തിരുവനന്തപുരം: കാശ്മീരില്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സി.ആര്.പി.എഫ് സബ് ഇന്‍സ്പെക്ടര്‍ ജി. ജയചന്ദ്രന്‍നായരുടെ മൃതദേഹം വീട്ടുവളപ്പില്‍ സംസ്കരിച്ചു. ഒൗദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം. സംസ്ഥാന സര്‍ക്കാറിനെ പ്രതിനിധീകരിച്ച് വനം മന്ത്രി കെ. രാജു മൃതദേഹത്തില്‍ പുഷ്പചക്രം സമര്‍പ്പിച്ചു. ഐ.ജി ശ്രീനിവാസിന്‍െറ നേതൃത്വത്തില്‍ ഗാര്‍ഡ് ഓഫ് ഓണര്‍ നല്കി. ഐ.ജി മനോജ് എബ്രഹാം, റൂറല്‍ എസ്.പി ഷെഫിന് അഹമ്മദ് എന്നിവരുടെ നേതൃത്വത്തില്‍ കേരളാ പൊലീസും ഒൗദ്യോഗിക യാത്രയയപ്പ് നല്കി.
11ന് ജയചന്ദ്രന്‍നായരുടെ സഹോദരീപുത്രന് വിഷ്ണു ചിതക്ക് തീകൊളുത്തി. സൈനികനോടുള്ള ആദരസൂചകമായി നന്ദിയോട് പഞ്ചായത്തില്‍ ഉച്ചവരെ ഹര്‍ത്താല്‍ ആചരിച്ചു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, സുരേഷ് ഗോപി എം.പി, എം.എല്‍.എമാരായ ഡി.കെ. മുരളി, കെ. മുരളീധരന്, സി. ദിവാകരന്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു, സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്, ഡി.സി.സി പ്രസിഡന്റ് കരകുളം കൃഷ്ണപിള്ള തുടങ്ങിയവര്‍ അന്ത്യാഞ്ജലിയര്‍പ്പിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് എന്നിവര്‍ സംസ്കാരച്ചടങ്ങുകള്‍ക്ക് ശേഷം വസതിയിലത്തെി അനുശോചനമറിയിച്ചു.