ചക്ക വെറും പഴമല്ല, കേരള ചക്ക വിളംബരയാത്ര മുഖ്യമന്ത്രി പിണറായി വിജയന്‍ ഫ്ളാഗ് ഓഫ് ചെയ്തു

chakka ulsavamതിരുവനന്തപുരം: ചക്ക പഴം മാത്രമല്ല, പ്രധാന ഭക്ഷണവും ഒൗഷധുമാണെന്ന സന്ദേശമുയര്‍ത്തി കേരള ചക്ക വിളംബരയാത്ര മുഖ്യമന്ത്രി പിണറായി വിജയന്‍ ഫ്ളാഗ് ഓഫ് ചെയ്തു. പ്ളാവിന്‍തൈ മുതല്‍ ചക്ക ഐസ്ക്രീം വരെയുള്ളവ ക്രമീകരിച്ച ചക്കവണ്ടി പാളയം രക്തസാക്ഷി മണ്ഡപത്തിന് സമീപത്തുനിന്നാണ് യാത്ര തുടങ്ങിയത്.

പ്ളാവും ചക്കയുമെല്ലാം ഇന്നത്തെക്കാലത്ത് പരിചയപ്പെടുത്തേണ്ട സ്ഥിതിവിശേഷമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. നഗരങ്ങളില്‍ പ്ളാവ് അന്യമാണ്. നാട്ടിന്‍പുറങ്ങളില്‍ വീട്ടുമുറ്റത്ത് പ്ളാവും മാവുമെല്ലാം കണ്ടിരുന്ന കാലം മാറുകയാണ്. ചക്കക്ക് നാളീകേരളത്തിന് ലഭിക്കുന്ന പ്രാധാന്യവും കാര്‍ഷിക മൂല്യവും ലഭിക്കുന്നില്ല. ഈ സാഹചര്യത്തില്‍ ചക്കയുടെ മൂല്യവര്‍ധിത ഉല്‍പന്നങ്ങള്‍ക്കായുള്ള സംരംഭങ്ങള്‍ പ്രാധാന്യമര്‍ഹിക്കുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കാര്‍ഷിക വിളകളില്‍നിന്ന് മൂല്യവര്‍ധിത ഉള്‍പന്നങ്ങള്‍ നിര്‍മിക്കുന്നതിന് ഒക്ടോബര്‍-നവംബര്‍ മാസങ്ങളില്‍ അന്തര്‍ദേശീയ ശില്‍പശാല സംഘടിപ്പിക്കുമെന്നും സംസ്ഥാനത്തിന് മൂല്യവര്‍ധിത നയം അനിവാര്യമാണെന്നും മന്ത്രി വി.എസ്. സുനില്‍കുമാര്‍ പറഞ്ഞു.

ചക്കവണ്ടിയില്‍ ഐസ്ക്രീമിനു പുറമെ ജാം, ചക്കവരട്ടി, പായസം, ചോക്ളേറ്റ്, മിക്ചര്‍, ചിപ്സ്, ഉണ്ണിയപ്പം, അട, ജ്യൂസ്, പപ്പടം, മുറുക്ക്, പുഴുക്ക്, പുട്ടുപൊടി, അച്ചാര്‍, ചക്കക്കുരു ചമ്മന്തിപ്പൊടി എന്നിവ പ്രദര്‍ശനത്തിനുണ്ട്.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment