കാവാലത്തിന് കെ.എച്ച്.എന്‍.എയുടെ ആദരാഞ്ജലികള്‍

getPhoto (2)ഷിക്കാഗോ: മലയാള നാടക പ്രസ്ഥാനത്തിനു തനതു രൂപഭംഗിയും ഉണര്‍വ്വും നല്കുകയും നിരവധി കവിതകളും സിനിമാഗാനങ്ങളും രചിക്കുകയും, കേരള നാടകവേദിയുടെ ആചാര്യനുമായിരുന്ന കാവാലം നാരായണ പണിക്കരുടെ വേര്‍പാടില്‍ കെ.എച്ച്.എന്‍.എ അനുശോചനം അറിയിച്ചു.

നാടകത്തോടൊപ്പം കവി, ഗാനരചയിതാവ്, സോപാന സംഗീതപണ്ഡിതന്‍, നാടക ഗവേഷകന്‍ തുടങ്ങിയ നിലകളിലും അതുല്യ സംഭാവനകള്‍ നല്‍കി.

അരങ്ങിനൊപ്പം കാവ്യത്തിന്റേയും ഗീതങ്ങളുടേയും കൈപിടിച്ച് നടക്കുകയും, കുട്ടനാടിന്റെ നാടന്‍ പാരമ്പര്യവും താളവും നെഞ്ചിലേറ്റിയും ലോക നാടക വേദിയില്‍ കേരളത്തിന്റെ ശബ്ദം കേള്‍പ്പിച്ച കുലപതിയുടെ വേര്‍പാട് കലാകേരളത്തിനു തീരാനഷ്ടമാണെന്നു പ്രസിഡന്റ് സുരേന്ദ്രന്‍ നായര്‍ പറഞ്ഞു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment