Flash News

വീട്ടമ്മയെ കാട്ടാന ചവിട്ടിക്കൊന്നു

July 7, 2016

kattana murder shobana

മണ്ണാര്‍ക്കാട്: വീട്ടമ്മയെ കാട്ടാന ചവിട്ടിക്കൊന്നതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ റോഡ് ഉപരോധിച്ചു. മണ്ണാര്‍ക്കാട് ആനമൂളി ഉരുളന്‍കുന്ന് പാലത്തിന് സമീപത്തെ തലച്ചിറ സോമന്‍െറ ഭാര്യ കല്യാണി എന്ന ശോഭനയാണ് (58) മരിച്ചത്. വീട്ടില്‍ തനിച്ച് താമസിക്കുന്ന ശോഭന അന്തിയുറങ്ങാന്‍ അയല്‍വീട്ടിലാണ് പോകാറുള്ളത്. വ്യാഴാഴ്ച പുലര്‍ച്ചെ വീട്ടിലേക്ക് തിരിച്ചുവരുന്ന വഴിയാണ് കാട്ടാനകള്‍ ആക്രമിച്ചത്. രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പിന്നാലെയത്തെിയ കാട്ടാന പിടികൂടുകയായിരുന്നു. വീട്ടിലേക്കുള്ള വഴിയില്‍ തലക്കും മുതുകിനും കാലിനും പരിക്കേറ്റ നിലയിലായിരുന്നു മൃതദേഹം.

കുറച്ച് ദിവസങ്ങളായി പ്രദേശത്ത് കാട്ടാനശല്യം രൂക്ഷമാണ്. പൂഞ്ചോല പാങ്ങോട് ഭാഗത്തുനിന്ന് നാട്ടുകാര്‍ തുരത്തിയോടിച്ച കാട്ടാനക്കൂട്ടത്തിന്‍െറ മുന്നിലാണ് ശോഭന അകപ്പെട്ടത്. ആനമൂളിയിലെ കോഴിക്കമ്പനിയിലെ ജോലിക്കാരിയായിരുന്നു. കരച്ചില്‍ കേട്ട് അയല്‍വാസികള്‍ ഉണര്‍ന്നെങ്കിലും ആനക്കൂട്ടത്തിന്‍െറ ചിന്നംവിളി കാരണം ആരും പുറത്തിറങ്ങിയില്ല. തുടര്‍ന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തത്തെി. രോഷാകുലരായ ജനക്കൂട്ടം മണ്ണാര്‍ക്കാട്-ആനക്കട്ടി റോഡ് മൂന്ന് മണിക്കൂറോളം ഉപരോധിച്ചു. പാലക്കാട് ജില്ലാ കലക്ടര്‍ മേരിക്കുട്ടി സ്ഥലത്തത്തെി കുടുംബത്തിന് അഞ്ച് ലക്ഷവും കൃഷിനാശത്തിന് നഷ്ടപരിഹാരവും നല്‍കാമെന്ന ഉറപ്പിന്മേലാണ് ഉപരോധം അവസാനിച്ചത്. കുടുംബത്തിന് 25,000 രൂപ അടിയന്തര സഹായം നല്‍കി.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top