ടീ ഷര്‍ട്ട് ധരിച്ച് സ്‌കൂളിലെത്തിയതിന് പ്ളസ് വണ്‍ വിദ്യാര്‍ഥിയെ മുതിര്‍ന്ന വിദ്യാര്‍ഥികള്‍ ക്രൂരമായി മര്‍ദിച്ചു

Zemanta Related Posts Thumbnailമലപ്പുറം: ടീ ഷര്‍ട്ട് ധരിച്ച് സ്കൂളിലെത്തിയതിന് പ്ളസ് വണ്‍ വിദ്യാര്‍ഥിയെ മുതിര്‍ന്ന വിദ്യാര്‍ഥികള്‍ ക്രൂരമായി മര്‍ദിച്ചതായി പരാതി. എടപ്പാളിനടുത്ത് കാടഞ്ചേരി ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പ്ളസ് വണ്‍ വിദ്യാര്‍ഥി ബാസില്‍ അസീസിനെയാണ് പത്തോളം വരുന്ന വിദ്യാര്‍ഥി സംഘം മര്‍ദിച്ചത്.

ഇടവേള സമയത്ത് ടോയ്ലറ്റിന് സമീപം വെച്ചാണ് സംഘം ടീ ഷര്‍ട്ട് ധരിച്ചതിന്‍െറ പേരില്‍ ആദ്യം ഭീഷണിപ്പെടുത്തിയത്. ടീ ഷര്‍ട്ട് ധരിച്ച് വരരുതെന്ന സംഘത്തിന്‍െറ ഭീഷണി അനുസരിക്കാമെന്ന് ബാസില്‍ പറഞ്ഞ രീതി ശരിയല്ലെന്ന് പറഞ്ഞാണ് സംഘം പിന്നീടെത്തിയത്. ഇതിനിടയിലായിരുന്നു ആദ്യ മര്‍ദനം.

പിന്നീട് ക്ളാസിലെത്തിയ ബാസിലിനെ അവിടെവെച്ചും മര്‍ദിച്ചു. കൈക്കും മറ്റും പരിക്കേറ്റ ബാസിലിനെ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു. മര്‍ദിച്ചവരെ തിരിച്ചറിയാനായിട്ടില്ല. പൊലീസ് കേസെടുത്തു.

Print Friendly, PDF & Email

Leave a Comment