മലയാളി ബാലന്‍െറ ക്രൂരമായ കൊല; ദല്‍ഹിയില്‍ മലയാളികളുടെ വന്‍ പ്രതിഷേധം, സംഘര്‍ഷാവസ്ഥ

deihi death rajath2

ന്യൂഡല്‍ഹി: മലയാളിയായ ഒമ്പതാം ക്ളാസ് വിദ്യാര്‍ഥിയെ ഡല്‍ഹിയില്‍ അതിക്രൂരമായി കൊലപ്പെടുത്തിയിട്ടും പൊലീസ് വേണ്ടത്ര നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച് മലയാളികള്‍ ഒന്നടങ്കം പ്രതിഷേധത്തില്‍. പ്രതിയെന്ന് സംശയിക്കുന്ന ആളുടെ പാന്‍മസാലക്കട അടിച്ചുതകര്‍ത്തു. ഇവിടെ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. കൊല്ലപ്പെട്ട രജത്തിന്‍െറ മൃതദേഹം ഗാസിപൂര്‍ ശ്മശാനത്തില്‍ സംസ്കരിച്ചശേഷം മലയാളി സംഘടനകള്‍ രാത്രി നടത്തിയ മാര്‍ച്ചിലാണ് സംഘര്‍ഷമുണ്ടായത്.

deihi death rajathപാലക്കാട് കോട്ടായി സ്വദേശി ഉണ്ണികൃഷ്ണന്‍െറ മകന്‍ രജത് (13) ആണ് കൊല്ലപ്പെട്ടത്. മലയാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന മയൂര്‍വിഹാര്‍ ഫേസ് 3ല്‍ ബുധനാഴ്ച വൈകീട്ടാണ് ദാരുണ സംഭവം. പ്രതികളായ പാന്‍മസാല കടക്കാരനെയും രണ്ടു മക്കളെയും കസ്റ്റഡിയിലെടുത്തു.

ട്യൂഷന്‍ കഴിഞ്ഞ് മടങ്ങവെ പ്രദേശത്തെ പാന്‍മസാല കടക്കാരനും സംഘവും രജത്തിനെയും മൂന്ന് കൂട്ടുകാരെയും സമീപത്തെ പാര്‍ക്കില്‍ കൊണ്ടുപോയി മര്‍ദ്ദിക്കുകയായിരുന്നു. കടയില്‍ നിന്ന് നഷ്ടപ്പെട്ട സാധനം ചോദിച്ചായിരുന്നു അക്രമം. രജത്തിനെ ബോധമറ്റ് വീഴും വരെ മര്‍ദിച്ചു. മറ്റു കുട്ടികള്‍ ഓടിപ്പോയി. പിന്നീട് അക്രമികള്‍ ബൈക്കിന്‍െറ പിന്നിലിരുത്തി കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചു. സ്വകാര്യ ആശുപത്രികള്‍ സ്വീകരിക്കാന്‍ വിസമ്മതിച്ച് ഒടുവില്‍ ലാല്‍ബഹാദൂര്‍ ശാസ്ത്രി ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.

എന്നാല്‍ അക്രമികള്‍ക്കെതിരെ നടപടി സ്വീകരിക്കാനോ എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്യാനോ പൊലീസ് തയ്യാറായില്ല. അക്രമത്തിലും പൊലീസ് അനാസ്ഥയിലും പ്രതിഷേധമുയര്‍ത്തി മലയാളി കൂട്ടായ്മകള്‍ രംഗത്തത്തെി. നടപടി ആവശ്യപ്പെട്ട് ന്യൂ അശോക് നഗര്‍ പൊലീസ് സ്റ്റേഷനുമുന്നില്‍ നൂറുകണക്കിനാളുകള്‍ തടിച്ചുകൂടിയതിനെതുടര്‍ന്നാണ് മൂന്നുപേരെ കസ്റ്റഡിയിലെടുത്തത്.

കൊലപാതകം നടന്നതിന് പിറ്റേന്നുരാവിലെ പ്രതികള്‍ സാധാരണപോലെ കട തുറന്നതാണ് മലയാളികളെ പ്രകോപിപ്പിച്ചത്. പ്രതിയുടെ കട രോഷാകുലരായ ഒരു സംഘം അടിച്ചു തകര്‍ത്തു. ലഹരി ഉല്‍പന്നങ്ങള്‍ ഉള്‍പ്പെടെയുള്ള വസ്തുക്കള്‍ അതിനു മുന്‍പേ കടയില്‍നിന്ന് മാറ്റിയിരുന്നു.

ALSO READ: ഡല്‍ഹിയില്‍ മലയാളി ബാലന്റെ കൊലപാതകം; പ്രതികളെ പോലീസ് സം‌രക്ഷിക്കുകയാണെന്ന് കുടുംബവും മലയാളികളും

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment