Flash News

അധോലോക കുറ്റവാളി കുമാര്‍ പിള്ളയെ മുംബൈയിലത്തെിച്ചു

June 28, 2016

461834-pillai

മുംബൈ: നാലുമാസം മുമ്പ് സിംഗപ്പൂരില്‍ അറസ്റ്റിലായ അധോലോക കുറ്റവാളി കുമാര്‍ പിള്ളയെ മുംബൈയില്‍ എത്തിച്ചു. വിമാനത്താവളത്തില്‍ ക്രൈംബ്രാഞ്ച് പിള്ളയെ അറസ്റ്റ് ചെയ്തു. പിള്ളയെ ജൂലൈ ഏഴ് വരെ കോടതി പൊലീസ് കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു. മുന്‍ എം.എല്‍.എ ലാല്‍ സിങ് ചവാന്‍ കൊല്ലപ്പെട്ട കേസിലെ മുഖ്യപ്രതിയാണ് കുമാര്‍ പിള്ള. കൂടാതെ രണ്ട് കൊലപാതക ശ്രമവും എം.എല്‍.എയെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചതുമാണ് പിള്ളക്കെതിരായ കേസുകള്‍. ഇയാള്‍ക്ക് എല്‍.ടി.ടി.ഇയുമായി പിള്ളക്ക് ബന്ധമുണ്ടെന്നും ആയുധങ്ങള്‍ എല്‍.ടി.ടി.ഇയില്‍ നിന്നാണ് ലഭിച്ചതെന്നും പൊലീസ് പറയുന്നു.

1990 ഏപ്രില്‍ 20ന് കൊലപാതക ശ്രമത്തിന് അറസ്റ്റിലായ കുമാര്‍ പിള്ള ജാമ്യത്തിലിറങ്ങി രാജ്യം വിടുകയായിരുന്നു. ഇന്ത്യ പിള്ളക്കെതിരെ പുറപ്പെടുവിച്ച റെഡ്കോര്‍ണര്‍ നോട്ടീസിന്‍െറ അടിസ്ഥാനത്തില്‍ കഴിഞ്ഞ ഫെബ്രുവരിയിലാണ് സിംഗപ്പൂരില്‍ പിടിയിലായത്. പിള്ളയുടെ കസ്റ്റഡി ആവശ്യപ്പെട്ട് സിംഗപ്പൂരിയന്‍ കമ്മിറ്റി കോടതിയില്‍ ഹരജി നല്‍കി. മേയ് 18ന് പ്രതിയെ കൈമാറാന്‍ വിധി പ്രഖ്യാപിച്ച കോടതി വിധിക്കെതിരെ ഉന്നത കോടതിയെ സമീപിക്കാന്‍ 15 ദിവസം സമയം നല്‍കിയിരുന്നു. എന്നാല്‍, കുമാര്‍ പിള്ള അപ്പീലിനു പോയില്ല.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top