Flash News

തൂങ്ങിമരിച്ച ഡിവൈ.എസ്.പി എം.കെ. മഹാഗണപതി എട്ടു വര്‍ഷമായി കടുത്ത മന:സംഘര്‍ഷത്തില്‍

July 10, 2016

556578_thumpമംഗളൂരു: കുടക് ജില്ലയിലെ മടിക്കേരിയില്‍ ലോഡ്ജില്‍ തൂങ്ങിമരിച്ച ഡിവൈ.എസ്.പി എം.കെ. മഹാഗണപതി എട്ടു വര്‍ഷമായി കടുത്ത മന:സംഘര്‍ഷത്തിലായിരുന്നു. സര്‍ക്ള്‍ ഇന്‍സ്പെക്ടറായിരിക്കെ 2008ല്‍ കുലശേഖറില്‍ ക്രൈസ്തവ ദേവാലയത്തിനുനേരെ നടന്ന ആക്രമണം, 2010ല്‍ യശ്വന്ത്പൂരില്‍ വ്യാജ ഏറ്റുമുട്ടലില്‍ യുവാവിനെ വെടിവെച്ചുകൊന്ന സംഭവം എന്നിവയുമായി ബന്ധപ്പെട്ടായിരുന്നു പ്രശ്നങ്ങള്‍. അടിക്കടി അച്ചടക്ക നടപടിക്ക് വിധേയനായതിനാല്‍ സ്ഥാനക്കയറ്റം നീണ്ടുപോയിരുന്നു.

ആത്മഹത്യ ചെയ്ത ഡിവൈ.എസ്.പിയുടെ മനസ്സിനെ മഥിക്കാവുന്ന നടപടികള്‍ അദ്ദേഹത്തിന്‍െറ സേവനകാലത്ത് ഉണ്ടായിട്ടുണ്ടെന്ന് മുംബൈ ഹൈകോടതി മുന്‍ ജഡ്ജി ജസ്റ്റിസ് മിഖായേല്‍ എഫ്. സല്‍ദന്‍ഹ പറഞ്ഞു.

2008ല്‍ കുലശേഖറിലും പേരമണ്ണൂരിലും ക്രൈസ്തവ ദേവാലയങ്ങളില്‍ പ്രാര്‍ഥനയിലായിരുന്ന വിശ്വാസികളെ ലാത്തിച്ചാര്‍ജ് ചെയ്തത് അന്ന് കദ്രി സര്‍ക്ള്‍ ഇന്‍സ്പെക്ടറായ ഗണപതിയായിരുന്നു. കന്യാസ്ത്രീകളെയും അരമനയില്‍ അതിക്രമിച്ചുകയറി വൈദികരെയും മര്‍ദിച്ചു.

ആഭ്യന്തര മന്ത്രി ഡോ. വി.എസ്. ആചാര്യയുടെ പിന്തുണയുണ്ട്, ആരെയും ഭയക്കേണ്ടതില്ല എന്നായിരുന്നു അന്ന് ആ അതിക്രമങ്ങളെക്കുറിച്ച് അന്വേഷിച്ചപ്പോള്‍ തനിക്ക് ലഭിച്ച മറുപടി. കന്യാസ്ത്രീകള്‍ നടത്തുന്ന ഗേള്‍സ് സ്കൂള്‍ പരിസരത്തും ഗണപതിയുടെ നേതൃത്വത്തില്‍ ലാത്തിച്ചാര്‍ജ് നടത്തിയിരുന്നു. കന്യാസ്ത്രീകളെ തലങ്ങും വിലങ്ങും തല്ലി. 51 ആളുകള്‍ തലതകര്‍ന്ന് ആശുപത്രിയിലായിരുന്നു. 70 പേര്‍ക്ക് പരിക്കേറ്റു.

യശ്വന്ത്പൂര്‍, രാജഗോപാല്‍ നഗര്‍, മഡിവാല എന്നിവിടങ്ങളില്‍ ഇന്‍സ്പെക്ടറായിരുന്നു മഹാഗണപതി. 2010 സെപ്റ്റംബറില്‍ യശ്വന്ത്പൂരില്‍ പ്രശാന്ത് എന്ന പാച്ചിയെ (20) ഏറ്റുമുട്ടലില്‍ വെടിവെച്ചുകൊന്നിരുന്നു. ഈ സംഭവം വ്യാജ ഏറ്റുമുട്ടലാണെന്ന് ചൂണ്ടിക്കാട്ടി പാച്ചിയുടെ മാതാവ് നടത്തിയ നിയമ പോരാട്ടത്തത്തെുടര്‍ന്ന് ഗണപതിയെ സസ്പെന്‍ഡ് ചെയ്ത് വകുപ്പുതല അന്വേഷണം നടത്തിയിരുന്നു. മഡിവാല സ്റ്റേഷനില്‍ ഇന്‍സ്പെക്ടറായിരിക്കെ തൊണ്ടിമുതല്‍ കീശയിലാക്കി എന്ന പരാതിയില്‍ 2014ല്‍ വീണ്ടും സസ്പെന്‍ഷനിലായി. വ്യാജ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട പാച്ചിക്കെതിരെ ചുമത്തിയ 12 കേസുകള്‍ വ്യാജമാണെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞവര്‍ഷം സഹോദരന്‍ രവീന്ദ്ര, ഗണപതിക്കും യശ്വന്ത്പൂര്‍ എസ്.ഐയായിരുന്ന അലോക് കുമാറിനുമെതിരെ നല്‍കിയ പരാതി ലോകായുക്ത മുമ്പാകെയുണ്ട്.

നിരന്തരമായ അച്ചടക്ക നടപടികള്‍ കാരണം ഡിവൈ.എസ്.പിയായി സ്ഥാനക്കയറ്റം അഞ്ചുവര്‍ഷമായി മുടങ്ങിക്കിടക്കുകയായിരുന്നു. ഈയിടെ പ്രമോഷന്‍ നല്‍കിയെങ്കിലും ചുമതലകള്‍ നല്‍കാതെ മംഗളൂരു പശ്ചിമമേഖല ഐ.ജിയുടെ കാര്യാലയത്തില്‍ നിയമിച്ചു. ആത്മഹത്യക്ക് 10ദിവസം മുമ്പ് ലോകായുക്ത ആസ്ഥാനത്തുചെന്ന് യശ്വന്ത്പൂര്‍ ഏറ്റുമുട്ടലുമായി ബന്ധപ്പെട്ട അന്വേഷണങ്ങള്‍ ഇനിയും ബാക്കിയുണ്ടോ എന്ന് ആരാഞ്ഞിരുന്നു. ഉണ്ടെന്ന മറുപടിയാണ് നല്‍കിയതെന്ന് ലോകായുക്ത കാര്യാലയം അറിയിച്ചു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top