തിരുവനന്തപുരം ലോ കോളജില്‍ വിദ്യാര്‍ഥി സംഘട്ടനം; രണ്ട് എസ്.എഫ്.ഐക്കാര്‍ക്ക് പരിക്ക്

394284_384409298244314_370092148_n

തിരുവനന്തപുരം: ഗവ. ലോ കോളജില്‍ വിദ്യാര്‍ഥികള്‍ തമ്മിലുണ്ടായ കല്ളേറില്‍ രണ്ട് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. 13 വിദ്യാര്‍ഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. രാദുല്‍ ആര്‍. നാഥ്, പത്മനാഭന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. സംഘര്‍ഷത്തെതുടര്‍ന്ന് കോളജിന് അഞ്ചുവരെ അവധി പ്രഖ്യാപിച്ചു. കോളജ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുടെ തുടര്‍ച്ചയായിരുന്നു സംഘട്ടനം.

തെരഞ്ഞെടുപ്പില്‍ എസ്.എഫ്.ഐ പാനലിനെതിരെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയ ചിലര്‍ സ്വതന്ത്ര സംഘടനയുണ്ടാക്കി മത്സരിച്ചിരുന്നു. തെരഞ്ഞെടുപ്പ് സമയത്തും കോളജിലെ എസ്.എഫ്.ഐ പ്രവര്‍ത്തകരും സ്വതന്ത്രസംഘടനക്കാരും തമ്മില്‍ കൊമ്പുകോര്‍ത്തിരുന്നു. അതിന്‍െറ തുടര്‍ച്ചയായാണ് ആക്രമണം. കല്ളേറിലാണ് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റത്. അക്രമം നടത്തിയത് വിദ്യാര്‍ഥികളല്ളെന്നും കോളജ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന പുറത്തുനിന്നുള്ള സംഘമാണെന്നും എസ്.എഫ്.ഐ ആരോപിച്ചു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment