സ്ത്രീകളുടെ ശബ്ദത്തില്‍ മൊബൈല്‍ ഫോണില്‍ വിളിച്ച് അശ്ളീല സംഭാഷണം; യുവാവ് പിടിയില്‍

call-drop2മലപ്പുറം: സ്ത്രീകളുടെ ശബ്ദത്തില്‍ വിളിച്ച് അശ്ളീല സംഭാഷണങ്ങള്‍ നടത്തുന്ന മുഹമ്മദ് ഷാഫിയെ (28) യുവതിയുടെ പരാതിയില്‍ അറസ്റ്റ് ചെയ്തു. സ്ത്രീ ശബ്ദത്തില്‍ നന്നായി സംസാരിക്കുന്ന മുഹമ്മദ് ഷാഫി സുഹൃത്തുക്കളുടെയും മറ്റും മൊബൈലില്‍നിന്ന് അവര്‍ കാണാതെ നമ്പറുകള്‍ എഴുതിയെടുത്ത് രാത്രിയിലും മറ്റും വിളിച്ച് അശ്ളീല ചുവയുള്ള സംഭാഷണങ്ങളാണ് നടത്തുന്നത്. നിരവധി യുവതികള്‍ ഇയാളുടെ വലയില്‍ കുടുങ്ങിയിട്ടുണ്ട്. കൂടുതല്‍ സംസാരിച്ചശേഷം മുഹമ്മദ് ഷാഫിയുടെ മൊബൈല്‍ നമ്പറുകളിലേക്ക് റീചാര്‍ജ് ചെയ്യാനാവശ്യപ്പെടും. കൂടാതെ വാട്സ്ആപിലും ഫേസ്ബുക്കിലും ആകര്‍ഷിക്കുന്ന ഫോട്ടോകള്‍വെച്ച് കോളജ് വിദ്യാര്‍ഥികള്‍ക്കും മറ്റും മെസേജ് അയക്കും.

തന്‍േറതല്ലാത്ത സിം കാര്‍ഡുകളുപയോഗിച്ചാണ് വിളിക്കുന്നത്. കൂടുതലും 9562541350 എന്ന മൊബൈല്‍ നമ്പറിലാണ് വിളിക്കുന്നത്. കൂടാതെ സ്ത്രീകളെക്കുറിച്ച് ഭര്‍ത്താക്കന്മാരോട് മോശമായി സംസാരിച്ചതിനും മറ്റും നിരവധിപേര്‍ പരാതിയുമായി വരുന്നതായും എസ്.ഐ അറിയിച്ചു. ഇത്തരത്തില്‍ സ്ത്രീകളുടെ മൊബൈല്‍ നമ്പര്‍ റെയില്‍വേ സ്റ്റേഷനുകളിലേയും ബസ്സ്റ്റാന്‍ഡിലേയും കംഫര്‍ട്ട് സ്റ്റേഷനുകളിലും മറ്റും എഴുതിവെക്കുന്നതും മുഹമ്മദ് ഷാഫിയുടെ ഹോബിയാണ്. പല സ്ത്രീകളെയും കൂടെ പഠിച്ചയാളാണെന്ന് പറഞ്ഞാണ് വിളി തുടങ്ങുന്നത്. ആദ്യം വീട്ടുകാര്യങ്ങള്‍ അന്വേഷിച്ചുതുടങ്ങുന്ന ഇയാള്‍ പതുക്കെ രസം കയറ്റി അശ്ളീല വര്‍ത്തമാനങ്ങള്‍ തുടങ്ങും. വിദ്യാര്‍ഥിനികള്‍ ഉള്‍പ്പെടെ ചില യുവതികള്‍ രസം കയറി സംഭാഷണം തുടരും. ഇവരുമായി പിന്നീട് വാട് ആപ്പിലും മറ്റും ചിത്രങ്ങള്‍ കൈമാറലും നടത്താറുണ്ട്.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment