ഡോവര്‍ സെന്റ് തോമസില്‍ പെരുന്നാള്‍

IMG-20160706-WA0007ഡോവര്‍ (ന്യൂജേഴ്‌സി): സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ വിശുദ്ധ മാര്‍ത്തോമ്മാശ്ലീഹായുടെ ഓര്‍മ്മപ്പെരുന്നാള്‍ ആചരിക്കുന്നു. ജൂലൈ 8,9 (വെള്ളി-ശനി) തീയതികളില്‍ നടത്തപ്പെടുന്ന പെരുന്നാള്‍ ആഘോഷപരിപാടികളില്‍ ഫാ.ലാബി ജോര്‍ജ് പനയ്ക്കാമകം പ്രധാനകാര്‍മ്മികനായി പങ്കെടുക്കും.

വെള്ളിയാഴ്ച 5.30 സന്ധ്യാനമസ്‌ക്കാരത്തെ തുടര്‍ന്ന് അതിന് ഏയ്ഞ്ചല്‍ മെലസീസ് അവതരിപ്പിക്കുന്ന ഡിവോഷ്ണല്‍ ഗാനാലാപനം. ജോസഫ് പാപ്പന്‍(റെജി) നേതൃത്വം നല്‍കും. ഭക്ഷത്തോടെ ഒന്നാംദിവസം സമാപനം.

പെരുന്നാള്‍ രണ്ടാം ദിനമായ ശനിയാഴ്ച രാവിലെ 8.30 ന് പ്രഭാതനമസ്‌ക്കാരത്തെത്തുടര്‍ന്ന് ഫാ.ലാബി ജോര്‍ജ് പനയ്ക്കാമകത്തിന്റെ മുഖ്യകാര്‍മ്മിക്ത്വത്തിലും മറ്റ് വൈദികരുടെ സഹകാര്‍മ്മികത്വത്തിലും വി.കുര്‍ബാന. ബ്ലോക്ക് ചുറ്റിയുള്ള റാസ്യ്ക്കും നേര്‍ച്ചവിളമ്പിനും ശേഷം ഉച്ചഭക്ഷത്തോടുകൂടി പെരുന്നാള്‍ ചടങ്ങുകള്‍ സമാപിക്കും.

പെരുന്നാളിന്റെ കൊടിയേറ്റ് ജൂലൈ 3 ഞായറാഴ്ച ഓ.വി.ബി.എസ് സമാപന റാലിക്ക് ശേഷം പുതുതായി സ്ഥാപിച്ച കൊടിമരത്തില്‍ വികാരി ഫാ.ഷിബു ഡാനിയേല്‍ നിര്‍വ്വഹിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: വികാരി ഫാ.ഷിബു ഡാനിയല്‍ (845)641-9132, ട്രസ്റ്റി സുനോജ് തമ്പി (862)216-4829, സെക്രട്ടറി സുമ ജോഷ്വാ (845) 519-9988, കണ്‍വീനര്‍ തോമസ് കുട്ടി ഡാനിയല്‍ (973) 328-4887.

Slide 1

Print Friendly, PDF & Email

Related News

Leave a Comment