തിരുവനന്തപുരം: സംസ്ഥാനത്ത് ഇലക്ട്രോണിക് സിഗററ്റ് നിരോധിക്കും. ഇ-സിഗററ്റിന്‍െറ ഉല്പാദനം, വില്പന, വിപണനം, പരസ്യപ്പെടുത്തല്‍ തുടങ്ങിയവ നിരോധിച്ച് ഉത്തരവിറക്കാന്‍ ആരോഗ്യ മന്ത്രി കെ.കെ. ശൈലജ നിര്‍ദേശം നല്കി. കഞ്ചാവ്, ഹാഷിഷ്, തുടങ്ങിയ ലഹരിവസ്തുക്കള്‍ വലിക്കാന്‍ ഇ-സിഗററ്റ് ഉപയോഗിക്കുന്നതായി സംസ്ഥാന ഡ്രഗ് എന്‍ഫോഴ്സസ് കണ്ടത്തെിയിരുന്നു.
അമേരിക്ക, ജപ്പാന് തുടങ്ങിയ രാജ്യങ്ങളില്‍ നടത്തിയ പഠനത്തില്‍ ഇത് അര്‍ബുദത്തിനും ഹൃദ്രോഹത്തിനും കാരണമാകുമെന്നും കണ്ടത്തെിയിരുന്നു. അംഗീകാരമില്ലാത്ത കൊറിയര്‍ സര്വിസുകളിലൂടെയും ഓണ്‍ലൈന്‍ വ്യാപാരത്തിലൂടെയും അനധികൃതമായി വിദേശവസ്തുക്കള്‍ വില്‍ക്കുന്നവരിലൂടെയുമാണ് സംസ്ഥാനത്ത് ഇ -സിഗററ്റ് എത്തുന്നത്. 2014ല്‍ കേന്ദ്ര സര്‍ക്കാര്‍ ഇവയുടെ ദൂഷ്യവശങ്ങള്‍ പരിശോധിക്കാന്‍ നിയോഗിച്ച വിദഗ്ദസമിതി എത്രയുംവേഗം നിരോധിക്കണമെന്ന് ശിപാര്‍ശ ചെയ്തിരുന്നു. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനും ഇ-സിഗററ്റിന്‍െറ ഉപയോഗം പ്രോത്സാഹിപ്പിക്കരുതെന്ന് നിര്‍ദേശിച്ചിട്ടുണ്ട്.
Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news