ഉച്ചഭക്ഷണത്തിനുപുറമേ സര്‍ക്കാര്‍ സ്കൂളില്‍ പ്രഭാതഭക്ഷണം നല്‍കാന്‍ ആലോചന

Mid day mealതിരുവനന്തപുരം: സര്‍ക്കാര്‍ എല്‍.പി, യു.പി സ്കൂളുകളിലെ കുട്ടികള്‍ക്ക് തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ പ്രഭാതഭക്ഷണവും നല്‍കും. ഉച്ചഭക്ഷണത്തിന് പുറമെയാണിത്. സ്വന്തമായി വരുമാനമില്ലാത്ത 25 വയസ്സില്‍ താഴെയുള്ള ആണ്‍മക്കളുള്ള ബി.പി.എല്‍ വിധവകള്‍ക്ക് നിലവില്‍ വിധവകള്‍ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങള്‍ നല്‍കാനും തീരുമാനിച്ചു. ഭൂവിസ്തൃതി കണക്കാക്കാതെ എല്ലാ കര്‍ഷകര്‍ക്കും നെല്‍വിത്ത് സബ്സിഡി 100 ശതമാനം വര്‍ധിപ്പിച്ചു. പാട്ട കൃഷിക്കാര്‍ക്കും ഇതിന്‍െറ ആനുകൂല്യം ലഭിക്കും. കൂലി ചെലവ് സബ്സിഡി പാട്ട കൃഷിക്കാര്‍ക്കും നല്‍കും.

പച്ചക്കറിക്കൃഷിയുടെ സബ്സിഡി ഒരു ഹെക്ടര്‍വരെ കൃഷി ചെയ്യുന്നവര്‍ക്കും ലഭിക്കും. സംഘംചേര്‍ന്ന് കൃഷി ചെയ്യുന്നവര്‍ക്ക് സബ്സിഡിക്ക് ഭൂവിസ്തൃതി പരിഗണിക്കില്ല. പരിശീലനം ലഭിച്ചവര്‍ ഉണ്ടെങ്കില്‍ തദേശ സ്ഥാപനത്തില്‍ കാര്‍ഷിക കര്‍മസേന രൂപവത്കരിക്കാം. ജൈവവള സബ്സിഡി ഇനി ബാങ്ക് അക്കൗണ്ട് മുഖേനയാകും നല്‍കുക.

ക്ഷീര കര്‍ഷകര്‍ക്കുള്ള സബ്സിഡി ഇരട്ടിയാക്കി. മില്‍മ സംഘങ്ങള്‍ക്ക് പാല്‍ നല്‍കുന്ന ക്ഷീര കര്‍ഷകര്‍ക്കുള്ള സബ്സിഡി 10,000ത്തില്‍നിന്ന് 20,000 ആയാണ് ഉയര്‍ത്തിയത്. ഇന്‍ഷുര്‍ ചെയ്ത പശുക്കളുള്ള മറ്റ് ക്ഷീരകര്‍ഷകര്‍ക്ക് പാല്‍ ഉല്‍പാദനത്തിന് ആനുപാതികമായി 10,000 രൂപ വരെ കാലിത്തീറ്റ സബ്സിഡി ലഭിക്കും. മില്‍മ സംഘങ്ങള്‍ക്ക് പാല്‍ നല്‍കാത്ത ക്ഷീരകര്‍ഷകര്‍ക്ക് ഇതിന്‍റ പ്രയോജനം ലഭിക്കും.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment