Flash News

സോമര്‍സെറ്റ്‌ സെന്റ് തോമസ്‌ സീറോ മലബാര്‍ കാത്തോലിക് ഫൊറോനാ ദേവാലയത്തില്‍ വിശുദ്ധ തോമാശ്ശീഹായുടേയും,വിശുദ്ധ അല്‍ഫോന്‍സാമ്മയുടേയും സംയുക്ത തിരുനാള്‍ ജൂലൈ 1 മുതല്‍ 10 വരെ

June 29, 2016

unnamed (1)ന്യൂജേഴ്‌സി: സോമര്‍സെറ്റ്‌ സെന്റ് തോമസ്‌ സീറോ മലബാര്‍ കാത്തലിക്‌ ഫൊറോനാ ദേവാലത്തിലെ ഇടവക മധ്യസ്ഥനായ വിശുദ്ധ തോമാശ്ശീഹായുടേയും, ഭാരതത്തിലെ ആദ്യ വിശുദ്ധ അല്‍ഫോന്‍സാമ്മയുടേയും തിരുനാള്‍ ജൂലൈ ഒന്നു മുതല്‍ ജൂലൈ പത്ത് വരെ സംയുക്തമായി കൊണ്ടാടുന്നതായി ഇടവക വികാരി ഫാ. തോമസ്‌ കടുകപ്പിള്ളി അറിയിച്ചു.

ജൂലൈ ഒന്നിന് വെള്ളിയാഴ്‌ച വൈകുന്നേരം 7 :15 ന് വിശുദ്ധ യൂദാശ്ലീഹായുടെ മധ്യസ്ഥതയിലുള്ള നൊവനയോടെ പത്ത് ദിവസം നീണ്ടു നില്‍ക്കുന്ന തിരുനാള്‍ ആഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കും. 7.30 ന് ആഘോഷമായ ദിവ്യബലിക്ക് ഫാ.ജോണി ചെങ്ങളന്‍ സി.എം.ഐ നേതൃത്വം നല്‍കും. ദിവ്യബലിയെ തുടര്‍ന്ന് 8.30-ന്‌ കൊടിയേറ്റവും, അല്‍ഫോന്‍സാമ്മയുടെ മധ്യസ്ഥതയിലുള്ള നൊവനയും ഉണ്ടായിരിക്കും.

ജൂലൈ രണ്ടിന് ശനിയാഴ്‌ച രാവിലെ ഒമ്പതു മണിക്ക് വിശുദ്ധ ദിവ്യബലി ബഹുമാനപ്പെട്ട ഫാ.ഫിലിപ്പ് വടക്കേക്കരയുടെ മുഖ്യ കാര്‍മികത്വത്തില്‍ നടക്കുന്നതും തുടര്‍ന്ന്‌ നിത്യ സഹായ മാതാവിനെയും,വിശുദ്ധ അല്‍ഫോന്‍സാമ്മയുടേയും നൊവേനയും നടത്തപ്പെടും.

ജൂലൈ മൂന്നിന് ഞായറാഴ്‌ച ദുഃഖറാന തിരുനാള്‍ കര്‍മ്മങ്ങള്‍ രാവിലെ 10.15 ന് വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ മധ്യസ്ഥതയിലുള്ള നൊവനയോടെ ആരംഭിക്കും. തുടര്‍ന്ന് നടക്കുന്ന ആഘോഷമായ വിശുദ്ധ ദിവ്യബലി ഇടവക വികാരി ഫാ. തോമസ് കാടുകപ്പിള്ളിയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ നടക്കുന്നതാണ്.

ജൂലൈ നാലിന് തിങ്കളാഴ്‌ചയിലെ തിരുകര്‍മ്മങ്ങള്‍ രാവിലെ 9.00 -ന്‌ ഫാ. പോളി തെക്കന്റെ കാര്‍മികത്വത്തിലുള്ള വിശുദ്ധ ദിവ്യബലിയോടെ ആരംഭിക്കും. ഈ ദിവസം കുട്ടികളുടെ ദിനമായി ആചരിക്കും. കുട്ടികള്‍ക്കുള്ള പ്രത്യേക പ്രാര്‍ത്ഥനകളും നടക്കുന്നതാണ്. തുടര്‍ന്ന്‌ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ നൊവേനയും നടത്തപ്പെടും. ഇന്നേ ദിവസത്തെ തിരുനാള്‍ ആഘോഷങ്ങള്‍ക്ക് ഇടവകയിലെ ഒന്നും രണ്ടും വാര്‍ഡിലെ കുടുംബാംഗങ്ങള്‍ നേതൃത്വം നല്‍കും.

ജൂലൈ അഞ്ചിന് ചൊവ്വാഴ്‌ചയിലെ തിരുകര്‍മ്മങ്ങള്‍ രാവിലെ 7.15 -ന്‌ ഉണ്ണി യേശുവിനുള്ള നൊവേനയോടെ ആരംഭിക്കും. ഇന്നേ ദിവസം ശിശുദിനമായി ആചരിക്കും. ഫാ . ബിജു നാരാണത്തിന്റെ കാര്‍മികത്വത്തില്‍ വിശുദ്ധ ദിവ്യബലി അര്‍പ്പിക്കപ്പെടും. ശിശുക്കള്‍ക്ക് വേണ്ടിയുള്ള പ്രത്യേക പ്രാര്‍ത്ഥനകളും നടത്തപ്പെടും. ഈ ദിവസത്തെ പ്രാര്‍ത്ഥനകല്‍ക്ക് വാര്‍ഡ്‌ മൂന്നിലെ അംഗങ്ങള്‍ നേതൃത്വം കൊടുക്കും. വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ നൊവേന പതിവുപോലെ ഉണ്ടായിരിക്കുന്നതാണ്.

ജൂലൈ ആറിന് ബുധനാഴ്‌ച വൈകിട്ട്‌ 7.30 നുള്ള വിശുദ്ധ ദിവ്യബലി ഫാ. റെന്നി കട്ടയിലിന്റെ കാര്‍മികത്വത്തില്‍ നടത്തപ്പെടും.ഇന്നേദിവസം ഗ്രാന്റ്‌ പേരന്റ്‌സ്‌ ഡേ ആയി ആചരിക്കും. അവര്‍ക്കായുള്ള പ്രത്യേക പ്രാര്‍ത്ഥനകള്‍ക്ക്‌ വാര്‍ഡ്‌ നാലിലും, അഞ്ചിലും ഉള്ള അംഗങ്ങള്‍ നേതൃത്വം കൊടുക്കും. തുടര്‍ന്ന്‌ അല്‍ഫോന്‍സാമ്മയുടെ മധ്യസ്ഥതയിലുള്ള നൊവേനയും നടക്കും.

ജൂലൈ ഏഴിന് വ്യാഴാഴ്‌ചയിലെ തിരുക്കര്‍മ്മങ്ങള്‍ വൈകിട്ട്‌ 7.30-ന്‌ ഫാ. പീറ്റര്‍ അക്കനത്തിന്റെ കാര്‍മികത്വത്തില്‍ നടത്തപ്പെടും. ഇന്നേദിവസം വൈദിക ദിനമായി ആചരിക്കും. ലോക മെമ്പാടുമുള്ള വൈദികര്‍ക്കായി പ്രത്യേക പ്രാര്‍ത്ഥനകളും നടത്തപ്പെടും. ഇന്നേ ദിവസത്തെ പ്രാര്‍ത്ഥനകള്‍ക്ക്‌ ആറാം വാര്‍ഡു അംഗങ്ങള്‍ നേതൃത്വം നല്‍കും. തുടര്‍ന്ന്‌ അല്‍ഫോന്‍സാമ്മയുടെ മധ്യസ്ഥതയിലുള്ള നൊവേനയും നടത്തപ്പെടും.

ജൂലൈ എട്ടിന് വെള്ളിയാഴ്‌ച വൈകിട്ട്‌ 7.15- ന് വിശുദ്ധ യൂദാശ്ലീഹായുടെ മധ്യസ്ഥതയിലുള്ള നൊവനയോടെ ഇന്നത്തെ തിരുക്കര്‍മ്മങ്ങള്‍ ആരംഭിക്കും. ഇന്നേ ദിവസം രോഗശാന്തി പ്രാര്‍ത്ഥനാദിനമായി ആചരിക്കും. വിശുദ്ധ ദിവ്യബലിക്ക് ഫാ. സെബാസ്ററ്യന്‍ അഞ്ചുമുറിയില്‍ നേതൃത്വം കൊടുക്കും. രോഗശാന്തിക്കായി പ്രത്യേക പ്രാര്‍ത്ഥനകളും നടക്കും.പ്രാര്‍ത്ഥനക്ക് ഏഴും, എട്ടും വാര്‍ഡ് അംഗങ്ങള്‍ നേതൃത്വം നല്‍കും. തുടര്‍ന്ന്‌ അല്‍ഫോന്‍സാമ്മയുടെ മധ്യസ്ഥതയിലുള്ള നൊവേനയും നടത്തപ്പെടും.

ജൂലൈ ഒമ്പതിന് ശനിയാഴ്‌ച ദമ്പതി ദിനമായി ആചരിക്കും. രാവിലെ 11 മണിക്കുള്ള വിശുദ്ധ ദിവ്യബലിക്ക് ഫാ. അഗസ്റ്റിൻ കുറ്റിയാനി നേതൃത്വം നൽകും. ദമ്പതികള്‍ക്കായുള്ള പ്രത്യേക പ്രാര്‍ത്ഥനകളും നടക്കും. തുടര്‍ന്ന്‌ നിത്യ സഹായ മാതാവിനെയും,വിശുദ്ധ അല്‍ഫോന്‍സാമ്മയുടേയും നൊവേനയും നടത്തപ്പെടും.

ജൂലൈ പത്തിന് ഞായറാഴ്‌ച പ്രധാന തിരുനാള്‍ ദിനത്തില്‍ ഉച്ചക്ക്‌ 2 മണിക്ക്‌ പ്രധാന തിരുനാള്‍ ചടങ്ങുകള്‍ ആരംഭിക്കും. വേസ്‌പരയും ആഘോഷപൂര്‍ണ്ണമായ പാട്ടുകുര്‍ബാനയും ബിഷപ്പ്‌ മാര്‍ ജോയി ആലപ്പാട്ടിന്റെ മുഖ്യകാര്‍മികത്വത്തില്‍ നടക്കും. മാര്‍ ജോയി ആലപ്പാട്ട് തിരുനാള്‍ സന്ദേശവും നല്‍കും.

ദേവാലയത്തിലെ മുഖ്യ തിരുകര്‍മ്മങ്ങള്‍ക്കുശേഷം വിശുദ്ധരുടെ രൂപം വഹിച്ചുകൊണ്ടുള്ള നഗരികാണിക്കല്‍ പ്രദക്ഷിണവും തിരുശേഷിപ്പ്‌ വണക്കവും, അടിമ സമര്‍പ്പണവും നടക്കും.

ഈവര്‍ഷത്തെ തിരുനാള്‍ ഏറ്റെടുത്ത്‌ നടത്തുന്നത്‌ പെരുംപായില്‍ കുടുംബാംഗങ്ങളായ ജോസഫ് ആന്‍ഡ് മേരി ദമ്പതിമാരും, കളത്തൂര്‍ കുടുംബാംഗങ്ങളായ മിനേഷ് ആന്‍ഡ് ഷീനാ ദമ്പതിമാരുമാണ്‌.

തിരുനാളിനോടനുബന്ധിച്ച്‌ വിവിധ ഭക്തസംഘടനകള്‍ നടത്തുന്ന സ്റ്റാളുകള്‍ പ്രവര്‍ത്തിക്കുന്നതാണെന്ന്‌ തിരുനാളിന്റെ മുഖ്യ സംഘടാകരായ ബെന്നി തോമസ്, ജോബിന്‍ കല്ലാച്ചേരില്‍ എന്നിവര്‍ അറിയിച്ചു. തിരുനാളിന്റെ വിജയത്തിനായി വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചുവരുന്നു.

ജൂലൈ പതിനൊന്നിന് തിങ്കാളാഴ്‌ച വൈകിട്ട്‌ 7.30-ന്‌ വിശുദ്ധ ദിവ്യബലിയും, ഇടവകയിലെ കുടുംബങ്ങളില്‍നിന്നും മരിച്ച ആത്മാക്കള്‍ക്കായുള്ള പ്രത്യേക പ്രാര്‍ത്ഥകളും തുടര്‍ന്ന്‌ കൊടിയിറക്കവും നടക്കും.

തിരുനാള്‍ കര്‍മ്മങ്ങളില്‍ ഭക്തിപൂര്‍വ്വം പങ്കുകൊണ്ടും, വചനപ്രഘോഷണങ്ങള്‍ പ്രാര്‍ത്ഥനാപൂര്‍വ്വം ശ്രവിച്ചും അനുഗ്രഹങ്ങള്‍ പ്രാപിക്കാന്‍ എല്ലാവരേയും സ്‌നേഹപൂര്‍വ്വം ക്ഷണിക്കുന്നതായി വികാരി ഫാ. തോമസ്‌ കടുകപ്പിള്ളില്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ഫാ. തോമസ്‌ കടുകപ്പിള്ളില്‍ (വികാരി) 908-837-9484, റ്റോം പെരുംപായില്‍ (കൈക്കാരന്‍) 646-326-3708, തോമസ്‌ ചെറിയാന്‍ പടവില്‍ (കൈക്കാരന്‍) 908-906-1709,
മേരിദാസന്‍ തോമസ്‌ (കൈക്കാരന്‍) 201-912-6451, മിനേഷ് ജോസഫ് ( കൈക്കാരന്‍ & പ്രസുദേന്തി) 201-978-9828, ബെന്നി തോമസ് (തിരുനാള്‍ കോര്‍ഡിനേറ്റര്‍) 973-902-2186, ജോബിന്‍ കല്ലാച്ചേരില്‍ (തിരുനാള്‍ കോര്‍ഡിനേറ്റര്‍) 908-328-8013.

വെബ്‌: www.stthomassyronj.org

“സത്യം സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, ഗോതമ്പുമണി നിലത്തു വീണു അഴിയുന്നില്ലെങ്കില്‍ അതു അതേപടിയിരിക്കും. അഴിയുന്നെങ്കിലോ അതു വളരെ ഫലം പുറപ്പെടുവിക്കും” (യോഹന്നാന്‍ 12 :24)


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top