Flash News

ഇന്‍ഫോസിസ് ജീവനക്കാരിയെ റെയില്‍‌വേ സ്റ്റേഷനില്‍ വെച്ച് കൊലപ്പെടുത്തിയ അക്രമിയെ പോലീസ് അറസ്റ്റു ചെയ്തു

July 2, 2016

Ramkumar-combo_2917317fചെന്നൈ: ഇന്‍ഫോസിസ് ജീവനക്കാരി സ്വാതിയെ ചെന്നൈയിലെ നുങ്കമ്പാക്കം റെയില്‍വേ സ്റ്റേഷനില്‍ വെച്ച് കൊലപ്പെടുത്തിയായള്‍ പിടിയില്‍. ഇന്നലെ രാത്രിയില്‍ തെങ്കാശിയില്‍ നിന്നാണ് രാംകുമാര്‍ (24) എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. സിസി ടിവി ദൃശ്യങ്ങള്‍ പുറത്തുവിട്ടതാണ് പ്രതിയെ വേഗത്തില്‍ പിടികൂടാന്‍ പൊലീസിനെ സഹായിച്ചത്.  ചെങ്കോട്ട മീനാക്ഷിപുരം ഗ്രാമത്തിലെ അംബേദ്കര്‍ കോളനിയില്‍ എന്‍ജിനീയറിങ് ബിരുദധാരിയായ രാംകുമാറിനെ  വീടുവളഞ്ഞ് പിടികൂടുകയായിരുന്നു.

പെരുമ്പാവൂരില്‍ ജിഷ കൊല്ലപ്പെട്ടപ്പോള്‍ ഉയര്‍ന്ന ജനരോക്ഷത്തിന് സമാനമായ പ്രതിഷേധമാണ് സ്വാതിവധത്തില്‍ തമിഴ്‌നാട്ടിലും അരങ്ങേറിയത്. എന്നാല്‍ പ്രതിയെ പിടികൂടുന്നതില്‍ തമിഴ്‌നാട് പൊലീസ്, കേരള പൊലീസിനെ കടത്തിവെട്ടി. ഒരാഴ്ചയ്ക്കുള്ളില്‍ തന്നെ കൊലപാതകിയെ അറസ്റ്റ് ചെയ്ത് തമിഴ്‌നാട് പൊലീസ് മാതൃകയായിരിക്കുകയാണ്.

infosys_techiestory_647_070216024700പൊലീസ് പുറത്തു വിട്ട ദൃശ്യങ്ങളില്‍ നിന്നും ചെങ്കല്‍ച്ചൂളെയില്‍ രാംകുമാര്‍ താമസിച്ചിരുന്ന കെട്ടിടത്തിന്റെ ഉടമയും സുരക്ഷാ ജീവനക്കാരനും പ്രതിയെ തിരിച്ചറിയുകയായിരുന്നു. കൊലപാതകം നടന്ന ദിവസം ഇയാള്‍ താമസ സ്ഥലത്ത് വന്നിരുന്നില്ലെന്ന് ഇവര്‍ പൊലീസിനോട് വെളിപ്പെടുത്തി. കൊല്ലപ്പെട്ട സ്വാതിയും ഈ സ്ഥലത്താണ് താമസിച്ചിരുന്നത്.

അറസ്റ്റിനിടെ ആത്മഹത്യാശ്രമം നടത്തിയ പ്രതി തിരുനെല്‍വേലി സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. ബ്ളേഡ് ഉപയോഗിച്ച് കഴുത്തിന് മുറിവേല്‍പിച്ച ഇയാളെ പൊലീസ് വെള്ളിയാഴ്ച പുലര്‍ച്ചെ ഒരുമണിയോടെയാണ് ആശുപത്രിയിലത്തെിച്ചത്. ശസ്ത്രക്രിയക്ക് വിധേയനാക്കി അപകടനില തരണംചെയ്തിട്ടുണ്ട്. കൊലപാതകം നടത്തിയത് താന്‍തന്നെയാണെന്ന് രാംകുമാര്‍ സമ്മതിച്ചിട്ടുണ്ട്. ഫേസ്ബുക് വഴി പരിചയപ്പെട്ട ഇരുവരും സുഹൃത്തുക്കളായിരുന്നെന്നും പിന്നീട് പ്രണയാഭ്യര്‍ഥന നിരസിച്ചതാണ് കൊലപാതകത്തിന് കാരണമായതെന്നും പൊലിസ് അറിയിച്ചു.

എട്ട് സംഘങ്ങളായി തിരിഞ്ഞായിരുന്നു പൊലീസിന്റെ അന്വേഷണം. നുങ്കമ്പാക്കം റെയില്‍വേ സ്റ്റേഷനിലെയും പരിസരത്തെയും സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചിരുന്നു. ഇതില്‍ നിന്നും പ്രതി വരുന്നതിന്റെയും പോകുന്നതിന്റെയും ദൃശ്യങ്ങള്‍ പൊലീസിന് കിട്ടി.

എന്‍ജിനീയറിങ് ബിരുദധാരിയായ പ്രതി കഴിഞ്ഞ മൂന്നു മാസമായി സ്വാതി താമസിച്ചിരുന്ന ചെന്നൈ ചൂളൈമേട് തെരുവില്‍ വാടകക്ക് താമസിച്ചുവരുകയായിരുന്നു. ജോലി ആവശ്യാര്‍ഥം ചെന്നൈയില്‍ തങ്ങുന്നെന്ന് വീട്ടുകാരെ തെറ്റിദ്ധരിപ്പിച്ച ഇയാള്‍ പ്രണയാഭ്യര്‍ഥനയുമായി സ്വാതിക്ക് പിന്നാലെയായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച പുലര്‍ച്ചെ ആറുമണിക്ക് ജോലിസ്ഥലത്തേക്കു പോകാനായി നുങ്കംപാക്കം സ്റ്റേഷനില്‍ സബര്‍ബന്‍ ട്രെയിന്‍ കാത്തുനില്‍ക്കവെയാണ് സ്വാതിയെ കൊടുവാള്‍ ഉപയോഗിച്ച് വെട്ടിക്കൊല്ലുന്നത്. യുവതിയുടെ മൊബൈല്‍ ഫോണും കൈക്കലാക്കിയാണ് പ്രതി രക്ഷപ്പെട്ടത്. സമീപ കെട്ടിടങ്ങളിലെ സി.സി.ടി.വി കാമറകളില്‍നിന്ന് ലഭിച്ച ചിത്രവും മറ്റൊരാള്‍ക്കൊപ്പം ബൈക്കില്‍ രക്ഷപ്പെടുന്നതായി ട്രാഫിക് കാമറ ദൃശ്യങ്ങളും പ്രതിയെ തിരിച്ചറിയാന്‍ സഹായിച്ചു. ബൈക്കിന്‍െറ നമ്പര്‍ ഇതില്‍ വ്യക്തമായിരുന്നു. പ്രതിയുടെ വ്യക്തമായ ചിത്രങ്ങള്‍ പൊലീസ് പുറത്തുവിട്ടതോടെ വാടകക്ക് താമസിച്ചിരുന്ന കെട്ടിടത്തിലെ സുരക്ഷാജീവനക്കാരന്‍ രാംകുമാറാണെന്ന് തിരിച്ചറിഞ്ഞു.

ഇതിനിടെ രാംകുമാര്‍ സഞ്ചരിച്ച ബൈക്കിന്‍െറ ഉടമയെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരില്‍നിന്ന് ശേഖരിച്ച വിവരങ്ങളത്തെുടര്‍ന്ന് കൃത്യത്തിനുശേഷം സ്വന്തം ഗ്രാമത്തിലേക്ക് പ്രതി മുങ്ങിയെന്ന് വ്യക്തമായി. ഗ്രാമത്തിലെ വൈദ്യുതിബന്ധം വിച്ഛേദിച്ച് വന്‍ പൊലീസ് സംഘത്തെ വിന്യസിച്ചാണ് രാംകുമാറിനെ കീഴ്പ്പെടുത്തിയത്. പ്രതി ഉപയോഗിച്ച വെട്ടുകത്തി കോടമ്പാക്കം റെയില്‍വേ സ്റ്റേഷനു സമീപത്തു നിന്നും പൊലീസ് കണ്ടെടുത്തു. സംഭവത്തിന് ഒരാഴ്ച മുമ്പ് സ്വാതിയും രാംകുമാറും തമ്മില്‍ വഴക്കുണ്ടായതായി പൊലീസ് പറഞ്ഞു. ഇയാള്‍ പ്രണയാഭ്യര്‍ത്ഥന നടത്തുകയും യുവതി അത് നിരസിക്കുകയും ചെയ്തിരുന്നു. ഇതാണ് കൊലപാതകത്തിലേയ്ക്ക് നയിച്ചതെന്നാണ് സൂചന.

കഴിഞ്ഞ വെള്ളിയാഴ്ച പുലര്‍ച്ചെ 6.45നാണ് സ്വാതി നുങ്കമ്പാക്കം റെയില്‍വേ സ്റ്റേഷനില്‍ വെച്ച് കൊല്ലപ്പെട്ടത്. യാത്രക്കാര്‍ നോക്കിനില്‍ക്കെയായിരുന്നു കൊലപാതകം. കൊലപാതകത്തിന് ശേഷം രണ്ട് മണിക്കൂറോളം പ്ലാറ്റ്‌ഫോമില്‍ കിടന്ന സ്വാതിയെ സഹായിക്കാനോ ആശുപത്രിയില്‍ എത്തിക്കാനോ ആരും തയ്യാറായില്ല. പൊലീസ് എത്തിയാണ് മൃതദേഹം പ്ലാറ്റ്‌ഫോമില്‍ നിന്നും മാറ്റിയത്.

swathi


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top