Flash News
നോർത്ത് അമേരിക്ക – യൂറോപ്പ് ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ ബിഷപ് ഡോ. മാർ ക്രിസോസ്റ്റം അനുസ്മരണ സമ്മേളനം മെയ് 16 ഞായറാഴ്ച വൈകിട്ട് 4 ന്   ****    ഹമാസ് റോക്കറ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ട സൗമ്യയുടെ മൃതദേഹം പ്രത്യേക വിമാനത്തില്‍ ഇന്ത്യയിലെത്തിക്കും   ****    ഇസ്രായേൽ ആക്രമണം ശക്തമാക്കുന്നു; ഗാസയിൽ മരിച്ചവരുടെ എണ്ണം 100 കവിഞ്ഞു   ****    കനത്ത ആഘാതമായി ഇന്ധനവില വര്‍ധന തുടരുന്നു; കഴിഞ്ഞ പത്ത് ദിവസത്തിനുള്ളില്‍ വില വര്‍ധിക്കുന്നത് എട്ടാം തവണ   ****    ന്യൂനമര്‍ദ്ദം: സംസ്ഥാനത്ത് ഇന്ന് അതിതീവ്രമഴയ്ക്ക് സാധ്യത; തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ റെഡ് അലര്‍ട്ട്   ****   

ഭീകരവാദത്തിനും തീവ്രവാദത്തിനും മതവും ജാതിയുമില്ല; ചിലര്‍ മുതലെടുപ്പിന് ശ്രമിക്കുന്നു- പിണറായി

July 11, 2016

pinarayiതിരുവനന്തപുരം: മലയാളികളുടെ തിരോധാനത്തിന്‍െറയും ഐ.എസിന്‍െറയും പേരില്‍ മുസ്ലിംകളെയാകെ സംശയത്തിന്‍െറ കരിനിഴലില്‍ നിര്‍ത്താനുള്ള സ്ഥാപിതതാല്‍പര്യക്കാരുടെ നീക്കം അംഗീകരിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഭീകരവാദത്തിനും തീവ്രവാദത്തിനും മതവും ജാതിയുമില്ല. എന്നാല്‍ ചിലര്‍ ഇതുമായി ബന്ധപ്പെട്ട് മുതലെടുപ്പിന് ശ്രമിക്കുകയാണ്. മുസ്ലിം വിരുദ്ധവികാരം സൃഷ്ടിക്കാനാണ് ശ്രമമെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ സബ്മിഷന് മറുപടിയായി മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.

സംസ്ഥാനത്തുനിന്ന് ഇതുവരെ 21 പേരെ കാണാതായിട്ടുണ്ട്. ഇവര്‍ സിറിയയിലോ അഫ്ഗാനിസ്ഥാനിലോ ഉള്ള ഐ.എസ് ക്യാമ്പുകളില്‍ എത്തിയതായാണ് വാര്‍ത്ത. ഇതില്‍ 17 പേര്‍ കാസര്‍കോട് ജില്ലയില്‍നിന്നും നാലുപേര്‍ പാലക്കാട് ജില്ലയില്‍നിന്നുമുള്ളവരാണ്. കാസര്‍കോട് സ്വദേശി ഫിറോസിനെ മുംബൈ എയര്‍പോര്‍ട്ടില്‍നിന്ന് പിടിച്ചതായും റിപ്പോര്‍ട്ടുണ്ട്.

സംസ്ഥാനം ഗൗരവമായി കാണേണ്ട വിഷയമാണിത്. ഇക്കാര്യത്തില്‍ കേന്ദ്ര ഏജന്‍സികളുമായി യോജിച്ച് സര്‍ക്കാര്‍ വിട്ടുവീഴ്ചയില്ലാതെ പ്രവര്‍ത്തിക്കും. ഭീകരവാദത്തിനും തീവ്രവാദത്തിനുമെതിരെ പൊതുബോധം ഉയര്‍ത്തിക്കൊണ്ടുവരേണ്ടതുമുണ്ട്. ഭൂരിപക്ഷ-ന്യൂനപക്ഷ വ്യത്യാസമില്ലാതെ ചെറിയൊരു വിഭാഗമാണ് ഭീകരവാദത്തിന് അടിമപ്പെടുന്നത്. ഭൂരിപക്ഷംപേരും ഭീകരവാദത്തിനെതിരാണ്. എല്ലാ മതത്തില്‍പെട്ടവരും ഭീകരവാദ-തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടാറുണ്ട്. ഭൂരിഭാഗം മുസ്ലിംകളും ഭീകരവാദത്തിനും തീവ്രവാദത്തിനും എതിരാണ്. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ ഒരിക്കലും അംഗീകരിക്കാനാവില്ല. എന്നാല്‍ ഇതിന്‍െറ പേരില്‍ മുസ്ലിം വിരുദ്ധവികാരം സൃഷ്ടിക്കാനാണ് ചില സ്ഥാപിതതാല്‍പര്യക്കാര്‍ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top