Flash News

എം.പി. വീരേന്ദ്രകുമാറിനും ശ്രേയാംസ് കുമാറിനുമെതിരെ വിജിലന്‍സ് ത്വരിതാന്വേഷണം

July 8, 2016

Veerendrakumar with oommenchandyകണ്ണൂര്‍: ആദിവാസികള്‍ക്ക് നല്‍കാന്‍ സര്‍ക്കാര്‍ നീക്കിവെച്ച ഭൂമി കൈയേറ്റംചെയ്ത് പലര്‍ക്കായി വില്‍പന നടത്തിയെന്ന പരാതിയില്‍ എം.പി. വീരേന്ദ്രകുമാര്‍ എം.പി, മകനും മുന്‍ എം.എല്‍.എയുമായ എം.വി. ശ്രേയാംസ് കുമാര്‍ എന്നിവര്‍ക്കെതിരെ ത്വരിതാന്വേഷണം നടത്താന്‍ തലശ്ശേരി വിജിലന്‍സ് കോടതി ഉത്തരവിട്ടു. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ പി. രാജനാണ് പരാതി നല്‍കിയത്. ഒരുമാസത്തിനകം അന്വേഷണ റിപ്പോര്‍ട്ട് നല്‍കണം.

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, മുന്‍ പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍, എം.വി. ശ്രേയാംസ് കുമാര്‍, എം.പി. വീരേന്ദ്രകുമാര്‍ എന്നിവരെ യഥാക്രമം ഒന്നുമുതല്‍ നാലുവരെ പ്രതികളാക്കിയാണ് പി. രാജന്‍ പരാതി നല്‍കിയത്.

വയനാട് സുല്‍ത്താന്‍ ബത്തേരി താലൂക്കിലെ കൃഷ്ണഗിരി വില്ലേജില്‍ 137.99 ഏക്കര്‍ വരുന്ന മലാന്‍തോട്ടം പ്ളാന്‍േറഷന്‍ ഭൂമിയില്‍ 135.14 ഏക്കര്‍ വ്യാജരേഖകളുണ്ടാക്കി കൈവശപ്പെടുത്തുകയും ഇതില്‍ എം.പി. വീരേന്ദ്രകുമാറും മറ്റും ചേര്‍ന്ന് 54.05 ഏക്കര്‍ഭൂമി പലര്‍ക്കുമായി വില്‍പന നടത്തിയെന്നുമാണ് പരാതി. 1988 ആഗസ്റ്റ് 30ന് വയനാട് സബ്കലക്ടര്‍ റവന്യൂബോര്‍ഡ് സെക്രട്ടറിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ ഇക്കാര്യം വ്യക്തമാക്കിയതായും പരാതിയിലുണ്ട്. 1966ല്‍ പൊതുതാല്‍പര്യാവശ്യത്തിന് സര്‍ക്കാറില്‍ നിക്ഷിപ്തമായ ഭൂമിയാണിത്. നിയമപരമായി ഇവര്‍ക്ക് അവകാശമില്ലാത്തതാണ് ഭൂമിയെന്നും ഇതേക്കുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്നും സബ്കലക്ടറുടെ റിപ്പോര്‍ട്ടില്‍ ശിപാര്‍ശ ചെയ്തതായും പരാതിയില്‍ പറയുന്നുണ്ട്.

1991 ജനുവരി 18ന് വയനാട് ജില്ലാ കലക്ടര്‍ റവന്യൂബോര്‍ഡ് സെക്രട്ടറിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ ഭൂമി കൈയേറ്റത്തെക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന ആവശ്യം ഉന്നയിച്ചിരുന്നുവെന്നും എന്നാല്‍, അന്വേഷണം നടത്തിയില്ളെന്നുമാണ് പരാതിക്കാരന്‍െറ വാദം. എം.പി. വീരേന്ദ്രകുമാര്‍ സര്‍ക്കാറിലുള്ള സ്വാധീനം ഉപയോഗിച്ച് കൈയേറിയ ഭൂമിക്ക് പതിച്ചുകൊടുക്കല്‍ സര്‍ട്ടിഫിക്കറ്റ് നേടി. ഇതിന് കൂട്ടുനിന്ന റവന്യൂ അധികൃതര്‍ക്കെതിരെ വിജിലന്‍സ് കേസെടുത്തിരുന്നതായും കുറ്റപത്രം സമര്‍പ്പിച്ചതായും പരാതിയിലുണ്ട്. ശ്രേയാംസ് കുമാര്‍ 13.83 ഏക്കര്‍ഭൂമി കൈവശംവെച്ചതായും വയനാട് ജില്ലാ കലക്ടറുടെ റിപ്പോര്‍ട്ടിലുണ്ട്. ഈ ഭൂമിക്ക് നികുതി അടച്ചിട്ടില്ളെന്നും ആരും ശ്രേയാംസ് കുമാറിന് ഭൂമി പതിച്ചുനല്‍കിയിട്ടില്ളെന്നും പരാതിയില്‍ പറഞ്ഞു. വ്യാജരേഖയുണ്ടാക്കി ഇരുവരും വയനാട് ജില്ലയില്‍ വന്‍തോതില്‍ സര്‍ക്കാര്‍ഭൂമി കൈയേറിയിട്ടുണ്ടെന്ന വാദവും പരാതിയില്‍ ഉന്നയിച്ചിട്ടുണ്ട്. ഇതിനെതിരെ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ തയാറായിട്ടില്ല. മാത്രമല്ല, ഭൂമി കൈവശംവെക്കാന്‍ ഇരുവരെയും അനുവദിക്കുകയാണ് ചെയ്തത്.

എം.പി. വീരേന്ദ്രകുമാറിന്‍െറ പിതാവ് പത്മപ്രഭ ഗൗഡര്‍ നിയമപരമായി ഭാഗിച്ചുനല്‍കിയ ഭൂമിയില്‍ ഉള്‍പ്പെട്ടതല്ല ഇവര്‍ കൈവശംവെക്കുന്ന ഭൂമി. ഇരുവരും യു.ഡി.എഫിലെ ഘടകകക്ഷിയും നേതാക്കളുമായതിനാലാണ് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഇവരെ സഹായിച്ചത്. ഇവരെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതിതേടി അന്നത്തെ സ്പീക്കര്‍ക്ക് അപേക്ഷ നല്‍കിയെങ്കിലും അത് അനുവദിക്കുകയോ തള്ളുകയോ ചെയ്തിട്ടില്ളെന്നും പരാതിയില്‍ പറഞ്ഞു.

ഭൂമി പതിച്ചുകിട്ടുന്നതിന് സര്‍ക്കാറിന് നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് എം.വി. ശ്രേയാംസ് കുമാര്‍ നല്‍കിയ റിട്ട് പരാതി ഹൈകോടതി തള്ളിയിരുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top