മണിയന്‍പിള്ള വധം: എല്ലാ ആരോപണവും നിഷേധിച്ച് ആട് ആന്‍റണി

imageകൊല്ലം: പാരിപ്പള്ളി പൊലീസ് സ്റ്റേഷനിലെ ഡ്രൈവര്‍ മണിയന്‍പിള്ള കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട കേസില്‍ എല്ലാ ആരോപണങ്ങളും നിഷേധിച്ച് പ്രതിയായ ആട് ആന്‍റണി. കോടതിയുടെ മിക്ക ചോദ്യങ്ങള്‍ക്കും ‘അറിയില്ല, കളവാണ്’ എന്ന ഉത്തരമാണ് ആന്‍റണി നല്‍കിയത്. മണിയന്‍ പിള്ളയോടൊപ്പം എ.എസ്.ഐ ജോയിയെയും കുത്തിയത് താനാണെന്ന് പറഞ്ഞത് കള്ളമാണ്.

തിരുവനന്തപുരത്തെ വാടകവീട്ടില്‍ താമസിച്ചെന്ന് ഏഴാം സാക്ഷി വിശ്വംഭരന്‍ പറഞ്ഞത്, വെള്ള മാരുതി കാര്‍ വാങ്ങിയെന്ന 12ാം സാക്ഷിയുടെ മൊഴി എന്നിവ കളവാണെന്നും ആന്‍റണി പറഞ്ഞു. വെള്ള നിറത്തിലെ മാരുതി വാന്‍ തനിക്കില്ലെന്നും പാലക്കാട് ചിറ്റൂരില്‍നിന്നാണ് പിടികൂടിയതെന്ന അന്വേഷണ സംഘത്തിന്‍െറ വാദം കള്ളമാണെന്നും ബോധിപ്പിച്ചു. കൂടുതല്‍ എന്തെങ്കിലും പറയാനുണ്ടോയെന്ന കോടതിയുടെ ചോദ്യത്തിന് 2011നുശേഷം കേരളത്തില്‍ എത്തിയിട്ടില്ലെന്നതുള്‍പ്പെടെ വിശദീകരിച്ചു.

ഇരൂനൂറോളം മോഷണക്കേസിലെ പ്രതിയാണ്. 2011ല്‍ ഏറ്റുമാനൂര്‍ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചതിനത്തെുടര്‍ന്ന് സംസ്ഥാനം വിട്ടുപോയി. പിന്നീട് ഒരിക്കലും കേരളത്തില്‍ വന്നില്ല. 2015 ഒക്ടോബര്‍ 10ന് കോയമ്പത്തൂരില്‍നിന്ന് പിടികൂടി പാലക്കാട് ചിറ്റൂര്‍ സ്റ്റേഷനില്‍ എത്തിക്കുകയായിരുന്നു. കൊലപാതകക്കേസില്‍ നിരപരാധിയാണെന്നും ആന്‍റണി മൊഴി നല്‍കി.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment