ചന്ദനക്കാടുകളില്‍നിന്ന് മാഫിയകള്‍ കടത്തിയത് ഒരുകോടിയുടെ ചന്ദനം

Sandalwood-forests-in-Marayoorതൊടുപുഴ: മറയൂര്‍ മേഖലയില്‍ ചന്ദനമോഷണം വ്യാപകമായി. സംരക്ഷിത ചന്ദനക്കാടുകളില്‍നിന്ന് മാഫിയകള്‍ കോടിക്കണക്കിന് രൂപയുടെ ചന്ദനമാണ് മുറിച്ചുകടത്തിയത്. ചന്ദനക്കാടുകള്‍ക്ക് കാവല്‍നില്‍ക്കുന്നവര്‍ക്ക് മോഷണവുമായി ബന്ധമുണ്ടെന്ന് കണ്ടത്തെി. ചന്ദനം മുറിച്ചുകടത്തിയ കേസില്‍ കാന്തല്ലൂര്‍ റെയ്ഞ്ചിലെ താല്‍ക്കാലിക വാച്ചറടക്കം മൂന്നുപേര്‍ കഴിഞ്ഞദിവസം പിടിയിലായിരുന്നു. വനപാലകരുടെ നീക്കങ്ങളും കൂടുതല്‍ വിലമതിക്കുന്ന ചന്ദനമരങ്ങളെക്കുറിച്ചുള്ള വിവരങ്ങളും മോഷണസംഘത്തിന് ചോര്‍ത്തിക്കൊടുത്തത് ഇയാളാണ്. സംഭവത്തത്തെുടര്‍ന്ന് താല്‍ക്കാലിക വാച്ചര്‍മാരടക്കം ജീവനക്കാര്‍ നിരീക്ഷണത്തിലാണ്.

ഈവര്‍ഷം മാത്രം മറയൂര്‍ റെയ്ഞ്ചില്‍നിന്ന് നാല് മോഷണങ്ങളിലായി 11ഉം കാന്തല്ലൂര്‍ റെയ്ഞ്ചില്‍നിന്ന് ആറ് മോഷണങ്ങളിലായി പത്തും ചന്ദനമരങ്ങള്‍ നഷ്ടപ്പെട്ടു. ഇതിന് ഒരുകോടിയോളം രൂപ വിലവരും.

മറയൂര്‍ ചന്ദന ഡിവിഷന്‍ പരിധിയിലെ കാന്തല്ലൂര്‍ റെയ്ഞ്ചില്‍പ്പെടുന്ന പാമ്പന്‍പാറ കണ്ണപ്പന്‍ മന്നാടി മലയില്‍ പരിസ്ഥിതിലോല പ്രദേശമായി ജണ്ടകെട്ടിത്തിരിച്ച ഭൂമിയില്‍ നിന്നും കാരയൂര്‍ റിസര്‍വില്‍ നിന്നും നിരവധി ചന്ദനമരങ്ങള്‍ നേരത്തേ കാണാതായിരുന്നു. കനത്ത സുരക്ഷാ സന്നാഹമുള്ള പ്രദേശങ്ങളില്‍നിന്നുപോലും ചന്ദനമരങ്ങള്‍ അപ്രത്യക്ഷമാകുകയാണ്. സംസ്ഥാനത്തെ ചില വടക്കന്‍ ജില്ലകളിലും തമിഴ്നാട്ടിലുമുള്ള വന്‍കിട മില്ലുടമകള്‍ക്കുവേണ്ടിയാണ് ചന്ദനം കടത്തുന്നത്.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment