അയല്‍വീട്ടില്‍ കിടക്കാനെത്തിയ വീട്ടമ്മയെ മര്‍ദ്ദിച്ച് യുവാവ് മാല കവര്‍ന്നു

Zemanta Related Posts Thumbnailതൊടുപുഴ: അയല്‍വീട്ടില്‍ കിടക്കാനെത്തിയ വീട്ടമ്മയെ മര്‍ദ്ദിച്ച് യുവാവ് മാല കവര്‍ന്നു. വീട്ടമ്മയെ മര്‍ദിച്ച് അവശയാക്കിയാണ് രണ്ടര പവന്‍െറ മാല കവര്‍ന്നത്. മുള്ളരിങ്ങാട് വെള്ളക്കയം പുല്ളോപ്പള്ളില്‍ സെബിനെ (30) അറസ്റ്റുചെയ്തു. സമീപവാസി ശാന്തമ്മയുടെ മാലയാണ് ഇയാള്‍ കവര്‍ന്നത്.

ഒറ്റക്ക് താമസിക്കാന്‍ ഭയമായതിനാല്‍ രാത്രിയില്‍ സെബിന്‍െറ വീട്ടിലാണ് ഇവര്‍ കിടന്നിരുന്നത്. രാത്രി മുഖംമൂടി ധരിച്ചെത്തിയ ഒരാള്‍ തന്നെ ആക്രമിക്കുകയായിരുന്നുവെന്ന് ശാന്തമ്മ പറഞ്ഞു. മുഖത്തേക്ക് തോര്‍ത്തിട്ട് ശ്വാസംമുട്ടിച്ച് നിലത്തേക്ക് തള്ളിയിട്ട ശേഷം മാല കവര്‍ന്ന് രക്ഷപ്പെടുകയായിരുന്നു. ഇതിനിടെ ഇവര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സെബിനെ സ്റ്റേഷനില്‍ വിളിച്ച് ചോദ്യം ചെയ്യവെയാണ് കുറ്റം സമ്മതിച്ചത്.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment