Flash News

കലാഭവന്‍ മണിയുടെ മരണം: അടുത്ത സഹായികളെ നുണപരിശോധന നടത്തും; കേസ് എസ്.പി നിശാന്തിനി അന്വേഷിക്കും

June 28, 2016

Mani-editpage-fotoകൊച്ചി: കലാഭവന്‍ മണിയുടെ മരണത്തിലെ ദുരൂഹതയുടെ കെട്ടഴിക്കാന്‍ അടുത്ത സഹായികളെ നുണപരിശോധനക്ക് വിധേയമാക്കും. മരണത്തിന്‍െറ തലേന്ന് പാഡിയില്‍ ഉണ്ടായിരുന്ന സഹായികളെയാണ് നുണപരിശോധനക്ക് വിധേയമാക്കുക. നുണപരിശോധനക്ക് സമ്മതമാണെന്ന് ഇവര്‍ പൊലീസിനെ അറിയിക്കുകയും ചെയ്തു. ചാലക്കുടി മജിസ്ട്രേറ്റ് കോടതിയില്‍ ഇതിന് പൊലീസ് അനുമതി അപേക്ഷ നല്‍കിയിട്ടുണ്ട്.

മണിയുടെ സഹായികളായിരുന്ന അരുണ്‍, വിപിന്‍, മുരുകന്‍, മാനേജര്‍ ജോബി, ഡ്രൈവര്‍ പീറ്റര്‍ എന്നിവരെയാണ് നുണപരിശോധനക്ക് വിധേയരാക്കുക. ഇതോടൊപ്പം നടന്‍ ജാഫര്‍ ഇടുക്കിയെയും സാബുമോനെയും നുണപരിശോധനക്ക് വിധേയരാക്കും. പൊലീസ് അന്വേഷണത്തില്‍ത്തന്നെ ദുരൂഹതയില്‍ തീര്‍പ്പുണ്ടാക്കാന്‍ മുഖ്യമന്ത്രി ഡി.ജി.പിയോട് നിര്‍ദേശിച്ചിട്ടുണ്ട്. റൂറല്‍ എസ്.പി ആര്‍. നിശാന്തിനിയുടെ നേതൃത്വത്തിലായിരിക്കും അന്വേഷണം.

മരണത്തിന് കാരണം വിഷമദ്യവും കീടനാശിനിയുമാണെന്ന പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടുകൂടി വന്നതോടെ മണിയുടേത് കൊലപാതകമാണെന്ന ആരോപണം സഹോദരനും ബന്ധുക്കളും ശക്തമാക്കിയിരിക്കുകയാണ്. കുടുംബത്തിന്‍െറ പരാതികൂടി കണക്കിലെടുത്താണ് പുതിയ അന്വേഷണം.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top