Flash News

ബജറ്റിലുള്ളത് നടക്കാത്ത വാഗ്ദാനങ്ങളെന്ന് പ്രതിപക്ഷം

July 8, 2016

T._M._Thomas_Isaacതിരുവനന്തപുരം: അടിസ്ഥാനസൗകര്യവികസനത്തിന് ഉട്ടോപ്യന്‍ ആശയങ്ങളാണ് ധനമന്ത്രി തോമസ് ഐസക് മുന്നോട്ടുവെച്ചിരിക്കുന്നതെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. 12000 കോടി സമാഹരിച്ച് വികസന പദ്ധതികള്‍ നടപ്പാക്കുമെന്ന പ്രഖ്യാപനം യാഥാര്‍ഥ്യബോധമില്ലാത്തതാണ്. മരങ്ങള്‍ വെച്ചുപിടിപ്പിച്ച് വരുമാനം ഉണ്ടാക്കുമെന്നാണ് പറയുന്നത്. അഞ്ചുകോടി ഇളവ് മാത്രം അനുവദിച്ച ധനമന്ത്രി 805 കോടിരൂപയുടെ അധിക നികുതി അടിച്ചേല്‍പ്പിച്ചിരിക്കുകയാണ്. രാഷ്ട്രീയലക്ഷ്യത്തോടെയുള്ള ബജറ്റവതരണമാണ് നടന്നത്. ചരക്കുലോറിക്ക് 10 ശതമാനം നികുതി ഏര്‍പ്പെടുത്തിയത് വിലക്കയറ്റം സൃഷ്ടിക്കും.

യു.ഡി.എഫ് ബജറ്റില്‍ 9897 കോടിയായിരുന്ന കമ്മി ഇടതുസര്‍ക്കാര്‍ 13066 കോടി രൂപയാക്കി ഉയര്‍ത്താന്‍ പോകുകയാണെന്ന് കെ.എം. മാണി ചൂണ്ടിക്കാട്ടി. 15 വര്‍ഷം കഴിഞ്ഞ വാഹനങ്ങള്‍ക്ക് ഗ്രീന്‍ ടാക്സ് ഏര്‍പ്പെടുത്തുമെന്ന പ്രഖ്യാപനം ശരിയല്ല. കുടുംബാംഗങ്ങള്‍ തമ്മിലുള്ള ഭാഗപത്രങ്ങള്‍ക്ക് മൂന്ന് ശതമാനം രജിസ്ട്രേഷന്‍ നികുതി ഏര്‍പ്പെടുത്തുന്നത് പിന്‍വലിക്കണമെന്നും മാണി ആവശ്യപ്പെട്ടു.

കുടിശ്ശികയുള്ള നികുതി പിരിച്ചെടുത്ത് വികസനപ്രവര്‍ത്തനങ്ങള്‍ നടത്തുമെന്ന് പറയുന്നതിന് പകരം മറ്റ് തരത്തില്‍ വിഭവസമാഹരണം നടത്തിയശേഷം കാര്യങ്ങള്‍ ചെയ്യുമെന്ന് പറയുന്നതില്‍ അര്‍ഥമില്ളെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടി. ബജറ്റ് കേവലം ആഗ്രഹങ്ങളുടെ പ്രകടനം മാത്രമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ജില്ല, സംസ്ഥാന സഹകരണ ബാങ്കുകളെ സംയോജിപ്പിക്കുമെന്ന പ്രഖ്യാപനം രാഷ്ട്രീയലക്ഷ്യത്തോടെയാണെന്നും പ്രതിപക്ഷനേതാക്കള്‍ കുറ്റപ്പെടുത്തി. നീക്കം ജില്ലാ ബാങ്കുകളെ ദുര്‍ബലപ്പെടുത്തും. യു.ഡി.എഫ് നിയന്ത്രിക്കുന്ന ജില്ലാ ബാങ്കുകള്‍ പിടിച്ചെടുക്കാനുള്ള തന്ത്രത്തിന്‍െറ ഭാഗമാണ് പുതിയ പ്രഖ്യാപനം.

വികസനകാര്യത്തില്‍ മാര്‍ക്സിയന്‍ കാഴ്ചപ്പാടിനോട് വിടപറഞ്ഞ് ബഹുരാഷ്ട്രകമ്പനികളുടെ വിപണിയിലേക്ക് മാറിയ കാഴ്ചയാണ് ബജറ്റില്‍ കാണുന്നതെന്ന് ബി.ജെ.പി എം.എല്‍.എ ഒ. രാജഗോപാല്‍. കേന്ദ്രസര്‍ക്കാര്‍പദ്ധതികള്‍ പേരുമാറ്റി നടപ്പാക്കാനാണ് ശ്രമിക്കുന്നത്. പ്രധാനമന്ത്രി പ്രഖ്യാപിച്ച പദ്ധതികളാണ് പേരുമാറ്റി പറയുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top