Flash News

കാണാതായ യുവാക്കള്‍ സഹോദരീഭര്‍ത്താവിനെ മതം മാറ്റാന്‍ ശ്രമിച്ചെന്ന് പിതാവ്; മക്കള്‍ മതം മാറിയത് സാക്കിര്‍ നായിക്കിന്‍െറ പ്രേരണ മൂലം

July 10, 2016

father of missing persons to IS

പാലക്കാട്: ഭാര്യമാരായ യുവതികള്‍ക്കൊപ്പം നാടുവിട്ട പാലക്കാട് യാക്കര സ്വദേശികളായ യുവാക്കള്‍ സഹോദരീഭര്‍ത്താവിനെയും മതംമാറ്റി ഭീകരസംഘടനയിലേക്ക് കൊണ്ടുപോകാന്‍ ശ്രമിച്ചിരുന്നതായി ഇവരുടെ പിതാവ് പറഞ്ഞു. കാണാതായ യഹ്യ, ഈസ എന്നിവരുടെ പിതാവും പാലക്കാട് യാക്കര സ്വദേശിയുമായ വിന്‍സന്‍റ്, ഭാര്യ എല്‍സി എന്നിവരില്‍ നിന്ന് പൊലീസ് മൊഴിയെടുത്തപ്പോഴാണ് വിന്‍സെന്‍റ് ഇക്കാര്യം വെളിപ്പെടുത്തിയത്.

മക്കള്‍ അപ്രത്യക്ഷരാകുന്നതിനുമുമ്പ് സംശയാസ്പദമായി എന്തെങ്കിലും ശ്രദ്ധയില്‍പ്പെട്ടിരുന്നോ, മേയ്18ന് ശ്രീലങ്കയിലേക്കെന്ന് പറഞ്ഞുപോയശേഷം ഏതെങ്കിലും രീതിയില്‍ ബന്ധപ്പെട്ടോ എന്നീ കാര്യങ്ങളാണ് പ്രധാനമായും ഇവരില്‍നിന്ന് ചോദിച്ചറിഞ്ഞത്. രണ്ടാമത്തെ മകനേയും ഭാര്യയെയും അനുകരിച്ച് മൂത്തമകനും ഭാര്യയും മതം മാറുകയായിരുന്നെന്ന് പിതാവ് മൊഴി നല്‍കി. വിദേശത്തുള്ള ഇവരുടെ സഹോദരീഭര്‍ത്താവിനെ രണ്ടുപേരും ചേര്‍ന്ന് മതം മാറ്റാന്‍ ശ്രമിച്ചതായും വിന്‍സന്‍റ് പറഞ്ഞു.

കോഴിക്കോട്ടെ സ്ഥാപനം മുഖേനയാണ് മക്കള്‍ മതം മാറിയത്. ഇതിനുശേഷം ഇവര്‍ തുടര്‍ച്ചയായി മുംബൈ ഉള്‍പ്പെടെയുള്ള നഗരങ്ങള്‍ സന്ദര്‍ശിച്ചതായി വിന്‍സന്‍റ് പൊലീസിനെ അറിയിച്ചു. യഹ്യയും ഈസയും നാടുവിട്ടതിന്‍െറ രണ്ടുദിവസം മുമ്പ് നീട്ടിവളര്‍ത്തിയ താടിയും മുടിയും വെട്ടി ചെറുതാക്കിയിരുന്നു. താടിയിലെ ചൊറിച്ചില്‍ മൂലമാണിതെന്നാണ് കാരണം പറഞ്ഞത്.
ഇവരെ കാണാനത്തെിയവരെക്കുറിച്ച് പൊലീസ് വിന്‍സന്‍റില്‍നിന്നും എല്‍സിയില്‍നിന്നും വിവരങ്ങള്‍ ശേഖരിച്ചു. ശ്രീലങ്കയിലേക്കെന്ന് പറഞ്ഞ് പോയ മക്കള്‍ ജൂലൈ അഞ്ചിന് വിന്‍സന്‍റുമായി വാട്സ് ആപ് വഴി ബന്ധപ്പെട്ടിരുന്നു. രണ്ടാമത്തെ മകന്‍ യഹ്യയാണ് സന്ദേശമയച്ചത്. ‘ഞങ്ങള്‍ ശ്രീലങ്കയില്‍ എത്തിയിട്ടില്ല, എവിടെയാണെന്ന് പറഞ്ഞാല്‍ നിങ്ങള്‍ക്ക് മനസ്സിലാവില്ല. ആരെങ്കിലും ചോദിച്ചാല്‍ വ്യവസായത്തിനായി ശ്രീലങ്കയില്‍ പോയെന്ന് പറഞ്ഞാല്‍ മതി, ഇപ്പോള്‍ വിളിക്കാന്‍ കഴിയില്ല, പിന്നീട് ബന്ധപ്പെടാം’. തങ്ങള്‍ ബന്ധപ്പെട്ട വിവരം പുറത്തുപറയേണ്ടെന്നും സന്ദേശത്തിലുണ്ടായിരുന്നു.

അതേസമയം, മക്കള്‍ക്ക് മുംബൈയിലെ മതപ്രഭാഷകന്‍ സാക്കിര്‍ നായിക്കുമായി ബന്ധമുണ്ടെന്നും മരുമകനെ മതം മാറ്റാന്‍ ഇയാളുടെ അടുത്തേക്കാണ് കൊണ്ടുപോയതെന്നും വിന്‍സന്‍റ് പറഞ്ഞു. പ്രാര്‍ഥനക്കിടെ മരുമകനോട് സാക്കിര്‍ നായിക്ക് മൂന്നുതവണ തന്‍െറ കണ്ണിലേക്ക് നോക്കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ മരുമകന്‍ ഇതിന് വഴങ്ങിയില്ല. ഇങ്ങനെ മൂന്നുമിനിറ്റ് നോക്കിയാല്‍ താനേ ഇസ്ലാമാകുമെന്നും പഴയ കാര്യങ്ങളെല്ലാം മറക്കുമെന്നുമാണ് മരുമകനോട് യഹിയയും ഈസയും പറഞ്ഞത്.

പഠനകാലത്തുതന്നെ മക്കള്‍ക്ക് സാക്കിര്‍ നായിക്കുമായി ബന്ധമുണ്ടായിരുന്നുവെന്ന് വിന്‍സെന്‍റ് പറഞ്ഞു. സാക്കിറിന്‍െറ പ്രേരണയാലാണ് ബംഗളൂരുവില്‍ പഠിച്ചുകൊണ്ടിരുന്ന ഇളയമക
ന്‍ യഹിയ ഇസ്ലാം സ്വീകരിച്ചത്. പിന്നീട് മൂത്തമകന്‍ ഈസയെയും മതപരിവര്‍ത്തനം നടത്തി. ഇവര്‍ പതിവായി മുംബൈയിലത്തെി സാക്കിറിനെ കാണാറുണ്ട്. ഭാര്യമാരെയും ഇവര്‍ കൊണ്ടുപോയിരുന്നു. യഹ്യയേയും ഭാര്യ മറിയത്തേയും കഴിഞ്ഞ മേയ് 15 മുതലും ഈസയേയും ഭാര്യ ഫാത്തിമയേയും മേയ് 18 മുതലും കാണാനില്ളെന്ന് കാണിച്ചാണ് വിന്‍സന്‍റ് പൊലീസില്‍ പരാതി നല്‍കിയത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top