Flash News

മതതീവ്രവാദികള്‍ കേരളത്തില്‍ ആധിപത്യമുറപ്പിക്കുന്നു

July 10, 2016

rajesh sized-1ഓമനിച്ചു വളര്‍ത്തിയ സ്വന്തം പൊന്നോമന മകള്‍ തീവ്രവാദ സംഘടനയിലേക്ക് ചേരാനാണ് എന്നു സംശയിക്കത്തക്ക ദുരൂഹസാഹചര്യങ്ങളില്‍ ഇസ്ലാമിക സ്‌റ്റേറ്റിനു ആഭിമുഖ്യമുള്ള രാജ്യത്തിലേക്ക് കടന്നിരിക്കുന്നു എന്ന വാര്‍ത്തയറിഞ്ഞു ഇന്നലെ ചാനലുകളില്‍ വന്നു പൊട്ടിക്കരഞ്ഞ മാതാവിന്റെ മുഖം മറക്കാന്‍ കഴിയുന്നില്ല. അവര്‍ കേവലം ഒരു പ്രതീകം മാത്രം. ചുരുക്കം ചില വര്‍ഷങ്ങള്‍ക്കു മുന്‍മ്പ് ‘ലവ് ജിഹാദ്’ എന്ന പേരില്‍ കേരളക്കരയില്‍ ഉയര്‍ന്ന വിവാദങ്ങള്‍ കേരളം മറക്കാന്‍ സമയം ആയിട്ടില്ല. മഹത്തായ സൂഫി പാരമ്പര്യമുള്ള ഇന്ത്യന്‍ മുസല്‍മാന്‍ എന്നും രാജ്യത്തിന്റെ പുരോഗതിക്കും അഭിമാനത്തിനും മറ്റു മതവിഭാഗങ്ങളുടെ തോളോട് തോള്‍ ചേര്‍ന്ന് രാജ്യത്തിന്റെ അഭിമാനം വാനോളം ഉയര്‍ത്താന്‍ ആവോളം പ്രയത്‌നിച്ചിട്ടേ ഉള്ളൂ. രാജ്യം അവരെ ഓര്‍ത്തു എന്നും അഭിമാനിക്കും.

rajesh picture

അഡ്വ. രാജേഷ് പയ്യന്നൂര്‍

എന്നാല്‍ കൃത്യമായ ആസൂത്രിത ലക്ഷ്യങ്ങളുള്ള ചില മത തീവ്രവാദ സംഘടനകള്‍ ചുരുക്കം ചില യുവാക്കളെ വഴി തെറ്റിക്കാന്‍ തുടങ്ങിയിരിക്കുന്നു എന്നത് കൂടുതല്‍ തെളിഞ്ഞു കൊണ്ടിരിക്കുകയാണ്. ബിജെപി ഉയര്‍ത്തി എന്ന ഒരൊറ്റ കാരണം കൊണ്ട് കേരളക്കര തമസ്‌കരിച്ച ഒരു വലിയ സാമൂഹിക ദുരന്തം തന്നെയാണ് ‘ലവ് ജിഹാദ്’. (ആ പ്രയോഗത്തിന്റെ വ്യാകരണശരിയിലേക്കോ ശരിതെറ്റിലേക്കോ ഞാന്‍ കടക്കുന്നില്ല). വളരെ ആസൂത്രിതമായ ഒരു പ്രവര്‍ത്തന പദ്ധതി ഇവര്‍ നടപ്പിലാക്കുന്നെണ്ടെന്നു സംശയിക്കേണ്ടിയിരിക്കുന്നു.

പ്രണയത്തിന്റെയോ അല്ലെങ്കില്‍ വിദ്യാഭ്യാസ സഹായം, ജോലി പോലുള്ള വാഗ്ദാനങ്ങളുടെ പ്രലോഭനത്തില്‍ ആദ്യം വീഴ്ത്തുക. പിന്നീട് പുസ്തകങ്ങളും ലഘു ലേഖകളും കൊടുത്തു മസ്തിഷ്‌ക പ്രക്ഷാളനം ആരംഭിക്കുന്നു. ചുരുക്കം ചിലര്‍ ഈ കെണി തുടക്കത്തില്‍ തന്നെ തിരിച്ചറിഞ്ഞു രക്ഷപ്പെട്ടു എന്നു വന്നേക്കാം. എന്നാല്‍ മറ്റൊരു വിഭാഗം (പ്രത്യേകിച്ചും മതപഠനം ഒരിക്കലും ലഭിക്കാത്തവര്‍) ഈ പുത്തന്‍ ആശയങ്ങളില്‍ വളരെ വേഗം വലിച്ചടുപ്പിക്കപ്പെടുന്നു. മെല്ലെ മെല്ലെ സാമൂഹിക സേവനം എന്ന പേരിലും പിന്നീട് മതപഠന ക്ലാസ്സുകളിലും എത്തിച്ചേരുന്ന ഇവര്‍ വേഗത്തില്‍ തന്നെ യാഥാസ്ഥിതിക മതവിശ്വാസിയെ കവച്ചു വെക്കുന്ന രീതിയില്‍ പുത്തന്‍ മതത്തിന്റെ തീവ്ര ആശയങ്ങളിലേക്ക് വഴുതിവീഴുന്നു. അതു വരെ ഓമനിച്ചു വളര്‍ത്തിയ മാതാപിതാക്കളും കുടുംബവും നാട്ടുകാരും എല്ലാം അവര്‍ക്ക് അന്യരാണെന്നു തോന്നലുണ്ടാകുന്നു. തന്റെ തീവ്ര ആശയങ്ങളില്‍ വിശ്വസിക്കാത്ത സകലരും തന്റെ ശത്രുക്കളാണെന്ന തോന്നലുണ്ടാകുന്നു. ഈ മാനസിക അവസ്ഥയില്‍ എത്തിച്ചേര്‍ന്ന ഒരു യുവാവിനെ, യുവതിയെ, വളരെ വേഗം രാജ്യവിരുദ്ധ സംഘടനകളുടെ മുഴുവന്‍ സമയ പ്രവര്‍ത്തനത്തിലേക്ക് നയിക്കാന്‍ തടസ്സമില്ല.

ഈ ദുരന്തത്തിന്റെ ഉത്തരവാദിത്വത്തില്‍ നിന്നും മാറി മാറി കേരളം ഭരിച്ച അന്ധമായ പ്രീണനനയം എല്ലാക്കാലത്തും നടപ്പിലാക്കിയ ഇടത് വലത് സര്‍ക്കാരുകള്‍ക്ക് ഒഴിഞ്ഞു നില്‍ക്കുവാന്‍ കഴിയില്ല. ‘ലവ് ജിഹാദ്’ പോലുള്ള ആസൂത്രിത നീക്കങ്ങള്‍ക്കെതിരെ കൃത്യമായ അന്വേഷണം നടത്താതെ സ്ഥാപിത താല്‍പ്പര്യക്കാരുടെ ഇംഗിതങ്ങള്‍ക്ക്  വശംവദരായി അങ്ങിനെ ഒരു സംഭവം നടന്നിട്ടില്ല എന്ന രീതിയില്‍ കോടതികളെ പോലും തെറ്റിദ്ധരിപ്പിച്ച അന്വേഷണ ഏജന്‍സികളെ പ്രതിക്കൂട്ടില്‍ കാണുവാനേ എനിക്കു കഴിയൂ. അന്ന് കൃത്യമായി ഒരു അന്വേഷണവും നടപടികളും ഉണ്ടായിരുന്നെങ്കില്‍ ഇന്നലെ കണ്ടത് പോലെ ഒരമ്മക്ക് ചാനലില്‍ വന്നിരുന്നു കരയേണ്ടി വരില്ലായിരുന്നു.

രാജ്യത്തിനെതിരെ യുദ്ധം പ്രഖ്യാപിച്ചിരിക്കുന്ന തീവ്ര വാദി സംഘടനകളുടെ സ്ലീപിങ്ങ് സെല്ലുകള്‍ കേരളത്തില്‍ വേരുറപ്പിച്ചിരിക്കുന്നു എന്ന ഇന്റലിജന്‍സ് റിപ്പോര്‍ട് നമ്മുടെ മുന്പിലുണ്ട്..
കാസര്‍കോടു നിന്നും പാലക്കാടു നിന്നും യുവാക്കളും കുടുംബങ്ങളും കൂട്ടമായി ദുരൂഹ സാഹചര്യത്തില്‍ രാജ്യത്തു നിന്നും അപ്രത്യക്ഷമായ സംഭവത്തില്‍ കേരളം ആശങ്കപ്പെടേണ്ടിയിരിക്കുന്നു എന്ന കേരള മുഖ്യമന്ത്രിയുടെ ഇന്നലത്തെ പ്രസ്താവന ഇതോടോപ്പം ചേര്‍ത്തു വായിക്കാന്‍ ഞാന്‍ താത്പര്യപ്പെടുന്നു.

നമ്മുടെ പെണ്‍കുട്ടികളെയും ആണ്‍കുട്ടികളെയും ഓര്‍ത്തു നാം ഉല്‍ക്കണ്ഠപ്പെടേണ്ടിയിരിക്കുന്നു. ആരെയും എപ്പോള്‍ വേണമെങ്കിലും ഇവര്‍ പിന്തുടര്‍ന്നേക്കാം. ഉന്നം വെച്ചേക്കാം. തീവ്ര ആശയം പേറുന്ന സോഷ്യല്‍മീഡിയ ഗ്രൂപ്പുകള്‍ സജീവമാണ്. ചില തീവ്ര ആശയം പേറുന്നവരുടെ നിയന്ത്രണത്തിലുള്ള Whatsapp Group കളിലും Face Book Group കളിലും ആദ്യം യുവാക്കളെ Add ചെയ്യുന്നു.വളരെ മൃദുവായ സാരോപദേശങ്ങളും മറ്റും ഉള്‍ക്കൊള്ളുന്ന ഗ്രൂപ്പുകളില്‍ add ചെയ്യപ്പെടുന്ന യുവാക്കള്‍ക്ക് പിന്നീട് ചില സ്വകാര്യ chatting ക്ഷണങ്ങള്‍ വരുന്നു. പ്രണയത്തിന്റെ രൂപത്തിലും ജോലിയുടെയും സാമ്പത്തിക സഹായങ്ങളുടെയും ഒക്കെ രൂപത്തില്‍ വളരുന്ന ഇത്തരം ഇത്തരം സ്വകാര്യ ചാറ്റിങ്ങുകള്‍ പിന്നീട് മതം മാറ്റത്തിലും അതു വഴി തീവ്ര സംഘടനകിലും ഇവരെ എത്തിച്ചേക്കാം.

ഇനിയെങ്കിലും കേരളം ഉണര്‍ന്നെ മതിയാവൂ. ഇവിടെ ഹിന്ദുവും മുസല്‍മാനും ക്രിസ്ത്യാനിയുമടങ്ങുന്ന മത വിഭാഗങ്ങള്‍ തോളോട്‌തോള്‍ ചേര്‍ന്ന് നിന്നു ഈ സാമൂഹ്യവിനാശത്തിനെതിരെ പ്രതികരിച്ചെ മതിയാവൂ. നാം ഉണര്‍ന്നില്ലെങ്കില്‍ സിറിയയിലും ലിബിയയിലും ഇറാക്കിലും ഒക്കെ മുഴങ്ങിക്കൊണ്ടിരിക്കുന്ന മനുഷ്യവിലാപം നമ്മുടെ നാട്ടിലും ഉയരാന്‍ അധികം സമയം ഇല്ല. ഇനിയും പലസ്തീന്‍ ഇസ്രായേല്‍ പ്രശ്‌നവും ഗുജറാത്തു സംഭവുമാണ് ഇന്ത്യന്‍ യുവാക്കളെ വഴി തെറ്റിച്ചു തീവ്രസംഘടനകളില്‍ എത്തിക്കുന്നത് എന്ന സ്ഥാപിത ഇടത് വലത് മാധ്യമ സിണ്ടിക്കേറ്റുകളുടെ ദുഷ്പ്രചാരണത്തില്‍ യാതൊരു കഴമ്പുമില്ലെന്നു തിരിച്ചറിയേണ്ട സമയം ആസന്നമായിരിക്കുന്നു. തീവ്രവാദികള്‍ നടപ്പിലാക്കുന്നത് വളരെ ആസൂത്രിതമായ ഒരു നീക്കമാണ്.

സമുദായം  തെറ്റിദ്ധരിപ്പിക്കപ്പെടുന്നു  എന്നത് ഞെട്ടിപ്പിക്കുന്ന യാഥാര്‍ഥ്യമാണ്. യഥാര്‍ത്ഥത്തില്‍ മതത്തിനെ മനസ്സിലാക്കിയ ആരും (ഹിന്ദുവായാലും ഇസ്ലാമായാലും ക്രിസ്ത്യാനിയായാലും) തീവ്രവാദിയാകില്ല. ഇവിടെ മത പഠനമല്ല നടക്കുന്നത് തികച്ചും ആസൂത്രിതമായ തെറ്റിദ്ധരിപ്പിക്കപ്പെടുന്ന തീവ്ര ആശയപ്രചാരണങ്ങളിലൂടെ മസ്തിഷ്‌ക പ്രക്ഷാളനമാണ് നടക്കുന്നത്. കഴിഞ്ഞ ദിവസം നടന്ന ബംഗ്ലാദേശ് സ്‌പോടനത്തിലെ പ്രതികള്‍ക്ക് പ്രചോദനം നല്‍കിയ തീവ്ര ആശയങ്ങള്‍ പകര്‍ന്നതില്‍ ഒരു ഇന്ത്യന്‍ മതപ്രഭാഷകനും ചെറുതല്ലാത്ത പങ്ക് ഉണ്ടെന്ന വാര്‍ത്ത ഞെട്ടലോടെയാണ് നാം വാര്‍ത്താ മാധ്യമങ്ങളില്‍ വായിച്ചത്.

Religious Conversion മനുഷ്യ സ്വാതന്ത്രത്തിന്റെ ഭാഗമാണ് എന്നും ഇന്ത്യന്‍ ഭരണ ഘടനയുടെ അനുച്ഛേദം 25 വാഗ്ദാനം ചെയ്യുന്ന മൗലിക അവകാശമാണ് എന്നും വിസ്മരിക്കുന്നില്ല. എങ്കിലും മാറിയ സാമൂഹ്യ സാഹചര്യങ്ങളില്‍ Conversion(മതം മാറ്റം) നിയന്ത്രിക്കുവാന്‍ (നിരോധിക്കുവാനല്ല) കൃത്യമായ നിയമം ആവിഷ്‌കരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ആര്‍ക്കും ഇപ്പോള്‍ വേണമെങ്കിലും എങ്ങിനെയും ആരെയും മതം മാറ്റാം എന്ന അവസ്ഥക്ക് മാറ്റം ഉണ്ടാകണം. മതം മാറുന്നതിനു മുന്‍പ് അതിനെ Regulate ചെയ്യുവാന്‍ കൃത്യമായ സംവിധാനങ്ങള്‍ ഉണ്ടാകണം. Religious Conversion Regulatory Committee പോലുള്ള Government സംവിധാനങ്ങള്‍ ആവിഷ്‌കരിച്ചു അതിന്റെ നിയന്ത്രണത്തിലും അനുവാദത്തിലും മാത്രമേ മതം മാറാന്‍ പറ്റൂ എന്ന അവസ്ഥ ഉണ്ടാകണം. മതം മാറ്റത്തിന്റെ പ്രചോദനത്തെക്കുറിച്ചും ഏതു സംഘടനകളുടെ ആശയം ഏറ്റെടുത്താണ് മതം മാറാന്‍ തീരുമാനം എടുത്തത് എന്നും കൃത്യമായി അന്വേഷിക്കുന്ന Governmentഏജന്‍സി ഉണ്ടാവണം. അത്തരം Regulatory കമ്മിറ്റി യുടെ അനുവാദത്തോടെ മാത്രമേ മതം മാറ്റം അനുവദിക്കാവൂ. Regulatory Committee യുടെ തീരുമാനങ്ങളില്‍ പിശകുണ്ടെങ്കില്‍ അതിനെ കോടതിയില്‍ ചോദ്യം ചെയ്യട്ടെ.

യഥാര്‍ത്ഥ പ്രണയവിവാഹങ്ങളെ എതിര്‍ക്കേണ്ട ആവശ്യമില്ല. പ്രണയം പൂവണിയാന്‍ മതം മാറേണ്ട ആവശ്യമില്ലല്ലോ.Special Marriage Act അര േപ്രകാരം മതം മാറാതെ തന്നെ അത്തരക്കാര്‍ക്ക് വിവാഹിതരാവാം. മതമില്ലാതെ ജീവിക്കാന്‍ ഒരു തടസ്സവുമില്ല നമ്മുടെ രാജ്യത്തില്‍.

അതു പോലെ തന്നെ രാജ്യ വ്യാപകമായി പ്രവര്‍ത്തിക്കുന്ന NGO സംഘടനകളെ കുറിച്ചും അവരുടെ ആശയങ്ങളെക്കുറിച്ചും സാമ്പത്തിക സ്രോതസ്സിനെക്കുറിച്ചും ഒക്കെ വ്യക്തമായ അന്വേഷണം നടത്തണം.

ചര്‍ച്ചകളും പഠനങ്ങളും ഈ വിഷയത്തില്‍ ഉയര്‍ന്നു വരട്ടെ. മുന്‍വിധികളെ മാറ്റി നിര്‍ത്തി ഈ വിഷയം പഠിച്ചു വേണ്ട നടപടികള്‍ ഇനിയെങ്കിലും നമ്മുടെ ഭരണകൂടങ്ങള്‍ നടപ്പിലാക്കിയെങ്കില്‍ എന്നു ആശിച്ചു പോകുന്നു.

അഡ്വ. രാജേഷ് പയ്യന്നൂര്‍, സുപ്രീം കോര്‍ട്ട് ഓഫ് ഇന്ത്യ


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

3 responses to “മതതീവ്രവാദികള്‍ കേരളത്തില്‍ ആധിപത്യമുറപ്പിക്കുന്നു”

 1. Dane Viinayakdas says:

  Great article that focuses on the current growing issues of terrorism. Kerala has been a safe haven for educating and culturing Jihadi recruits since 2000. Several reports have been published with reliable data from NIA and RAW. But our governments in Kerala neglected it and gave more importance to their partisan politics. Hope the latest incident will bell the sleeping intellect and conscience of Keralites in general. Thanks you Rajesh bhai for taking efforts to highlight the growing concerns of our society. Keep writing and stay blessed!

 2. vmmenon says:

  It is very sad to know that our country is going in a painful situation of extremism and terrorism.  Nevertheless to say, this will adversely affect our country and the people; no matter who belongs to which religion.  First and foremost, the Govt has to enforce a stringent rule of registration for religious conversion.  Our law is too lenient that anyone can adopt any religion or force to convert within a glimpse of eyes. It is too saddening that even any prior consent  from their own parents or beloved one is not required which is being exploited by religious fanatics for terrorising the  country and the world as a whole.  Also,  the time has exceeded to implement the uniform civil code for the country without any discrimination of cast and creed which should not be politicised by any parties for mere apolitical benefit.         

 3. mohanakurup g says:

  മതം സ്വകാര്യമാകണം. അത് സ്വകാര്യ ആഘോഷം ആകണം . അതില്‍ ഒത്തുകൂടുന്നവര്‍/മത നേതാക്കള്‍ ഒരിക്കലും രാഷ്ട്രീയം സംസാരിക്കുവാനോ പാടില്ല. മതം സ്വയം പഠിക്കുവാനുള്ളതാ … പള്ളിയും മറ്റും ഇതില്‍ ഒതുങ്ങണം ..!!! ഒരാളെ പേരു മാറ്റി മതം മാറ്റി രാജ്യത്തിനെതിരെ വാള്‍ എടുപ്പിക്കുന്നത് ഭരണഘടന നല്‍കുന്ന സ്വാതന്ത്ര്യം ആകില്ല …!! ഇനി ആദര്‍ശം മൂത്ത് ഇതെല്ലാം വേണമെന്ന് തോന്നിയാല്‍ വ്യക്തി ഒരു ജുഡീഷ്യല്‍ ഓഫീസിരറുടെ മുന്നില്‍ സത്യ പ്രതിഞ്ഞ ചെയ്തു അയാള്‍ സ്വയം ഈ മതം മാറി പുതിയത് സ്വീകരിക്കുന്നു എന്ന് വരത്തെക്കവിധം നിയമ നിര്‍മ്മാണം വേണം. ഇത് പാര്‍ലമെന്‍റ് ഉടനെ ചെയ്യേണ്ട കാര്യമാണ്. മതപരമായ എല്ലാ രാഷ്ട്രീയ പ്രവര്‍ത്തനവും രാഷ്ട്രീയ നിര്‍ദേശങ്ങളും ഈ രാജ്യത്തെ കൂട്ടായ്മയെ ആകെ തകര്‍ക്കും. മതത്തിന് ഒരു വ്യക്തിയുടെ പ്രാധാന്യമേ വരുവാന്‍ പാടുള്ളൂ. അതാണ്‌ ജനാധിപത്യ വ്യവസ്ഥയില്‍ അഭികാമ്യം. ഇത് ഉള്‍ക്കൊള്ളുന്ന ബില്‍ കൊണ്ട് വരണം. ഇസ്ലാം മതം ഞാന്‍ അറിഞ്ഞിടത്തോളം പണ്ഡിതന്‍മാരേ ഒന്നും ചെയ്യാന്‍ ഏര്‍പ്പാടാക്കിയിട്ടില്ല ??? അതിനെ വ്യാഖ്യാനിക്കാന്‍ ആര്‍ക്കും അവകാശമില്ല . അങ്ങനെ വ്യാഖ്യാനിച്ചാല്‍ ഇപ്പോള്‍ നടക്കുന്നപോലെയുള്ള വിവധ വൈരുദ്ധ്യങ്ങള്‍ വന്നെത്തുമെന്ന് ഖുറാന്‍ അരുളി ചെയ്തിട്ടുണ്ട്.

  ഇന്ത്യ ഒരു ഫ്രീ രാജ്യമാണ്. എല്ലാം തകര്‍ന്നു അടിഞ്ഞിരുന്ന പല അവിവേക ചിന്തകളും അറിവില്ലായ്മയും എല്ലാം നിറഞ്ഞു നിന്നിരുന്ന രാജ്യമാണ്. അത് സ്വാതന്ത്ര്യം പ്രാപിച്ച വെറും ചെറു കുട്ടിയാണ് . 130 കോടി ജനം, വിവിധ സംസ്കാരം, ഇതെല്ലാം ഉണ്ടായിട്ടും മറ്റു രാജ്യങ്ങളില്‍ ഉള്ളതിനേക്കാള്‍ സുരക്ഷിതത്വം ഈ രാജ്യം പൗരന് നല്‍കുന്നു. ഇത് ഓരോ പൗരനും മറക്കരുത് …!!!!
  പൗരനാണ് രാജ്യത്തിന്റെ സ്വത്ത്.

  നമുക്ക് സുരക്ഷ തരുവാന്‍ എത്ര മനുഷ്യജീവന്‍ രാവും പകലും അതിര്‍ത്തി കാക്കുന്നു … ജീവന്‍ വെടിയുന്നു …!!! മുസ്ലിം തന്നെ മുസ്ലിമ്മിനെ അഭയാര്‍ത്ഥിയാക്കുന്ന അവസ്ഥ ഇന്ന് നിലനില്‍ക്കുന്നു ….!!! നമ്മുടെ ഓരോ പൗരനും എല്ലാ വെറുപ്പും ചില്ലറ അസംതൃപ്തിയും മാറ്റിവച്ച് രാജ്യത്തെ സ്നേഹിക്കുക …!!

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top