എ.ടി.എം കൗണ്ടറുകളില്‍ പണം നിറക്കുന്ന കമ്പനിയുടെ ഓഫിസില്‍നിന്ന് ഒമ്പത് കോടി കവര്‍ന്ന ആറുപേര്‍ അറസ്റ്റില്‍

Zemanta Related Posts Thumbnailതാണെ: മുംബൈയില്‍ എ.ടി.എം കൗണ്ടറുകളില്‍ പണം നിറക്കുന്ന കമ്പനിയുടെ ഓഫിസില്‍നിന്ന് 9.16 കോടി കവര്‍ന്ന കേസില്‍ ആറുപേര്‍ അറസ്റ്റില്‍. അറസ്റ്റിലായവരില്‍നിന്ന് 3.12 കോടി കണ്ടെടുത്തു. കവര്‍ച്ചയില്‍ പങ്കാളികളായ 15 പേര്‍ക്കായി അന്വേഷണം നടക്കുകയാണ്.

മോഷ്ടാക്കള്‍ കൊണ്ടുപോയ സി.സി.ടി.വി, ഡി.വി.ആര്‍ എന്നിവക്കായും തിരച്ചില്‍ തുടരുകയാണ്. ബാങ്ക് എ.ടി.എമ്മുകള്‍, മാളുകള്‍, സ്വര്‍ണക്കടകള്‍ എന്നിവക്കായുള്ള പണം കൈകാര്യം ചെയ്യുന്ന കമ്പനിയിലായിരുന്നു ജൂണ്‍ 28ന് കവര്‍ച്ച നടന്നത്. ജീവനക്കാര്‍ പണം എണ്ണുന്ന സമയത്ത് മുഖംമറച്ച കവര്‍ച്ചക്കാര്‍ ഓഫിസില്‍ കടന്ന് പണം തട്ടുകയായിരുന്നു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment