ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക ന്യൂയോര്‍ക്ക് ചാപ്റ്റര്‍ ‘സ്മാര്‍ട്ട് ഫോണ്‍’ ഫോട്ടോ മത്സരം നടത്തുന്നു

Pressclubphotoന്യൂയോര്‍ക്ക്: ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക ന്യൂയോര്‍ക്ക് ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ ഈ വേനല്‍കാലത്ത് ‘സ്മാര്‍ട്ട് ഫോണ്‍’ ഫോട്ടോ മത്സരം നടത്തുന്നതാണെന്ന് പ്രസിഡന്റ് കൃഷ്ണ കിഷോര്‍, സെക്രട്ടറി സണ്ണി പൗലോസ് എന്നിവര്‍ അറിയിച്ചു.

ഈ വേനല്‍ക്കാലത്ത് നിങ്ങള്‍ വെക്കേഷന്‍ പോയ സ്ഥലത്തെ കാഴ്ചകള്‍, ജീവിത രീതികള്‍ എന്തുമാകട്ടെ, അത് നിങ്ങളുടെ സ്മാര്‍ട്ട് ഫോണില്‍ പകര്‍ത്തി ഞങ്ങള്‍ക്ക് അയച്ചു തരൂ!! തെരഞ്ഞെടുക്കപ്പെടുന്ന ഫോട്ടോകള്‍ക്ക് സമ്മാനങ്ങള്‍ നല്‍കുന്നതായിരിക്കും!! കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഈ മത്സരത്തില്‍ പങ്കെടുക്കാം. ഒരു നിബന്ധന മാത്രം, സ്മാര്‍ട്ട്‌ഫോണില്‍ എടുത്ത ചിത്രങ്ങളായിരിക്കണം മത്സരത്തില്‍ അയച്ചു തരേണ്ടത്. ഫോട്ടോകള്‍ ലഭിക്കേണ്ട അവസാന തീയതി ആഗസ്‌ററ് 10 ആണെന്ന് സംഘാടകര്‍ അറിയിച്ചു.

അയച്ചു തരേണ്ട ഈമെയില്‍: pressclubphoto@yahoo.com

കൂടുതല്‍ വിവരങ്ങള്‍ക്ക്: Shifa-201 238 9654

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment