മണ്‍സൂണ്‍ ശക്തിപ്പെടാന്‍ ഡാം പരിസരത്ത് ആടിനെ ബലി നല്‍കി തമിഴ്നാട് വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥരുടെ പൂജ

67540215കോയമ്പത്തൂര്‍: മണ്‍സൂണ്‍ ശക്തിപ്പെടാന്‍വേണ്ടി ശിരുവാണി ഡാം പരിസരത്ത് തമിഴ്നാട് വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥരുടെ ആഭിമുഖ്യത്തില്‍ ആടിനെ ബലി നല്‍കി പ്രത്യേകയാഗവും പൂജാകര്‍മങ്ങളും നടത്തി. ശിരുവാണി മലയടിവാരത്തിലെ കുടിവെള്ള ശുദ്ധീകരണ പ്ളാന്‍റില്‍ പ്രത്യേകയാഗവും സമീപത്തുള്ള കറുപ്പുരായന്‍ കോവിലില്‍ ആടിനെ ബലി നല്‍കി പൂജാ കര്‍മങ്ങളും അരങ്ങേറി.

എല്ലാവര്‍ഷവും ഇത്തരം പൂജാകര്‍മം നടത്താറുണ്ട്. പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാട് താലൂക്കില്‍ സ്ഥിതി ചെയ്യുന്ന ശിരുവാണി ഡാമില്‍നിന്നാണ് കോയമ്പത്തൂര്‍ നഗരത്തിനാവശ്യമായ കുടിവെള്ളം വിതരണം ചെയ്യുന്നത്. ഡാമിന്‍െറ വൃഷ്ടി പ്രദേശങ്ങളില്‍ മഴ പെയ്യുന്നുണ്ടെങ്കിലും മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് കുറഞ്ഞ അളവാണ് ഇത്തവണ ലഭിച്ചത്.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment