ബോസ്റ്റണില്‍ വിശുദ്ധ തോമാശ്ശീഹായുടെ തിരുനാള്‍ ജൂണ്‍ 24,25,26 തീയതികളില്‍ കൊണ്ടാടി – ലൂയീസ് മേച്ചേരി

bostonperunal_pic1

ബോസ്റ്റണ്‍: മസാച്യുസെറ്റ്‌സിലെ ഫ്രാമിംഗ്ഹിമിലുള്ള സീറോ മലബാര്‍ പള്ളി ഇടവക മദ്ധ്യസ്ഥനായ വിശുദ്ധ തോമാശ്ശീഹായുടെ തിരുനാള്‍ ജൂണ്‍ 24, 25, 26 തീയതികളില്‍ ആഘോഷപൂര്‍വ്വം കൊണ്ടാടി.

ജൂണ്‍ 24- നു വൈകിട്ട് വികാരി ഫാ. റാഫേല്‍ അമ്പാടന്‍, ലദീഞ്ഞ്, പ്രാര്‍ത്ഥന എന്നിവയോടെ പെരുന്നാളിന്റെ പതാക വഹിച്ചുകൊണ്ട് പ്രസിദേന്തിമാരായ അജു ഡാനിയേല്‍, ബോബി ജോസഫ്, സിജോ ഞാളിയത്ത്, ജിയോ പാലിയക്കര, ജോബോയ് ജേക്കബ്, ലൂയീസ് മേച്ചേരി, പോളി കോനിക്കര, റോഷന്‍ ജോര്‍ജ്, സെബാസ്റ്റ്യന്‍ ആന്‍ഡ്രൂസ്, ടൈറ്റസ് ജോണ്‍ എന്നിവര്‍ പ്രദക്ഷിണത്തിനു മുന്നില്‍ നടന്നു. തുടര്‍ന്ന് ഫാ. റാഫേല്‍ തിരുനാള്‍പാതക ഉയര്‍ത്തിക്കൊണ്ട് തിരുനാളിനു തുടക്കംകുറിച്ചു.

പ്രധാന തിരുനാള്‍ ദിനമായ ജൂണ്‍ 25-നു ശനിയാഴ്ച വൈകിട്ട് 4 മണിക്ക് താലപ്പൊലിയുടേയും ചെണ്ടമേളത്തിന്റേയും അകമ്പടിയോടെ പ്രസുദേന്തിമാരും അവരുടെ കുടുംബാംഗങ്ങളും കാഴ്ചവസ്തുക്കളുമായി പള്ളിയിലേക്കുള്ള പ്രദക്ഷിണത്തിനു മുന്നില്‍ നടന്നു. ആഘോഷമായ ദിവ്യബലിയില്‍ വികാരി ഫാ. റാഫേല്‍ മുഖ്യകാര്‍മികനും, ഫാ. സിറിയക് മറ്റത്തിലാനിക്കല്‍, ഫാ. മാര്‍ട്ടിന്‍ വരിക്കാനിക്കല്‍ എന്നിവര്‍ സഹകാര്‍മികരും ആയിരുന്നു. ഫാ. സിറിയക് തിരുനാള്‍ സന്ദേശം നല്‍കി.

ദിവ്യബലിക്കുശേഷം വിശുദ്ധ രൂപങ്ങളും പൊന്‍കുരിശും, കുടകളും വഹിച്ച് ജോബോയ് ജേക്കബിന്റെ നേതൃത്വത്തില്‍ ചെണ്ടമേളത്തിന്റെ അകമ്പടിയോടെ പ്രദക്ഷിണവും ഉണ്ടായിരുന്നു. തുടര്‍ന്ന് സ്‌നേഹവിരുന്നും, കുട്ടികളുടേയും ഇടവക വിശ്വാസികളുടേയും കലാപരിപാടികളും, ലൂയീസ് മേച്ചേരി എഴുതി സംവിധാനം ചെയ്ത ‘തോമാശ്ശീഹാ’ എന്ന നാടകവും, ന്യൂയോര്‍ക്ക് ലോംഗ്‌ഐലന്റ് “താളലയം’ അവതരിപ്പിച്ച “മാന്ത്രികച്ചെപ്പ്’ എന്ന സാമൂഹ്യനടകവും ഉണ്ടായിരുന്നു.

പെരുന്നാളിന്റെ വിജയത്തിനു നേതൃത്വം നല്‍കിയ വികാരി ഫാ. റാഫേല്‍ അമ്പാടനും, ട്രസ്റ്റിമാരായ പോള്‍ വറപടവില്‍, ഡോണ്‍ ഫ്രാന്‍സീസ്, ജോസ് കൈതമറ്റം, സാമ്പത്തികമായി സഹായിച്ച സ്‌പോണ്‍സര്‍മാക്കും, വര്‍ണ്ണശബളമായ പൂക്കള്‍കൊണ്ട് അള്‍ത്താരയും, പള്ളിയും അലങ്കരിച്ച വെനിറിനി കോണ്‍ഗ്രിഗേഷനിലെ സിസ്റ്റേഴ്‌സിനും, സെന്റ് മാര്‍ത്താസിലെ സിസ്റ്റര്‍മാര്‍ക്കും, അഡോറേഷന്‍ കോണ്‍വെന്റിലെ സിസ്റ്റര്‍മാരേയും സ്മരിക്കുകയും, അവര്‍ക്കുവേണ്ടി പെരുന്നാള്‍ കമ്മിറ്റി ചെയര്‍മാന്‍ സെബാസ്റ്റ്യന്‍ ആന്‍ഡ്രൂസ് പ്രത്യേകം നന്ദി പറയുകയും ചെയ്തു.

bostonperunal_pic2 bostonperunal_pic3 bostonperunal_pic4 bostonperunal_pic5 bostonperunal_pic6 bostonperunal_pic7

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment