റെയ്‌ച്ചല്‍ ജെയിംസ് വാലിഡിക്‌ടോറിയനായി തിരഞ്ഞെടുക്കപ്പെട്ടു

rachel james

ന്യൂജേഴ്‌സി : എല്‍മ്‌വുഡ് പാര്‍ക്ക് മെമ്മോറിയല്‍ ഹൈസ്കൂളില്‍ നിന്നും മികച്ച അക്കാദമിക് മികവോടെ മലയാളിയായ റെയ്‌ച്ചല്‍ ജെയിംസ് വാലിഡിക്ടേറിയനായി ഗ്രാജ്വേറ്റ് ചെയ്തു. അക്കാദമിക് ഇതര വിഭാഗങ്ങളിലും സ്വന്തം കഴിവ് തെളിയിച്ച റെയ്‌ച്ചല്‍ ഗ്രാജ്വേഷന്‍ സെറമോണിയില്‍ തന്റെ വാലിഡിക്ടറി സ്പീച്ചില്‍ തന്റെ മാതാപിതാക്കള്‍ക്കും ടീച്ചേഴ്‌സിനും തന്റെ ഈ നേട്ടത്തില്‍ ഉള്ള വലിയ പങ്ക് എടുത്തു പറഞ്ഞു, സണ്‍ഡേ സ്കൂള്‍, വെക്കേഷന്‍ ബൈബിള്‍ ക്ലാസുകള്‍ തുടങ്ങിയ വിശ്വാസ സംബന്ധമായ കാര്യങ്ങളിലും റെയ്‌ച്ചല്‍ ജെയിംസ് വളരെ മികവ് പുലര്‍ത്തുന്നുണ്ടെന്നു മാതാപിതാക്കളായ ജെയിംസ് വര്‍ഗീസും അച്ചാമ്മ ജെയിംസും പറഞ്ഞു.

യുണൈറ്റഡ് സ്റ്റേറ്റ്സ് പോസ്റ്റല്‍ സര്‍വിസില്‍ ജീവനക്കാരനായ ജെയിംസ് വര്‍ഗീസും സെന്റ് ജോസഫ് റീജിയണല്‍ മെഡിക്കല്‍ ഹോസ്പിറ്റലില്‍ ജീവനക്കാരിയായ അച്ചാമ്മ ജെയിംസിന്റെയും രണ്ടു മക്കളില്‍ മൂത്ത മകള്‍ റീബ ജെയിംസ് സ്റ്റീവന്‍സ് ഇന്‍സ്റ്റിട്യൂട്ട് ഓഫ് ടെക്നോളജിയില്‍ വിദ്യാര്‍ത്ഥിയാണ്.

Print Friendly, PDF & Email

Leave a Comment