Flash News

കൊച്ചി കോര്‍പറേഷന്‍െറ പരസ്യ നികുതി പിരിക്കുന്നതിന് വ്യാജ സീലുണ്ടാക്കിയ കരാറുകാരന്‍ പിടിയില്‍

July 9, 2016

Logo_of_Corporation_of_Cochinകൊച്ചി: കൊച്ചി കോര്‍പറേഷന്‍െറ പരസ്യനികുതി പിരിക്കുന്നതിന് വ്യാജ സീലും തിരിച്ചറിയല്‍ കാര്‍ഡുകളുമുണ്ടാക്കിയ കരാറുകാരന്‍ അറസ്റ്റില്‍. തൃശൂര്‍ തലോര്‍ നടക്കലാന്‍ വീട്ടില്‍ ജോണ്‍സനെയാണ് (51) അറസ്റ്റ് ചെയ്തത്.

ഉദ്യോഗാര്‍ഥികളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ സെമിത്തേരിമുക്കിലെ സ്ഥാപനത്തില്‍ പരിശോധന നടത്തിയ പൊലീസ് 15 പേരുടെ സര്‍ട്ടിഫിക്കറ്റുകളും കോര്‍പറേഷന്‍െറ ഒൗദ്യോഗിക നിറം ഉപയോഗിച്ച് തയാറാക്കിയ തിരിച്ചറിയല്‍ കാര്‍ഡുകളും പിടിച്ചെടുത്തിരുന്നു. പൊതുനിരത്തുകളില്‍ സ്ഥാപിക്കുന്ന 150 ചതുരശ്രയടിയില്‍ താഴെ വിസ്തീര്‍ണമുള്ള പരസ്യബോര്‍ഡുകളുടെ നികുതി പിരിച്ചെടുത്തു കോര്‍പറേഷനില്‍ അടക്കാന്‍ ഈ സ്ഥാപനത്തിന് ടെന്‍ഡറിലൂടെ കരാര്‍ നല്‍കിയിരുന്നു. എന്നാല്‍, നികുതി പിരിക്കാനല്ലാതെ കോര്‍പറേഷന്‍െറ പേരോ ഒൗദ്യോഗിക നിറമോ ലോഗോയോ ഉപയോഗിക്കാന്‍ അനുമതിയില്ലായിരുന്നെന്നു റവന്യൂ ഓഫിസര്‍ പൊലീസിന് മൊഴി നല്‍കി. തുടര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

കോര്‍പറേഷനില്‍ ജോലി നല്‍കാമെന്ന് പറഞ്ഞ് ഉദ്യോഗാര്‍ഥികളില്‍നിന്ന് സര്‍ട്ടിഫിക്കറ്റുകള്‍ പിടിച്ചുവെക്കുകയും ഭീഷണിപ്പെടുത്തി ശമ്പളം തടയുകയും ചെയ്തതിനെ തുടര്‍ന്നാണ് ഇവിടെ ജോലിയില്‍ പ്രവേശിച്ചവര്‍ പരാതി നല്‍കിയത്. പരസ്യ നികുതി പിരിക്കുന്നതിനുള്ള ലൈസന്‍സ് ജോണ്‍സന്‍െറ ഭാര്യ ഷാനി ജോണ്‍സന്‍െറ പേരിലാണെങ്കിലും പരാതി ലഭിച്ചത് ജോണ്‍സനെതിരെയായതിനാല്‍ ഇയാള്‍ക്കെതിരെ മാത്രമാണ് ഇപ്പോള്‍ കേസെടുത്തത്. യഥാര്‍ഥ നിരക്കിന്‍െറ മൂന്നിരട്ടിവരെ പരസ്യ നികുതി ഇയാള്‍ പിരിച്ചിരുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top