്സം നില്‍ക്കുകയുമാണ് ചെയ്യുന്നതെന്ന് മെഹബൂബ മുഫ്തി മാധ്യമങ്ങളോട് പറഞ്ഞിരുന്നു. മതത്തെ അവഹേളിക്കുന്നതരത്തിലെ പ്രസ്താവനകള്‍ പിന്‍വലിച്ച് മുഖ്യമന്ത്രി മാപ്പുപറയണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top