ടെക്‌സസ്സില്‍ ട്രെയിനുകള്‍ തമ്മില്‍ കൂട്ടിയിടിച്ചു; മൂന്ന് ജീവനക്കാരെ കാണാനില്ല

ap_train_collision_texas_

ടെക്‌സസ്സ്: ജൂണ്‍ 28 ചൊവ്വാഴ്ച രാവിലെ 8.40-ന് പാന്‍ഹാന്‍ ഡിലിനു സമീപമുണ്ടായ ട്രെയിന്‍ അപകടത്തില്‍ മൂന്ന് ജീവനക്കാരെ കാണാതായി. ഇന്റര്‍ മോഡല്‍ ട്രെയിനുകള്‍ തമ്മില്‍ കൂട്ടിയിടിച്ചതിനെത്തുടര്‍ന്നുണ്ടായ അഗ്നിയില്‍പെട്ടു മൂവരും ട്രെയിനിനകത്തു പെട്ടിരിക്കാമെന്നാണ് നിഗമനം.

ഓരോ ട്രെയ്‌നിലും ഒരു എന്‍ജിനീയറും, കണ്ടക്ടറും ഉണ്ടായിരുന്നതായും, ഇതില്‍ ഒരാളെ പുറത്തെടുത്തു രക്ഷിക്കാനായെന്നും പബ്ലിക്ക് സേഫ്റ്റി ഉദ്യോഗസ്ഥന്‍ പറഞ്ഞു. പാളം തെറ്റിയ തീവണ്ടി പരസ്പരം ഇടിച്ചു കയറിയാണ് തീപിടിച്ചത്. ആളികത്തിയ തീ വളരെ ദൂരെ നിന്ന് തന്നെ കാണാമായിരുന്നു.

ബര്‍ലിംഗ്ടണ്‍ നോര്‍ത്തേണ്‍ സാന്റാഫി റെയില്‍വെയുടേതായിരുന്നു അപകടത്തില്‍പ്പെട്ട രണ്ടു ട്രെയ്‌നുകളുമെന്ന് കമ്പനി വക്താവ് ജൊ ഫോസ്റ്റ് പറഞ്ഞു.
നാഷണല്‍ സേഫ്റ്റി ബോര്‍ഡ് അപകടത്തെക്കുറിച്ച് അന്വേഷിക്കുന്നതിന് ആറംഗ ടീമിനെ നിയോഗിച്ചിട്ടുണ്ട്. കാണാതായ ജീവനക്കാരുടെ വിശദവിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല.

ap_train_collision_texas_2

Print Friendly, PDF & Email

Leave a Comment