രണ്ട് വയസ്സുകാരിയെ പീഡിപ്പിച്ച ബീഹാര്‍ യുവാവിന് ജീവപര്യന്തം

Zemanta Related Posts Thumbnailകോയമ്പത്തൂര്‍: രണ്ട് വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ ബീഹാര്‍ സ്വദേശിയായ യുവാവിന് ജീവപര്യന്തം തടവ്. കോയമ്പത്തൂര്‍ പോത്തന്നൂരിന് സമീപം സ്വകാര്യ മാര്‍ബിള്‍ യൂനിറ്റില്‍ ജോലി ചെയ്തിരുന്ന ബീഹാറുകാരനായ ധര്‍മേന്ദ്രയാണ് (28) പ്രതി.

2010 ആഗസ്റ്റ് ഏഴിനാണ് സംഭവം. പോത്തന്നൂര്‍ ശ്രീനിവാസ നഗറിലെ വാടകവീട്ടിലാണ് ധര്‍മേന്ദ്രയും ബീഹാര്‍ സ്വദേശികളായ മറ്റു രണ്ട് സഹപ്രവര്‍ത്തകരും താമസിച്ചിരുന്നത്. അയല്‍പക്കത്തെ രണ്ടു വയസ്സുകാരിയെ ധര്‍മേന്ദ്രയും 15കാരനായ സുഹൃത്തും ചേര്‍ന്ന് സമീപത്തെ ഒഴിഞ്ഞ കെട്ടിടത്തില്‍കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. കുട്ടിയുടെ നിലവിളികേട്ട് അമ്മയും സമീപവാസികളും ഓടിയത്തെി. അതിനിടെ കുട്ടിയെ രക്തം വാര്‍ന്നൊഴുകിയ നിലയില്‍ പ്രതികള്‍തന്നെ പുറത്തേക്ക് കൊണ്ടുവന്നു. ആശുപത്രിയില്‍ നടന്ന പരിശോധനയില്‍ കുട്ടിയെ പീഡനത്തിന് വിധേയയാക്കിയിട്ടുണ്ടെന്ന് തെളിഞ്ഞു. തുടര്‍ന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

ധര്‍മേന്ദ്ര കോയമ്പത്തൂര്‍ സെന്‍ട്രല്‍ ജയിലിലും 15കാരനെ ജുവനൈല്‍ഹോമിലുമാണ് റിമാന്‍ഡ് ചെയ്തത്. വിധി പ്രഖ്യാപനം നടത്താനിരിക്കെ ധര്‍മേന്ദ്ര പൊലീസ് കസ്റ്റഡിയില്‍നിന്ന് രക്ഷപ്പെട്ടു. മേയ് 25ന് ചെന്നൈയില്‍വെച്ച് ധര്‍മേന്ദ്രയെ പൊലീസ് പിടികൂടുകയായിരുന്നു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment