Flash News

ബംഗളുരു സ്ഫോടനകേസ് വിചാരണ മഅ്ദനി വൈകിപ്പിക്കുന്നുവെന്ന് കര്‍ണാടക സുപ്രീംകോടതിയില്‍

June 28, 2016

4680536_10f10ea27dന്യൂഡല്‍ഹി: ബംഗളുരു സ്ഫോടനകേസ് വിചാരണ വൈകാന്‍ കാരണം പ്രതിയായ അബ്ദുന്നാസിര്‍ മഅ്ദനിയാണെന്നും കേസുകളുടെ വിചാരണ ഒന്നിപ്പിക്കണമെന്ന അദ്ദേഹത്തിന്‍െറ അപേക്ഷ പരിഗണിക്കരുതെന്നും കര്‍ണാടക സര്‍ക്കാര്‍ സുപ്രിംകോടതിയില്‍. ഏറ്റവും കടുത്ത ശിക്ഷ ലഭിക്കാവുന്നതുള്‍പ്പെടെയുള്ള വ്യത്യസ്ത കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. വിചാരണ ഏകീകരിച്ചാല്‍ അത് കേസിനു തടസമാകും. കുറ്റം ചുമത്തലും തെളിവെടുപ്പിന്‍െറ 60 ശതമാനവും പൂര്‍ത്തിയായിക്കഴിഞ്ഞു.

വിചാരണ തുടങ്ങി എട്ടുമാസത്തിനു ശേഷമാണ് മഅ്ദനി അഭിഭാഷകനെ നിയോഗിച്ചതെന്നും പ്രതികള്‍ ഇടക്കിടെ അഭിഭാഷകരെ മാറ്റുന്നത് കേസ് നടപടികളെ ബാധിക്കുന്നുണ്ടെന്നും കര്‍ണാടകം ആരോപിച്ചു. കേസിലെ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന് ആരോപണങ്ങളുണ്ടെന്നും ചികിത്സക്ക് കേരളത്തിലേക്ക് പോകാന്‍ അനുവദിക്കണമെന്ന മഅ്ദനിയുടെ അപേക്ഷ പരിഗണിക്കരുതെന്നും സര്‍ക്കാര്‍ വാദിച്ചു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top