Flash News

പാക്കിസ്ഥാനിലെ ജീവകാരുണ്യ സംഘടനയായ ഈദി ഫൗണ്ടേഷന്റെ സ്ഥാപകന്‍ അബ്ദുല്‍ സത്താര്‍ ഈദി അന്തരിച്ചു

July 9, 2016

msid-53125875,width-300,resizemode-4,idiഇസ്ലാമാബാദ്: പാകിസ്താനിലെ ഏറ്റവും വലിയ സന്നദ്ധ സംഘടനയായ ഈദി ഫൗണ്ടേഷന്‍ സ്ഥാപകന്‍ അബ്ദുൽ സത്താര്‍ ഈദി അന്തരിച്ചു. 92 വയസ്സായിരുന്നു അദ്ദേഹത്തിന്. ഈദിയുടെ മകനും സംഘടനയുടെ മാനേജിങ് ട്രസ്റ്റിയുമായ ഫൈസലാണ് ഈദിയുടെ മരണ വിവരം പുറത്തു വിട്ടത്.

അശരണരും നിരാലംബരുമായവര്‍ക്കു വേണ്ടി നിരവധി കാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തിയ ആളായിരുന്നു ഈദി. ഈദി ഫൗണ്ടേഷന് സ്വന്തമായി 1500 ആംബുലന്‍സുകള്‍ ഉണ്ട്.അദ്ദേഹത്തിന്‍റെ പ്രവര്‍ത്തനങ്ങളെ മാനിച്ചു നിരവധി തവണ നൊബേല്‍ പുരസ്‌കാരത്തിന് നാമനിര്‍ദേശം ചെയ്യപ്പെട്ടിട്ടുണ്ട്. താന്‍ ചെയ്ത പ്രവര്‍ത്തനങ്ങളിലൂടെ ജീവിതത്തില്‍ തൃപ്തനാണെന്നു ഈ വര്‍ഷം ആദ്യം എ.എഫ്എ.പി.ക്ക് നല്‍കിയ അഭിമുഖത്തില്‍ ഈദി പറഞ്ഞിരുന്നു.

12 വര്‍ഷങ്ങള്‍ക്കു മുന്‍പ് വഴിതെറ്റി പാക്കിസ്ഥാനിലെത്തിയ ഇന്ത്യന്‍ പെണ്‍‌കുട്ടി ഗീതയെ സം‌രക്ഷിച്ചത് ഈദി ഫൗണ്ടേഷന്‍ ആയിരുന്നു. ഒന്‍പതാം വയസ്സില്‍ ഈദി ഫൗണ്ടേഷന്‍ ഏറ്റെടുത്ത ഗീതയെ 12 വര്‍ഷം സം‌രക്ഷിച്ച് ഭദ്രമായി ഇന്ത്യക്ക് കൈമാറിയത് 2015ല്‍ ആയിരുന്നു. ഏറെ വാര്‍ത്താപ്രാധാന്യം നേടിയ സംഭവമായിരുന്നു അത്.

വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്നു കറാച്ചിയിലായിരുന്നു അന്ത്യം. ദൈവം അദ്ദേഹത്തിന് സ്വര്‍ഗത്തില്‍ ഏറ്റവും മനോഹരമായ ഇടം നല്‍കട്ടെ എന്നു പാക് പ്രധാനമന്ത്രി നവാസ് ഷെരിഫ് അനുശോചന കുറിപ്പില്‍ പറഞ്ഞു.

pk-girl_story_647_080415021625


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top