മന്ത്രി മാത്യു ടി. തോമസിന്റെ മാതാവ് അന്നമ്മ തോമസ് നിര്യാതയായി

Annamma Thomas (1)

ഡാലസ്: കേരള സംസ്ഥാന ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി. തോമസിന്റെ മാതാവും, മാര്‍ത്തോമാ സഭയിലെ സീനിയര്‍ പട്ടക്കാരന്‍ മല്ലശ്ശേരി തൂമ്പുംപാട്ട് റവ. ടി. തോമസിന്റെ സഹധര്‍മ്മിണിയുമായ അന്നമ്മ തോമസ് (85) നിര്യാതയായി.

മറ്റുമക്കള്‍: ഡോ. തോമസ് ടി. തോമസ് (മുത്തൂറ്റ് ആശുപത്രി, പത്തനംതിട്ട). മരുമക്കള്‍: ഡോ. ആനി ജോര്‍ജ് (തുമ്പുംപാട്ട് ക്ലിനിക്ക്, മല്ലശേരി), പ്രൊഫ. അച്ചാമ്മ അലക്‌സ് (പ്രിന്‍സിപ്പല്‍, ക്രിസ്ത്യന്‍ കോളജ്, ചെങ്ങന്നൂര്‍).

സംസ്കാര ശുശ്രൂഷകള്‍ ജൂണ്‍ 28-നു ചൊവ്വാഴ്ച 2 മണിക്ക് മല്ലശേരിയിലുള്ള സ്വഭവനത്തില്‍ ആരംഭിക്കുന്നതും തുര്‍ന്ന് മല്ലശേരി പൂങ്കാവ് ബഥേല്‍ മാര്‍ത്തോമാ പള്ളി സെമിത്തേരിയില്‍ സംസ്കരിക്കുന്നതുമാണ്.

പരേതയുടെ വേര്‍പാടില്‍ വേള്‍ഡ് മലയാളി കൗണ്‍സില്‍ അമേരിക്ക റീജിയന്‍ പ്രസിഡന്റ് ഷാജി രാമപുരത്തിന്റെ അധ്യക്ഷതയില്‍ യോഗം കൂടി അനുശോചനം രേഖപ്പെടു­ത്തി.

Print Friendly, PDF & Email

Leave a Comment