കാവാലത്തിന്‍െറ ഓര്‍മക്ക് അഭിജ്ഞാന ശാകുന്തളവുമായി മഞ്ജുവാര്യര്‍

manju-warrier-shakuntala-19-1461069121

തിരുവനന്തപുരം: കാവാലം നാരായണപ്പണിക്കരുടെ ഓര്‍മക്കായി നടി മഞ്ജുവാര്യരുടെ ആദ്യ നാടകം അഭിജ്ഞാനശാകുന്തളം അരങ്ങിലേക്ക്. കാവാലത്തിന്‍െറ ശിക്ഷണത്തിലൊരുക്കിയ അവസാന നാടകമായ അഭിജ്ഞാനശാകുന്തളമാണ് ഈമാസം 18ന് വൈകീട്ട് 6.30ന് ടാഗോര്‍ തിയറ്ററില്‍ മഞ്ജു അവതരിപ്പിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ നാടകം ഉദ്ഘാടനം ചെയ്യും.

കാവാലം നാരായണപ്പണിക്കരുടെ ജീവിതത്തിന്‍െറ അവസാനഘട്ടത്തില്‍ അദ്ദേഹവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ സാധിച്ചത് വലിയ അനുഗ്രഹമായി കരുതുന്നെന്ന് മഞ്ജുവാര്യര്‍ പറഞ്ഞു.
തിരുവനന്തപുരത്ത് നാടകത്തിന് തുടക്കംകുറിക്കണമെന്നത് അദ്ദേഹത്തിന്‍െറ ആഗ്രഹമായിരുന്നു. ഇത് അദ്ദേഹത്തിനുള്ള ആദരവായാണ് സമര്‍പ്പിക്കുന്നത്. മഞ്ജുവാര്യര്‍ പ്രൊഡക്ഷന്‍സ് നിര്‍മിക്കുന്ന നാടകം സോപാനം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പെര്‍ഫോമിങ് ആര്‍ട്ട് ആന്‍ഡ് റിസര്‍ച് ആണ് അരങ്ങിലത്തെിക്കുന്നത്. തിരുവനന്തപുരം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സ്വരലയ സാംസ്കാരിക സംഘടനയാണ് ആതിഥേയര്‍.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment