വാഹനാപകടത്തില്‍ മരിച്ച പോളിടെക്നിക് വിദ്യാര്‍ഥിയുടെ കുടുംബത്തിന് 42.28 ലക്ഷം നല്‍കാന്‍ വിധി

Zemanta Related Posts Thumbnailപത്തനംതിട്ട: വാഹനാപകടത്തില്‍ മരിച്ച പോളിടെക്നിക് വിദ്യാര്‍ഥിയുടെ കുടുംബത്തിന് നഷ്ടപരിഹാരമായി 42.28 ലക്ഷം രൂപ നല്‍കാന്‍ പത്തനംതിട്ട അഡീഷനല്‍ മോട്ടോര്‍ ആക്സിഡന്‍റ് ക്ളെയിംസ് ട്രൈബ്യൂണല്‍ ഉത്തരവിട്ടു.

2010 സെപ്റ്റംബര്‍ 30ന് തിരുവല്ല മാവേലിക്കര റോഡില്‍ പൊടിയാടി ജങ്ഷനില്‍ ബൈക്ക് ഓടിച്ചുവന്ന ജിബിന്‍ പി. മാത്യുവിനെ (24) എതിരെവന്ന സ്വകാര്യബസ് ഇടിച്ച് മരിക്കുകയായിരുന്നു. ബംഗളൂരുവില്‍ ഓക്സ്ഫോര്‍ഡ് പോളിടെക്നിക്കല്‍ മൂന്നാംവര്‍ഷ വിദ്യാര്‍ഥിയായിരുന്നു.

നഷ്ടപരിഹാരമായി 28.67ലക്ഷം രൂപയും ഒമ്പത് ശതമാനം പലിശയും കോടതിച്ചെലവും മൂന്നാം എതിര്‍കക്ഷി ശ്രീറാം ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനി ഒരുമാസത്തിനകം കെട്ടിവെക്കാനാണ് ഉത്തരവ്. ഡിപ്ളോമ പാസായാല്‍ സര്‍ക്കാര്‍ സര്‍വിസില്‍ കുറഞ്ഞത് ഓവര്‍സിയര്‍ പദവിയില്‍ നിയമനം ലഭിക്കുമായിരുന്നുവെന്ന പരിഗണനയിലാണ് വരുമാനം കണക്കാക്കി നഷ്ടപരിഹാരം കോടതി നിശ്ചയിച്ചത്.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment