രജത് മേനോന്‍െറ വധം: കോണ്‍ഗ്രസ് നേതാക്കള്‍ കേന്ദ്രമന്ത്രിയെ കണ്ടു

Zemanta Related Posts Thumbnailന്യൂഡല്‍ഹി: മലയാളി വിദ്യാര്‍ഥി രജത് മേനോന്‍ മര്‍ദനമേറ്റ് മരിക്കാനിടയായ സംഭവം കോണ്‍ഗ്രസ് നേതാക്കള്‍ ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങിന്‍െറ ശ്രദ്ധയില്‍ പെടുത്തി. ഡല്‍ഹിയിലെ കേരളീയര്‍ക്കിടയിലുണ്ടായ സുരക്ഷാപരമായ ആശങ്ക ഇല്ലാതാക്കാന്‍ നടപടി സ്വീകരിക്കുമെന്ന് രാജ്നാഥ് സിങ് ഉറപ്പുനല്‍കി. കേസ് അന്വേഷണം ഊര്‍ജിതമാക്കാന്‍ നിര്‍ദേശം നല്‍കാമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, കെ.പി.സി.സി അധ്യക്ഷന്‍ വി.എം. സുധീരന്‍ എന്നിവര്‍ക്ക് മന്ത്രി ഉറപ്പുനല്‍കി.

രജതിന്‍െറ മാതാപിതാക്കളില്‍നിന്ന് നേതാക്കള്‍ സംഭവത്തിന്‍െറയും കേസിന്‍െറയും വിശദാംശങ്ങള്‍ ചോദിച്ചറിഞ്ഞു. സ്ത്രീകള്‍ ഉള്‍പ്പെടെ പലരും കവര്‍ച്ചയും മാലപൊട്ടിക്കലും അടക്കമുള്ള സുരക്ഷാ ആശങ്ക ഇവരോട് പങ്കുവെക്കുകയും ചെയ്തിരുന്നു. ഈ വിഷയം ശ്രദ്ധയില്‍പെടുത്താനാണ് മൂവരും ചേര്‍ന്ന് ആഭ്യന്തരമന്ത്രിയെ കണ്ടത്.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment