Flash News

കേരള സ്ത്രീകളുടെ സാമൂഹ്യ നവോത്ഥാനത്തിന് ബൈബിളും ക്രിസ്ത്യന്‍ മിഷനറിമാരും മഹത്തായ സംഭാവനകള്‍ നല്‍കി: ഡോ. ഓമന റസ്സല്‍

June 29, 2016

3- Dr. Omana Russellഹ്യൂസ്റ്റന്‍: പ്രാഥമികമായ മനുഷ്യാവകാശങ്ങള്‍ നിഷേധിക്കപ്പെട്ട് കേവലം അടിമകളെ പോലെ പുരുഷډാര്‍ക്കും പ്രത്യേകം വരേണ്യവര്‍ഗത്തിന്‍റെ ഒരു സംഭോഗ വസ്തുവായി കഴിഞ്ഞിരുന്ന കേരളീയ സ്ത്രീ സമൂഹത്തിന് സാമൂഹ്യ അവകാശങ്ങളുടെയും നീതിയുടെയും വെളിച്ചം നല്‍കി ഒരു മോചനത്തിന്‍റെ പാതയിലേക്ക് നയിച്ചതില്‍ ക്രിസ്ത്യന്‍ മിഷനറിമാരും ബൈബിളും ഒരു സുപ്രധാന പങ്കു വഹിച്ചിട്ടുണ്ടെന്ന് ഡോ. ഓമന റസ്സല്‍ പ്രഖ്യാപിച്ചു.

ജൂണ്‍ 18ന് ഹ്യൂസ്റ്റനിലെ ലിവിംഗ് വാട്ടേഴ്സ് ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ ‘കേരള സ്ത്രീകളുടെ സാമൂഹ്യ പുരോഗതിയില്‍’ ക്രിസ്ത്യന്‍ മിഷനറിമാരും ബൈബിളും വഹിച്ച പങ്കിനെ അധീകരിച്ച് നടന്ന സെമിനാറില്‍ സംസാരിക്കുകയായിരുന്നു കാലടി ശ്രീ ശങ്കര സര്‍വ്വകലാശാലയിലെ ചരിത്ര വിഭാഗം അസോസിയേറ്റ് പ്രൊഫസറായ ഡോ. ഓമന റസ്സല്‍. അന്ധവിശ്വാസങ്ങളും അനാചാരങ്ങളും അതിക്രൂരമായ സാമൂഹ്യ ശിക്ഷാവിധികളും സ്ത്രീകളുടെ നേരെയും താഴ്ന്ന വര്‍ഗ്ഗക്കാരുടെ നേരെയും രാജാക്കډാരും വരേണ്യവര്‍ഗവും അടിച്ചേല്‍പ്പിച്ചിരുന്നു. മൃഗീയമായി അടിച്ചമര്‍ത്തപ്പെട്ട അവരുടെ രോദനങ്ങള്‍ കേള്‍ക്കാന്‍ അന്ന് ആരുമുണ്ടായിരുന്നില്ല. പ്രത്യേകിച്ച് ഈ സ്ത്രീകള്‍ പുരുഷന്മാരുടെയും ഉയര്‍ന്ന വര്‍ഗക്കാരുടെയും ഭരണാധികാരികളുടെയും പൂജാരിമാരുടെയും വെറും ഉപഭോഗവസ്തുക്കളായിരുന്നു. താഴ്ന്ന ജാതിയിലുള്ള സ്ത്രീകള്‍ക്ക് മാറു മറക്കാന്‍ അനുവാദമില്ലായിരുന്നു. സമൂഹത്തിലെ ഉയര്‍ന്ന തട്ടിലുള്ള പുരുഷന്മാരുടെ നയന സുഖത്തിനായി പാവപ്പെട്ട താഴ്ന്ന വര്‍ഗ്ഗത്തിലെ സ്ത്രീകള്‍ മാറ് മറക്കാതെ അതൊരു പ്രദര്‍ശന വസ്തുവായി പ്രത്യക്ഷപ്പെടണമെന്നായിരുന്നു അന്നത്തെ ചട്ടം. അതു മാത്രമല്ല, പാവപ്പെട്ട സ്ത്രീകളില്‍ നിന്ന് മുലക്കരം പോലും അന്നത്തെ ഭരണാധികാരികളായ രാജാക്കന്മാര്‍ ഈടാക്കിയിരുന്നു. സ്മാര്‍ത്ത വിചാരണ, താലികെട്ട് കല്യാണം, വിവാഹം കഴിക്കാതെയുള്ള സംബന്ധങ്ങള്‍, നിയമം മൂലം അനുവദനീയമായ ബലാല്‍ക്കാരങ്ങള്‍, ബലാല്‍സംഗങ്ങള്‍ തുടങ്ങിയ അനീതികള്‍ക്കെതിരെ ശ്രീനാരായണ ഗുരു, അയ്യങ്കാളി തുടങ്ങിയവര്‍ സമരങ്ങള്‍ നയിച്ചപ്പോഴും ക്രിസ്ത്യന്‍ മിഷനറിമാരുടെ പ്രബോധനങ്ങളും പ്രവര്‍ത്തനങ്ങളും ബൈബിളും സ്ത്രീശാക്തീകരണത്തിനും സാമൂഹ്യ നീതിക്കും ഒരു ഗണ്യമായ സ്ഥാനം വഹിച്ചു.

കെ. ജി. ജോയിക്കുട്ടി അധ്യക്ഷത വഹിച്ച സെമിനാറില്‍ നയിനാന്‍ മാത്തുള്ള സ്വാഗതവും ജേക്കബ് ടൈറ്റസ് നന്ദിയും പറഞ്ഞു. വില്‍സന്‍ ജോസഫ് കിഴക്കേടത്ത് സെമിനാറിന് നേതൃത്വം നല്‍കി. ഗ്രെയിറ്റര്‍ ഹ്യൂസ്റ്റനിലെ സാംസ്കാരിക പ്രവര്‍ത്തകരും എഴുത്തുകാരുമായ ജോര്‍ജ് മണ്ണിക്കരോട്ട്, എ. സി. ജോര്‍ജ്, ടി. എന്‍ സാമുവല്‍, തോമസ് വര്‍ഗീസ്, റവ. സണ്ണി താഴാപള്ളം, ഡോ. ജോളി ജോസഫ്, ഷാജി ഈശോ, ജേക്കബ് ഈശോ തുടങ്ങിയവര്‍ ചര്‍ച്ചയിലും സെമിനാറിലും സജീവമായി പങ്കെടുത്തു.

5-Dr. Omana Russel Seminar speeches

4-Dr. Omana Russell Seminar Participants


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top