Flash News
നോർത്ത് അമേരിക്ക – യൂറോപ്പ് ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ ബിഷപ് ഡോ. മാർ ക്രിസോസ്റ്റം അനുസ്മരണ സമ്മേളനം മെയ് 16 ഞായറാഴ്ച വൈകിട്ട് 4 ന്   ****    ഹമാസ് റോക്കറ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ട സൗമ്യയുടെ മൃതദേഹം പ്രത്യേക വിമാനത്തില്‍ ഇന്ത്യയിലെത്തിക്കും   ****    ഇസ്രായേൽ ആക്രമണം ശക്തമാക്കുന്നു; ഗാസയിൽ മരിച്ചവരുടെ എണ്ണം 100 കവിഞ്ഞു   ****    കനത്ത ആഘാതമായി ഇന്ധനവില വര്‍ധന തുടരുന്നു; കഴിഞ്ഞ പത്ത് ദിവസത്തിനുള്ളില്‍ വില വര്‍ധിക്കുന്നത് എട്ടാം തവണ   ****    ന്യൂനമര്‍ദ്ദം: സംസ്ഥാനത്ത് ഇന്ന് അതിതീവ്രമഴയ്ക്ക് സാധ്യത; തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ റെഡ് അലര്‍ട്ട്   ****   

ബംഗാളിന്‍െറ കാര്യത്തില്‍ സി.പി.എം നേതൃത്വത്തില്‍ ഭിന്നതയില്ല; വി.എസിന് നല്‍കേണ്ടത് നല്‍കും- സീതാറാം യെച്ചൂരി

June 28, 2016

27CB66DC00000578-0-image-a-38_1429565042027

തിരുവനന്തപുരം: ബംഗാളില്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കിയതിന്‍െറ പേരില്‍ സി.പി.എം കേന്ദ്ര നേതൃത്വത്തില്‍ ഭിന്നതയില്ളെന്ന് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. കഴിഞ്ഞ കേന്ദ്ര കമ്മിറ്റിക്കുശേഷം ബംഗാള്‍ തെരഞ്ഞെടുപ്പ് സംബന്ധിച്ച് പരസ്യമായി പറഞ്ഞത് എന്താണോ അതാണ് പാര്‍ട്ടി നിലപാട്. സി.സി തീരുമാനത്തിന് അനുയോജ്യമായല്ല കോണ്‍ഗ്രസുമായി ധാരണയുണ്ടാക്കിയത്. അത് തിരുത്തണമെന്നാണ് തീരുമാനം. ബംഗാള്‍ നേതൃത്വത്തോടൊപ്പം പി.ബി തിരുത്തല്‍ നടപടി സ്വീകരിക്കും.

സി.സിയില്‍ പി.ബി നിലപാടിന് അനുകൂലമായി 77 പേര്‍ വോട്ട് ചെയ്തു. നാലുപേര്‍ എതിര്‍ത്തു. ആറുപേര്‍ വിട്ടുനിന്നു. കേന്ദ്രീകൃത ജനാധിപത്യം അനുസരിച്ചാണ് പാര്‍ട്ടി തീരുമാനമെടുക്കുന്നത്. നേതൃത്വത്തില്‍ ഗ്രൂപ്പുകളൊന്നുമില്ല. എന്നാല്‍, വ്യത്യസ്ത അഭിപ്രായമുണ്ടാവും. അത് സി.പി.എമ്മിന്‍െറ ഊര്‍ജസ്വലതയാണ്. വ്യത്യസ്ത അഭിപ്രായങ്ങളില്‍ ആഴത്തില്‍ ചര്‍ച്ച നടത്തി തീരുമാനത്തിലത്തെുകയാണ് പതിവ്. എല്ലാ അഭിപ്രായങ്ങളും അതത് ഘടകത്തില്‍ ചര്‍ച്ചചെയ്ത് തീരുമാനിക്കുക എന്ന രീതിയാണുള്ളത്. ഭൂരിപക്ഷ തീരുമാനമാണ് പാര്‍ട്ടി അംഗീകരിക്കുന്നത്. ന്യൂനപക്ഷമായാലും വിട്ടുനില്‍ക്കുന്നവരായാലും എല്ലാ അംഗങ്ങളും പാര്‍ട്ടി തീരുമാനം അംഗീകരിക്കണം. വി.എസ്. അച്യുതാനന്ദന്‍െറ പദവി സംബന്ധിച്ച് പാര്‍ട്ടി തീരുമാനിക്കും. വി.എസിന് നല്‍കേണ്ടത് നല്‍കുമെന്നും യെച്ചൂരി പറഞ്ഞു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top