Flash News

ന്യൂടെസ്റ്റ്‌മെന്റ് ചര്‍ച്ച് വാര്‍ഷിക കണ്‍വന്‍ഷന്‍ ജൂലൈ 6 മുതല്‍ 10 വരെ ഒഹായോയില്‍

July 6, 2016

getPhotoഒഹായോ: ന്യൂടെസ്റ്റ്‌മെന്റ് ചര്‍ച്ചിന്റെ വാര്‍ഷിക കണ്‍വന്‍ഷന്‍ ജൂലൈ 6 മുതല്‍ 10 വരെ ഒഹായോയിലുള്ള ആഷ്‌ലാന്റ് യൂണിവേഴ്‌സിറ്റിയില്‍ (Ashland Universtiy, 401 College Avenue, Ashland, OH 44805) വച്ച് നടത്തപ്പെടുന്നതാണ്. അമേരിക്കയില്‍ ഉള്ള ഏകദേശം 23 ഓളം ലോക്കല്‍ ചര്‍ച്ച്, വിശ്വാസികളും, ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്നുള്ളസഭാവിശ്വാസികളും ഈ വാര്‍ഷിക കണ്‍വന്‍ഷനില്‍ പങ്കെടുക്കുന്നതാണ്.

ശ്രീലങ്കയില്‍ 1923- ­ല്‍ തുടങ്ങി ഇന്ന് ലോകത്തിന്റെ പല ഭാഗങ്ങളില്‍, 65­-ഓളം രാജ്യങ്ങളില്‍ കൂടുതല്‍ ലോക്കല്‍ ചര്‍ച്ചുകള്‍ ഉള്ള ന്യൂ ടെസ്റ്റ്‌മെന്റ് ചര്‍ച്ച് പല രാജ്യങ്ങളിലും പലപേരിലാണ് അറിയപ്പെടുന്നത്. ഇന്ത്യയിലുള്ള പെന്തെക്കോസ്ത് മിഷന്റെ ഹെഡ് ക്വാര്‍ട്ടേഴ്‌സില്‍ നിന്നും ഇപ്പോഴത്തെ ചീഫ് പാസ്റ്ററായ സ്റ്റീഫന്‍ നടരാജന്‍, അസിസ്റ്റന്റ് ചീഫ് പാസ്റ്ററായ എബ്രഹാം മാത്യുവും ഈ കണ്‍വന്‍ഷന്റെ വിവിധ മീറ്റുംഗുകളില്‍ സംസാരിക്കുന്നതായിരിക്കും.

ജൂലൈ 6 ബുധനാഴ്ച വൈകിട്ട് 7.00 -നുള്ള പൊതുയോഗത്തോടുകൂടി കണ്‍വന്‍ഷന് തുടക്കം കുറിക്കും. വ്യാഴം­, വെള്ളി രാവിലെ 10.00 -ന് മോര്‍ണിംഗ് സര്‍വീസ് ആരംഭിക്കുന്നതും ഉച്ചകഴിഞ്ഞ് 2.00 മുതല്‍ 4.00 വരെ പല വിഷയങ്ങളെക്കുറിച്ചുള്ള സെമിനാറുകളും നടത്തപ്പെടും. ശനിയാഴ്ച്ച രാവിലെ 10.00 മോര്‍ണിംഗ് സര്‍വീസ്, 2.00 മുതല്‍ ­ 4.00 വരെ ഉപവാസ പ്രാര്‍ത്ഥനയും വൈകിട്ട് 7.00 ന് പൊതുമീറ്റിംഗും നടത്തപ്പെടും. കുട്ടികള്‍ക്കു വേണ്ടിയും യുവജനങ്ങള്‍ക്കു വേണ്ടിയുള്ള പല മീറ്റിംഗുകളും ഈ ദിവസങ്ങളില്‍ നടത്തപ്പെടുന്നതാണ്. ഞായറാഴ്ച രാവിലെ 9.00 ന് തുടങ്ങുന്ന വര്‍ഷിപ്പ് സര്‍വീസോടുകൂടി ഈവര്‍ഷത്തെ കണ്‍വന്‍ഷന്‍ അവസാനിക്കും.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top