റാഗിങ്: പൊലീസ് തെരയുന്ന നാലാം പ്രതി ശില്‍പ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി

_90068911_aswathi1കൊച്ചി: ഗുല്‍ബര്‍ഗ റാഗിങ് കേസില്‍ പൊലീസ് പ്രതിചേര്‍ത്ത നഴ്സിങ് സ്കൂളിലെ സീനിയര്‍ വിദ്യാര്‍ഥിനിയും കോട്ടയം കടുത്തുരുത്തി സ്വദേശിനിയുമായ ശില്‍പ ജോസ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. ദലിത് വിദ്യാര്‍ഥിനി അശ്വതിയെ റാഗുചെയ്ത കേസുമായി ബന്ധപ്പെട്ട് കര്‍ണാടക ഡിവൈ.എസ്.പി അന്വേഷിക്കുന്നതായി അറിഞ്ഞെന്നും പൊലീസ് അറസ്റ്റ് ചെയ്യാന്‍ സാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് ശില്‍പ ഹരജി നല്‍കിയത്.

2016 മേയില്‍ നഴ്സിങ് സ്കൂളില്‍ ജൂനിയര്‍ വിദ്യാര്‍ഥിനി അശ്വതി റാഗിങ്ങനിരയായ സംഭവത്തില്‍ തനിക്ക് പങ്കില്ല. മേയ് ഒമ്പതിന് റാഗിങ്ങിനിരായായ അശ്വതിയെ മേയ് 15ന് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച ശേഷമാണ് പരാതി നല്‍കിയത്. റാഗിങ് കേസില്‍ പരാതി നല്‍കാന്‍ വൈകിയതില്‍ ദുരൂഹതയുണ്ടെന്നും ഹരജിയില്‍ പറയുന്നു. അറസ്റ്റ് ഒഴിവാക്കാന്‍ മുന്‍കൂര്‍ ജാമ്യം അനുവദിക്കണമെന്നാണ് ആവശ്യം.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment