പ്ളസ് വണ്‍ പ്രവേശത്തിന് അനധികൃതമായി പിരിച്ച തുക തിരികെ നല്‍കിയില്ലെങ്കില്‍ പ്രിന്‍സിപ്പലിനെതിരെ നടപടി

Zemanta Related Posts Thumbnailതിരുവനന്തപുരം: സര്‍ക്കാര്‍, എയ്ഡഡ് പ്ളസ് വണ്‍ പ്രവേശ സമയത്ത് സ്കൂള്‍ അധികൃതര്‍ അനധികൃതമായി പിരിച്ച ഫീസ് തിരികെ നല്‍കിയില്ളെങ്കില്‍ പ്രിന്‍സിപ്പല്‍മാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് ഹയര്‍ സെക്കന്‍ഡറി ഡയറക്ടര്‍ കെ.വി. മോഹന്‍കുമാര്‍ അറിയിച്ചു.

സ്കൂള്‍ പ്രിന്‍സിപ്പല്‍മാരുടെ ഒത്താശയോടെ വ്യാപകമായി പി.ടി.എകള്‍ അനധികൃത പണപ്പിരിവ് നടത്തുന്നെന്ന് പരാതി ഉയര്‍ന്നിരുന്നു. പല സ്കൂളുകളിലും പണപ്പിരിവ് നടന്നതായി ഇതില്‍ കണ്ടത്തെിയിരുന്നു. ഇതിനെ തുടര്‍ന്ന് അധികമായി ഈടാക്കിയ തുക രക്ഷാകര്‍ത്താക്കള്‍ക്ക് തിരികെ നല്‍കാനും ഡയറക്ടര്‍ നിര്‍ദേശം നല്‍കി. പല സ്കൂള്‍ പ്രിന്‍സിപ്പല്‍മാരും തുക തിരികെ നല്‍കിയില്ലെന്ന പരാതി ഉയര്‍ന്നതോടെയാണ് പ്രിന്‍സിപ്പല്‍മാര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് ഡയറക്ടര്‍ അറിയിച്ചത്.

തലസ്ഥാനത്തെ സര്‍ക്കാര്‍ സ്കൂളായ കോട്ടണ്‍ഹില്‍ ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറിയില്‍ പ്രിന്‍സിപ്പലും പി.ടി.എയും ചേര്‍ന്ന് എസ്റ്റാബ്ളിഷ്മെന്‍റ് ഫീസ് എന്ന പേരില്‍ 2000 രൂപ വീതം പിരിച്ചതിന്‍െറ രസീത് സഹിതമുള്ള പരാതി ഹയര്‍ സെക്കന്‍ഡറി ഡയറക്ടര്‍ക്ക് ലഭിച്ചിരുന്നു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment