Flash News
നോർത്ത് അമേരിക്ക – യൂറോപ്പ് ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ ബിഷപ് ഡോ. മാർ ക്രിസോസ്റ്റം അനുസ്മരണ സമ്മേളനം മെയ് 16 ഞായറാഴ്ച വൈകിട്ട് 4 ന്   ****    ഹമാസ് റോക്കറ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ട സൗമ്യയുടെ മൃതദേഹം പ്രത്യേക വിമാനത്തില്‍ ഇന്ത്യയിലെത്തിക്കും   ****    ഇസ്രായേൽ ആക്രമണം ശക്തമാക്കുന്നു; ഗാസയിൽ മരിച്ചവരുടെ എണ്ണം 100 കവിഞ്ഞു   ****    കനത്ത ആഘാതമായി ഇന്ധനവില വര്‍ധന തുടരുന്നു; കഴിഞ്ഞ പത്ത് ദിവസത്തിനുള്ളില്‍ വില വര്‍ധിക്കുന്നത് എട്ടാം തവണ   ****    ന്യൂനമര്‍ദ്ദം: സംസ്ഥാനത്ത് ഇന്ന് അതിതീവ്രമഴയ്ക്ക് സാധ്യത; തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ റെഡ് അലര്‍ട്ട്   ****   

തെലങ്കാനയില്‍ ജഡ്ജിമാര്‍ തെരുവിലിറങ്ങി സമരം ചെയ്യുന്നു; 11 ജഡ്ജിമാര്‍ക്ക് സസ്പെന്‍ഷന്‍

June 28, 2016

image (1)ഹൈദരാബാദ്: ഹൈദരാബാദ് ഹൈകോടതി വിഭജിക്കണമെന്നാവശ്യപ്പെട്ട് തെലങ്കാനയില്‍ കീഴ്കോടതി ജഡ്ജിമാര്‍ തെരുവില്‍ സമരം ചെയ്യുന്നു. തെലങ്കാന ജഡ്ജസ് അസോസിയേഷന്‍ നേതാക്കള്‍ ഉള്‍പ്പെടെ 11 ജഡ്ജിമാരെ ഹൈദരാബാദ് ഹൈകോടതി സസ്പെന്‍ഡ് ചെയ്തു. ജഡ്ജിമാര്‍ കൂട്ടത്തോടെ 15 ദിവസത്തെ അവധിക്ക് അപേക്ഷ നല്‍കി. 125 ജഡ്ജിമാര്‍ അസോസിയേഷന് രാജിക്കത്ത് നല്‍കി. ബുധനാഴ്ച സംസ്ഥാനത്ത് അസോസിയേഷന്‍ ബന്ദിന് ആഹ്വാനം ചെയ്തു. ജില്ലാ ജഡ്ജിമാര്‍ മുതല്‍ ജൂനിയര്‍ സിവില്‍ ജഡ്ജിമാര്‍ വരെ സമരത്തിലുണ്ട്.

മേയ് മൂന്നിന് ഹൈദരാബാദ് ഹൈകോടതി പുറത്തിറക്കിയ തെലങ്കാനയിലെ കോടതികളിലേക്കുള്ള ജഡ്ജിമാരുടെ കരട് പട്ടികയില്‍ 135 പേരും ആന്ധ്രപ്രദേശില്‍ നിന്നുള്ളവരാണ്. തെലങ്കാനയിലെ കോടതികളില്‍ ആന്ധ്രപ്രദേശില്‍ നിന്നുള്ള ജഡ്ജിമാരെ നിയമിക്കുന്നതിനെ തെലങ്കാനയിലെ ജഡ്ജിമാര്‍ അപലപിച്ചു. ഇതേതുടര്‍ന്നാണ് ഹൈകോടതി വിഭജിക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധം ശക്തമായത്.

ജൂണ്‍ ആറു മുതല്‍ അഭിഭാഷകര്‍ ബഹിഷ്കരണവും നിരാഹാര സമരവുമായി പ്രതിഷേധിക്കുകയാണ്. പട്ടിക റദ്ദാക്കണമെന്നാവശ്യപ്പെട്ട് ജഡ്ജസ് അസോസിയേഷന്‍ ഗവര്‍ണര്‍ ഇ.എസ്.എല്‍. നരസിംഹത്തിന് നിവേദനം നല്‍കി. അതിനിടെ, വാരഗല്‍ കോടതിയില്‍ അഭിഭാഷകര്‍ കോടതി ആക്രമിച്ച് സെഷന്‍സ് ജഡ്ജിയെ കൈയേറ്റം ചെയ്തു. തെലങ്കാനയില്‍നിന്ന് പുറത്തുപോകണമെന്നാവശ്യപ്പെട്ടായിരുന്നു ആക്രമണം.

സംഭവം കേന്ദ്രസര്‍ക്കാറും സംസ്ഥാന സര്‍ക്കാറും തമ്മിലെ വാഗ്യുദ്ധത്തിനും കാരണമായി. സംസ്ഥാന വിഭജനം നടന്ന് രണ്ടു വര്‍ഷം കഴിഞ്ഞിട്ടും ഹൈകോടതി വിഭജിക്കാത്ത കേന്ദ്രസര്‍ക്കാറാണ് സംഘര്‍ഷത്തിന് കാരണക്കാരെന്ന് ഭരണകക്ഷിയായ ടി.ആര്‍.എസ് കുറ്റപ്പെടുത്തി. എന്നാല്‍, ടി.ആര്‍.എസിന്‍െറ ആരോപണം കേന്ദ്ര നിയമമന്ത്രി സദാനന്ദ ഗൗഡ തള്ളി. ഹൈകോടതി വിഭജനത്തില്‍ തങ്ങള്‍ക്കൊന്നും ചെയ്യാനില്ളെന്നും വിഷയത്തില്‍ കേന്ദ്രത്തെ അനാവശ്യമായി കുറ്റപ്പെടുത്തുന്നത് പൊറുപ്പിക്കാനാവാത്തതുമാണെന്നും ഗൗഡ പറഞ്ഞു. അടിസ്ഥാന സൗകര്യം നല്‍കിയാല്‍ കേന്ദ്രം ഹൈകോടതി സ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top