മുഖ്യമന്ത്രി പിണറായി വിജയന് അമേരിക്കന്‍ മലയാളികളുടെ അഭിനന്ദനങ്ങള്‍

Newsimg1_3910187

തിരുവനന്തപുരം: കേരളാ മുഖ്യമന്ത്രി പിണറായി വിജയനെ സെക്രട്ടറിയേറ്റില്‍ അദ്ദേഹത്തിന്റെ ഓഫീസില്‍ നേരിട്ടെത്തി കേരളാ ചേംബര്‍ ഓഫ് കൊമേഴ്‌സ് ഓഫ് നോര്‍ത്ത് അമേരിക്കയുടേയും, പ്രവാസി മലയാളികളുടേയും അഭിനന്ദനങ്ങള്‍ പ്രസിഡന്റ് അനിയന്‍ ജോര്‍ജ് അറിയിച്ചു.

ഏകദേശം മുപ്പതു മിനിറ്റോളം മുഖ്യമന്ത്രിയുമായി അമേരിക്കന്‍ വിഷയങ്ങള്‍ പങ്കുവെയ്ക്കുവാനും, അമേരിക്കന്‍ മലയാളികളും, സംഘടനകളും ഒട്ടേറെ വര്‍ഷങ്ങളായി ആവശ്യപ്പെടുന്ന പ്രവാസി പ്രോപ്പര്‍ട്ടി പ്രൊട്ടക്ഷന്‍ ആക്ടും, കൊച്ചിയില്‍ നിന്ന് അമേരിക്കയിലേക്ക് നേരിട്ടുള്ള വിമാനസര്‍വീസും ചര്‍ച്ചാവിഷയമായി.

കേരളത്തില്‍ ഇന്ന് അനുഭവപ്പെടുന്ന മാലിന്യപ്രശ്‌നത്തിന്റെ പരിഹാരത്തിനും, നദികളുടെ ശുദ്ധീകരണത്തിനും, കേരളത്തിലെ വിവിധ വികസന പദ്ധതികളില്‍ പങ്കാളികളാകാന്‍ അമേരിക്കന്‍ മലയാളികള്‍ മുന്നോട്ടുവരണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു. 2017 ജനുവരിയില്‍ കെ.സി.സി.എന്‍.എയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ബിസിനസ് മീറ്റില്‍ പങ്കെടുക്കാമെന്ന് മുഖ്യമന്ത്രി സമ്മതം അറിയിച്ചതായും അനിയന്‍ ജോര്‍ജ് അറിയിച്ചു.

Newsimg2_18197484

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

One Thought to “മുഖ്യമന്ത്രി പിണറായി വിജയന് അമേരിക്കന്‍ മലയാളികളുടെ അഭിനന്ദനങ്ങള്‍”

  1. Gopalakrishnan

    അനിയനെ ‘ബഡായി ബംഗ്ലാവി’ന്റെ ഉടമസ്ഥനായി നിയമിക്കാമെന്ന് പിണറായി വാക്കു കൊടുത്തു. അനിയന്റെ തൊലിക്കട്ടി അപാരം തന്നെ. അനിയന്‍ തേക്കുന്ന എണ്ണ ഏതാണെന്ന് ഒന്നു പറാഞ്ഞു തരണേ.. കുറെ വാങ്ങി തലയിലും ദേഹത്തും തേക്കാനാ. ഈ ഫോട്ടോ ഓപ്സിനുവേണ്ടി ഒരു ബൊക്കെയുടെ കാശ് കളഞ്ഞല്ലോ ആശാനേ. ഇവിടെ അതൊന്നുമല്ല ചോദ്യം. അനിയന്‍ ജോര്‍ജിനെ ആരാണ് അമേരിക്കന്‍ മലയാളികളുടെ നീറുന്ന പ്രശ്നം കൈകാര്യം ചെയ്യാന്‍ ഏല്പിച്ചത്? ഇവിടത്തെ ഏത് പ്രശ്നമാണ് അനിയന്‍ ജോര്‍ജ്ജ് ഇടപെട്ട് പരിഹരിച്ചിട്ടുള്ളത്? ഇടപെട്ടതൊക്കെ കൊളമായ ചരിത്രമേ ഉള്ളൂ. പിന്നെ ആകപ്പാടെ ചെയ്തത് കുറേ കൊല്ലങ്ങള്‍ക്കു മുന്‍പ് ന്യൂയോര്‍ക്ക് ഇന്ത്യന്‍ കൗണ്‍സുലേറ്റിന്റെ മുന്‍പില്‍ പോയി നിന്ന് കീജെയ് വിളിച്ചതാണ്. അന്ന് കീജയ് വിളിച്ചവരെയൊക്കെ എഫ്.ബി.ഐ. നോട്ടമിട്ടിട്ടുണ്ടെന്ന് പിന്നാമ്പുറ സംസാരം.ഏതായാലും പിണറായിയുടെ അടുത്തുപോയി സോപ്പിട്ടതുകൊണ്ട് മെച്ചം അനിയനു തന്നെ…നാടോടുമ്പോള്‍ നടുവേ ഓടണമല്ലോ..

Leave a Comment