ക്‌നാനായ റീജിയണ്‍ പ്രീ ­ മാര്യേജ് കോഴ്‌സ് ഹൂസ്റ്റണില്‍ വച്ച് നടത്തപ്പെട്ടു

binoyഷിക്കാഗോ: ഷിക്കാഗോ സെന്റ് തോമസ് രൂപതയുടെ കീഴിലുള്ള ക്‌നാനായ റീജിയണിന്റെ ആഭിമുഖ്യത്തില്‍, ജൂണ്‍ 24 മുതല്‍ 26 വരെ, ഹൂസ്റ്റണ്‍ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ഫൊറോനായില്‍ വച്ച് പ്രീ­മാര്യേജ് കോഴ്‌സ് നടത്തപ്പെട്ടു. ഹൂസ്റ്റണ്‍, സാന്‍ അന്റോണിയ, ഡാളസ് എന്നിവിടങ്ങളില്‍ നിന്നും, 34 യുവജനങ്ങള്‍ പങ്കെടുത്തു.

വിവാഹിതരാകുവാന്‍ പോകുന്ന യുവതി യുവാക്കള്‍ അറിഞ്ഞിരിക്കേണ്ട വിവിധ വിഷയങ്ങളെ ആസ്­പദമാക്കി മോണ്‍. തോമസ് മുളവനാല്‍, ഫാ. സജി പിണര്‍കയില്‍, ഡോ. അജിമോള്‍ പുത്തന്‍പുരയില്‍, ബെന്നി കാഞ്ഞിരപ്പാറ, ശ്രിമതി ജയ കുളങ്ങര, ജോണി തെക്കേപറമ്പില്‍, ടോണി പുല്ലാപ്പള്ളി എന്നിവര്‍ വിവിധ വിഷയങ്ങളെ ആസ്പദമാക്കിയുള്ള സെമിനാറുകള്‍ക്ക് നേതൃത്വം നല്‍കി.

ഫൊറോനാ വികാരി റെവ. ഫാ. സജി പിണര്‍കയിലിന്റെ നേതൃത്വത്തില്‍ ഇടവക എക്സിക്യൂട്ടീവും, പീറ്റര്‍ ചാഴികാടന്‍, മറ്റ് വോളന്റിയര്‍മാരും ഈ ത്രിദിന കോഴ്‌സിന്റെ ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കി. തങ്ങള്‍ ആരംഭിക്കുവാന്‍ പോകുന്ന വിവാഹജീവിതത്തെപ്പറ്റി കൂടുതല്‍ അറിയുവാനും ചിന്തിക്കുവാനും, തയ്യാറെടുപ്പുകള്‍ നടത്തുവാനും, ഈ കോഴ്‌സ് ഏറെ സഹായ്കരമായിരുന്നു എന്ന് കോഴ്‌സില്‍ പങ്കെടുത്ത യുവജനങ്ങള്‍ അഭിപ്രായപ്പെട്ടു.

ക്‌നാനായ റീജിയണിന്റെ ആഭിമുഖ്യത്തിലുള്ള അടുത്ത പ്രീ­മാര്യേജ് കോഴ്‌സ് ഒക്ടോബര്‍ 21 മുതല്‍ 23 വരെ ഷിക്കാഗോ തിരുഹൃദയ ക്‌നാനായ കത്തോലിക്കാ ഫൊറോനാ ദൈവാലയത്തില്‍ വച്ച് നടത്തപ്പെടുന്നതാണ്.

ഈ കോഴ്‌സില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ 630 ­ 205 ­ 5078 എന്ന നമ്പറിലോ, premarriage@knanayaregion.us എന്ന ഈമെയിലിലോ ബന്ധപ്പെടേണ്ടതാണ്.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment